How to prepare keto diet Malayalam food menu without side effects

How to prepare keto diet Malayalam food menu without side effects

How to prepare keto diet Malayalam food menu without side effects

പാർശ്വഫലങ്ങളില്ലാതെ എങ്ങനെ കീറ്റോ ഡയറ്റ് ചെയ്യാം

ഇന്ന് പല രീതിയിലുള്ള കീറ്റോ ഡയറ്റ് മെനു പ്ലാനുകൾ ലഭ്യമാണ്. എന്നാൽ സ്വന്തമായി ഡയറ്റ് ചെയ്യുന്നവർ ഇതിനെക്കുറിച്ച് പൂർണമായും പഠിച്ചതിനു ശേഷം മാത്രം ചെയ്യുക. ഡയറ്റ് തുടങ്ങുന്നതിന്റെ ഒരാഴ്ച മുൻപേ കഴിക്കുന്ന ഭക്ഷണം നേർപകുതിയായി കുറയ്ക്കണം. നല്ല രീതിയിലുള്ള ഭക്ഷണ നിയന്ത്രണം പാലിച്ചതിനു ശേഷം മാത്രം ഡയറ്റ് ആരംഭിക്കുക. തുടക്കത്തിൽ മൂന്ന് നേരം മാത്രം ഭക്ഷണം കഴിക്കാനായി ശ്രദ്ധിക്കുക. Breakfast, Lunch, Dinner. ഈ മൂന്നു നേരത്തെ ഭക്ഷണത്തിന് ഇടയ്ക്ക് മറ്റൊന്നും കഴിക്കാൻ പാടില്ല. ഇടവേളകളിൽ ധാരാളം വെള്ളമോ അല്ലെങ്കിൽ ഉപ്പിട്ട നാരങ്ങ വെള്ളമോ കുടിക്കാനായി ശ്രമിക്കുക. ആദ്യത്തെ രണ്ട് ആഴ്ച വൈകുന്നേരത്തെ ഭക്ഷണത്തിനുശേഷം വൈറ്റമിൻ ബി കോംപ്ലക്സ് ഗുളിക ഓരോന്ന് വീതം കഴിക്കേണ്ടതാണ്. പാർശ്വഫലങ്ങൾ ഒരുപരിധിവരെ തടയാനും ക്ഷീണം, തളർച്ച എന്നിവ കുറയ്ക്കാനും ഇതു സഹായിക്കുന്നു. ആദ്യത്തെ രണ്ടാഴ്ചയ്ക്കുശേഷം വ്യായാമം ആരംഭിക്കാവുന്നതാണ്.

ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ്‌

മെറ്റബോളിസം വർധിപ്പിക്കാനും weight loss അല്പം ദ്രുതഗതിയിൽ ആക്കാനും ഇത് സഹായിക്കുന്നു. മൂന്ന് ആഴ്ചകൾക്കുശേഷം ഇടവിട്ടുള്ള ഉപവാസം അതായത് intermittent fasting തുടങ്ങാവുന്നതാണ്. തുടക്കക്കാർ 16 മണിക്കൂർ ഫാസ്റ്റിംഗ് പാറ്റേൺ എടുക്കുന്നതായിരിക്കും ഉത്തമം. ഡയറ്റ് ഇടയ്ക്ക് നിർത്തിയ ശേഷം വീണ്ടും തുടങ്ങുന്നവർക്ക് ആണെങ്കിൽ 18 മണിക്കൂർ അല്ലെങ്കിൽ 20 മണിക്കൂർ ഫാസ്റ്റിംഗ് സമയം തിരഞ്ഞെടുക്കാവുന്നതാണ്. ആഴ്ചയിൽ മൂന്നുദിവസം അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മൾട്ടി വൈറ്റമിൻ ടാബ്ലറ്റ് കഴിക്കാവുന്നതാണ്.

ഭക്ഷണത്തിൻറെ അളവുകൾ എങ്ങനെ ?

ഒരു ദിവസം 300 ഗ്രാം വരെ പച്ചക്കറികൾ കഴിക്കാം. അനുവദനീയമായ എല്ലാ പച്ചക്കറികളും ഇടകലർത്തി കഴിക്കാൻ ശ്രമിക്കുക. നാരുകൾ അടങ്ങിയ പച്ചക്കറികൾ ധാരാളമായി കഴിക്കുന്നത്  മലബന്ധം അഥവാ Constipation തടയാൻ സഹായിക്കുന്നു. രണ്ടു മുതൽ മൂന്നു ലിറ്റർ വരെ വെള്ളം കുടിക്കാവുന്നതാണ് 4 ലിറ്ററിൽ കൂടുതൽ വെള്ളം ഒരു ദിവസം കുടിക്കേണ്ടതില്ല. അതുപോലെ ഡയറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ആണ് സ്ട്രെസ്സ് കുറയ്ക്കുക, മാനസിക സമ്മർദ്ദം കുറയ്ക്കുക, പരമാവധി എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക. യൂറിക് ആസിഡ് ഉള്ളവർ ആപ്പിൾ സൈഡർ വിനാഗിരി ഡയറ്റിൽ നിത്യേന ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഹൈപ്പോതൈറോയ്ഡ് ഉള്ളവർ കേബേജ്,കോളിഫ്ലവർ , ബ്രൊക്കോളി എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. തൈറോയ്ഡിന്റെ മെഡിസിൻ കഴിക്കുന്നവർ ഡയറ്റിനോടൊപ്പം അത് തുടരേണ്ടതാണ്. അതുപോലെ ക്ഷീണമകറ്റാനായി ഉപ്പിട്ട നാരങ്ങ വെള്ളം രണ്ടോ മൂന്നോ ഗ്ലാസ് ഒരു ദിവസം കുടിക്കാവുന്നതാണ്.

പ്രകൃതിദത്തമായി എങ്ങനെ പാർശ്വഫലങ്ങൾ തടയാം

ഡയറ്റിൽ സ്ഥിരമായി ഉപയോഗിക്കാവുന്ന ഒന്നാണ് നാളികേരം. മാഗ്നീഷ്യത്തിന്റെ കുറവ് ഒരു പരിധിവരെ നികത്താൻ നാളികേരം സഹായിക്കുന്നു. ഡയറ്റിൻറെ ആദ്യത്തെ രണ്ട് ആഴ്ചകളിൽ കൈപ്പക്കയുടെ ജ്യൂസ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കാരണം കൊഴുപ്പിനെ ദഹിപ്പിക്കുന്ന Bileൻറെ ഉൽപാദനത്തെ വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. ഡയറ്റിൻറെ ആദ്യനാളുകളിൽ ഉറക്കക്കുറവ് അനുഭവപ്പെടുന്നവർക്ക് ശുദ്ധമായ വെളിച്ചെണ്ണ രാത്രി കിടക്കുന്നതിനു മുൻപ് രണ്ട് ടീസ്പൂൺ വീതം കുടിക്കാവുന്നതാണ്.

ചീറ്റ് മീൽ കഴിച്ചാൽ എന്ത് ചെയ്യണം

കീറ്റോഡയറ്റിൽ ചീറ്റ് മീൽ എന്നൊന്നില്ല. ഡയറ്റിൽ ഉൾപ്പെടാത്ത ചില ഭക്ഷണങ്ങൾ അറിയാതെ കഴിക്കുന്ന ആളുകൾ അന്നത്തെ ദിവസം നിർബന്ധമായും ആപ്പിൾ സൈഡർ വിനാഗിരി കുടിക്കേണ്ടതാണ്. എന്നാൽ കാര്യമായ ചീറ്റ് മീൽ എടുക്കുന്നവർ  Intermittent ഫാസ്റ്റിങ് നിർബന്ധമായും എടുക്കേണ്ടതാണ്. ചില ആളുകൾക്ക് ഡയറ്റിന്റെ ആരംഭത്തിൽ പനി, ക്ഷീണം, തലചുറ്റൽ തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട് . ഇതിനെ കീറ്റോ ഫ്ലൂ(Keto flu) എന്ന് പറയുന്നു. ശരീരത്തിലെ മെറ്റബോളിസത്തിന്റെ മാറ്റം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ ലക്ഷണങ്ങൾ എല്ലാം മാറി പോകുന്നതാണ്. ഇങ്ങനെയുള്ള അവസരങ്ങളിൽ ഉപ്പിട്ട നാരങ്ങാ വെള്ളം ആവശ്യത്തിന് കുടിക്കുക. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത്തരം അസ്വസ്ഥതകൾ മാറാതിരിക്കുകയും ശാരീരിക നില മോശമാവുകയും ചെയ്യുന്നെങ്കിൽ നിങ്ങളുടെ ഡയറ്റ് ഡോക്ടറുമായി ബന്ധപ്പെടേണ്ടതാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നിങ്ങൾക്ക് കീറ്റോ ഡയറ്റ് കുറച്ചുദിവസത്തേക്ക് നിർത്തി വീണ്ടും ആരംഭിക്കാവുന്നതാണ്.

Intermittent Fasting Diet in Malayalam

Intermittent Fasting Diet in Malayalam

Intermittent fasting with keto diet for easy weight loss in Malayalam : food menu preparation

കീറ്റോ ഡയറ്റും ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങും

കീറ്റോ ഡയറ്റ് തുടങ്ങി  രണ്ട് ആഴ്ചയ്ക്കുശേഷം ഡയറ്റിന്റെ കൂടെ ചെയ്യാനായി നിർദേശിക്കപ്പെടുന്ന ഒന്നാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് . ഒരു നിശ്ചിത സമയത്തേക്ക് ഭക്ഷണത്തെ ഒതുക്കി നിർത്തിക്കൊണ്ട് ബാക്കിയുള്ള സമയം ഉപവാസം എടുക്കുന്നതിനെ ആണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് എന്നു പറയുന്നത്. കാർബോഹൈഡ്രേറ്റ് ഭക്ഷണ രീതിയുടെ കൂടെ ഈ ഫാസ്റ്റിംഗ് എടുക്കുന്നവർ ഉണ്ട് . എന്നിരുന്നാലും കീറ്റോ ഡയറ്റിന്റെ കൂടെ ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങ് എടുക്കുന്നതാണ് കൂടുതൽ ഗുണകരം. ഇത്തരത്തിൽ ഒരു നിശ്ചിത സമയം ഉപവാസം അനുഷ്ഠിക്കുന്നത് മൂലം ശരീരത്തിൽ അമിതമായി ഉണ്ടാകുന്ന ഇൻസുലിന്റെ അളവ് കുറയ്ക്കാനായി സാധിക്കുന്നു. ഇതിന് പലരീതിയിലുള്ള സമയക്രമങ്ങൾ ഉണ്ട് . 16:8, 18:6, 20:4, 24  . ഇതിൻറെ ആദ്യത്തെ ക്രമം 16:8 തന്നെയാണ്. നിലവിൽ 16 മണിക്കൂർ മുതലുള്ള പാറ്റേൺ ആണ് കൂടുതൽ ഫലപ്രദം. 16:8 ൽ 16 മണിക്കൂർ ഉപവസിക്കുകയും 8  മണിക്കൂർ സമയത്തിനുള്ളിൽ ഭക്ഷണം കഴിക്കുകയും ചെയ്യാവുന്നതാണ്.

ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ കഴിക്കാവുന്ന ഭക്ഷണങ്ങൾ.

കീറ്റോ ഡയറ്റിൽ ഉൾപ്പെട്ട ഭക്ഷണങ്ങൾ തന്നെയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങ് ഡയറ്റിൽ കഴിക്കേണ്ടത്. ഭക്ഷണം കഴിക്കുന്ന സമയത്തെ ഫീഡിംഗ് വിൻഡോ എന്നും, ഉപവാസം അനുഷ്ഠിക്കുന്ന സമയത്തെ ഫാസ്റ്റിങ് വിൻഡോ എന്നും പറയുന്നു. ഫാസ്റ്റിംഗ് വിൻഡോയിൽ നമുക്ക് വെള്ളം മാത്രം ആണ് അനുവദനീയം ആയിട്ടുള്ളത്.  ക്ഷീണം തോന്നുന്നവർക്ക് ഉപ്പിട്ട നാരങ്ങാ വെള്ളം കുടിക്കാവുന്നതാണ്. അത് പോലെ ഗ്രീൻ ടീ,  കട്ടൻ ചായ,കട്ടൻ കാപ്പി,എന്നിവയും കുടിക്കാം. എന്നാൽ  ഉപവാസം ദീർഘകാലത്തേക്ക് എടുക്കുന്ന ആളുകൾക്ക് ,അവരുടെ ശരീരം കീറ്റോസിസ് എന്ന പ്രോസസ്സിലേക്കു വന്നതിനു ശേഷം കലോറി കുറഞ്ഞ എല്ലു സൂപ്പുകൾ ഫാസ്റ്റിംഗ് സമയത്തും കുടിക്കാവുന്നതാണ്. കുറിച്ചു ദിവസങ്ങൾ മാത്രം ഫാസ്റ്റിംഗ് എടുക്കുന്നവർ കഴിവതും വെള്ളം മാത്രം കുടിക്കുന്നതായിരിക്കും കൂടുതൽ ഉത്തമം.  ഉപവാസം ചെയ്യുന്നതിലൂടെ ശരീരത്തിൽ കോശങ്ങളുടെ വാർദ്ധക്യം മന്ദഗതിയിലാക്കുന്നു ,കൂടാതെ അനാവശ്യമായ കോശങ്ങളെ നശിപിപ്പിക്കുന്നതിനും, ഇത് മൂലം കോശങ്ങൾക് ഉരന്തരവും ഉൻമേഷവും ലഭിക്കുന്നതിനും സഹായിക്കുന്നു. ഇത് കണ്ടുപിടിച്ചത് ഒരു ജാപ്പനീസ് ശാത്രജ്ഞനാണ് ,2016 ൽ നോബൽ പ്രൈസ് കിട്ടിയതും കോശങ്ങളുടെ ശുദ്ധീകരണത്തെ കുറിച്ചാണ് . രോഗപ്രതിരോധശേഷി വർധിപ്പിക്കാനും , ഇൻസുലിന്റെ ക്രമാതീതമായ വർദ്ധനവ് നിയന്ത്രിക്കാനും, ഒരു സെൽഫ് പ്യൂരിഫിക്കേഷൻ  നടത്താനും ഇത്തരം ഫാസ്റ്റിംഗ് വളരെയധികം ഉപകാരപ്രദമാണ്.

How to control uric acid in Keto Diet

How to control uric acid in Keto Diet

Causes and Symptoms of Uric Acid

യൂറിക് ആസിഡ് സാധാരണായിട്ട് രക്തത്തിൽ പാരമ്പര്യമായിട്ടും കാണാറുണ്ട് ,പ്യൂരിൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ യൂറിക് ആസിഡിന്റെ പ്രശ്നമുള്ളവർ കുറയ്ക്കേണ്ടതാണ്. ഡയറ്റിന്റെ ആദ്യത്തെ ആഴ്ചകളിൽ ചിലർക്ക് രക്തത്തിൽ യൂറിക് ആസിഡ് ഉയർന്ന അളവിൽ കാണിക്കാറുണ്ട്. ഒരു മാസത്തിനുശേഷമോ അല്ലെങ്കിൽ ഒന്നര മാസത്തിനു ശേഷമോ ഇങ്ങനെയുള്ളവർക്ക് യൂറിക് ആസിഡ് സ്വാഭാവികമായും കുറഞ്ഞു വരുന്നതാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്കാണ് യൂറിക് ആസിഡ് രക്തത്തിൽ ഉയർന്ന അളവിൽ കണ്ടുവരുന്നത്. രക്തത്തിൽ അമിതമായി ഉണ്ടാകുന്ന യൂറിക് ആസിഡ് നമ്മുടെ സന്ധികളിൽ അടിഞ്ഞുകൂടി ക്രിസ്റ്റലുകൾ ആയി മാറുന്നു. ഇത് മുള്ള് കുത്തുന്നത് പോലെയുള്ള കഠിനമായ വേദന ഉണ്ടാക്കുന്നു. ഇതിനെ ഗൗട്ട് അറ്റാക്ക് എന്ന് പറയാറുണ്ട്. ചില ആളുകൾക്ക് സന്ധികളിൽ നീർവീക്കം ,ശക്തമായ കാൽ മുട്ട് വേദന ,കൈ മുട്ട് വേദന മുതലായ പ്രശ്നങ്ങൾ കാണാറുണ്ട് .ഇങ്ങനെ കണ്ടാൽ ഉടനെ ഒരു വിദഗ്ത്ത ഡോക്ടറുമായി ഉപദേശം തേടാവുന്നതാണ്.

How to control Uric Acid

ഇതിന് ഒരുപാട് പരിഹാരമാർഗങ്ങൾ ഉണ്ട് . ഡയറ്റിൽ മദ്യം തീർത്തും അവഗണിക്കേണ്ടതാണ്. പൊട്ടാസ്യം സിട്രേറ്റ് അടങ്ങിയ ആഹാരങ്ങൾ  കഴിക്കുമ്പോൾ യൂറിക് ആസിഡ് ഒരു പരിധിവരെ കുറയുന്നതായി കണ്ടു വരുന്നുണ്ട്. ഇന്തുപ്പ് അഥവാ ഹിമാലയൻ പിങ്ക് സാൾട്ട് ആണ് യൂറിക് ആസിഡ് ഉള്ളവർക്ക് ഏറ്റവും അനുയോജ്യമായ ഉപ്പ്.ചെറു നാരങ്ങാ വെള്ളം കുടിക്കുന്നതും വളരെ നല്ലതാണ്.ഫ്രൂട്ടോസ് കോൺ സിറപ്പ് പോലുള്ള വില കുറഞ്ഞ ബേക്കറി ഷുഗർ ഉപയോഗിച്ചിട്ടുള്ള വിഭവങ്ങൾ ഒഴിവാക്കണം. ചുവന്ന നിറത്തിലുള്ള മാംസ ഭക്ഷണങ്ങൾ, കരൾ, വൃക്ക തുടങ്ങിയ ആന്തരിക അവയവങ്ങൾ കുറയ്ക്കണം. ഷെൽ ഫിഷുകൾ അതായത് ചെമ്മീൻ, ഞണ്ട്, കക്ക പോലെയുള്ളവ ഒഴിവാക്കണം. അതുപോലെ മലയാളികളുടെ ഇഷ്ട വിഭവമായ മത്തി യൂറിക് ആസിഡ് ഉള്ളവർ ഒഴിവാക്കേണ്ടതാണ്. കീറ്റോ ഡയറ്റ് എടുക്കുമ്പോൾ  യൂറിക്കാസിഡ് നിയന്ത്രിച്ചുകൊണ്ട് എങ്ങനെ മുന്നോട്ടുപോകാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

 

Uric Acid Remedies

Uses and Benefits of Apple cider vinegar in Malayalam

Uses and Benefits of Apple cider vinegar in Malayalam

Apple cider vinegar: uses and benefits in Malayalam

ആപ്പിൾ സൈഡർ വിനാഗിരിയും കീറ്റോ ഡയറ്റും

ആപ്പിൾ സൈഡർ വിനാഗിരിയും കീറ്റോ ഡയറ്റും
കീറ്റോ ഡയറ്റ് ചെയ്യുന്ന ആളുകൾക്ക് ഡയറ്റിന്റെ കൂടെ കുടിക്കാവുന്ന
ഒന്നാണ് ആപ്പിൾ സൈഡർ വിനാഗിരി. അതായത് ലോ കാർബ് ഡയറ്റുകളുടെ
കൂടെ നിർദ്ദേശിക്കപ്പെടുന്ന ഒന്നാണ് ആപ്പിൾ സൈഡർ വിനാഗിരി.
ഇതുകൊണ്ടുള്ള ഗുണങ്ങൾ അനേകമാണ്. യൂറിക് ആസിഡിനെ ഒരു
പരിധിവരെ നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. രാത്രിയിലെ ഭക്ഷണത്തിനു
ശേഷം അരമുറി നാരങ്ങാനീരും ഇന്ദുപ്പും ഒരു ഗ്ലാസ് വെള്ളത്തിൽ
യോജിപ്പിച്ച് 10 മില്ലി ആപ്പിൾ സൈഡർ വിനാഗിരിയും ചേർത്ത്
കുടിക്കാവുന്നതാണ്. എന്നാൽ ഓർഗാനിക് ആയിട്ടുള്ള ഉള്ള ആപ്പിൾ സൈഡർ
വിനാഗിർ തന്നെ വാങ്ങാനായി ശ്രദ്ധിക്കണം. ഇത് നമ്മുടെ ദഹനവ്യവസ്ഥയുടെ
ക്രമീകരണത്തിന് വളരെയധികം സഹായകരമാണ്. പ്രമേഹ രോഗികൾക്ക്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഇൻസുലിന്റെ അളവിനെ
നിയന്ത്രിക്കാനും ഇത് സഹായകരമാണ്.

Benefits of Apple Cider Vinegar

*) ദഹനത്തെ മെച്ചപ്പെടുത്തുന്നു
*) രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു
*) ശരീരഭാരം കുറയാൻ സഹായിക്കുന്നു
*) ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു
*) മുടിയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു
*) കുടവയർ കുറയ്ക്കാൻ സഹായിക്കുന്നു
*) രക്തസമ്മർദം കുറയ്ക്കുന്നു
*) ഹൃദയ ആരോഗ്യം മെച്ചപ്പെടുത്തുന്നു
എങ്ങനെയാണ് കുടിക്കേണ്ടത് തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കായി

Keto Diet Menu: Foods to avoid for faster weight loss

Keto Diet Menu: Foods to avoid for faster weight loss

LCHF Keto Diet Food Menu: High carb foods list to avoid in the Keto diet

Rice, Matta Rice, Wheat, Corn Flour, Barley, Oats, Corn Flakes, Ragi, Maida, Chowari, Macaroni,  White Rice Powder, Rava, Masoor Dal, Green gram, Urad dal, Tuvar dal, Horse Gram, Chickpea, Green pea, Soya bean, Kidney beans, Cowpea, Brown gram, Gram flour, Bread, Brown bread, Noodles, Kuboos, Chapatti, Paratha, Dosa, Popcorn, Ghee rice, Naan, Aval, Pori, Rusk, Vellappam, Idli, Upma, Puttu, Puri, Pappadam, Chicken Biriyani, Mutton Biriyani, Beef Biriyani, Fried Rice, Ela Ada, Idiyappam, Pathiri, Semiya Payasam, Palada Payasam, Vegetable Cutlet, Chicken Cutlet, Beef Cutlet, Biscuits, Donuts, Cakes, Chocolates, Chips, Shawarma, Sandwiches, Chicken rolls, Vegetable spring rolls, Mixtures, Bajjis….. All such sweets and snacks Should be avoided.

ഡയറ്റിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമാണ്

എല്ലാ ധാന്യ വർഗ്ഗങ്ങളും കിഴങ്ങുവർഗ്ഗങ്ങളും മധുരമുള്ള എല്ലാം തന്നെ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. അതുപോലെ പഴുത്താൽ മധുരമുള്ള പഴങ്ങൾ ഒന്നും തന്നെ  പച്ച ആയിരിക്കുമ്പോൾ പോലും കഴിക്കാൻ അനുവദിനീയമല്ല. ബേക്കറി പലഹാരങ്ങൾ ,  റിഫൈൻഡ് കാർബ്‌ ആയ മൈദ പോലെയുള്ള എല്ലാം തന്നെ പൂർണ്ണമായും ഉപേക്ഷിക്കണം. സൺ ഫ്ലവർ ഓയിൽ, തവിടെണ്ണ, കടലെണ്ണ തുടങ്ങിയ എണ്ണകളൊന്നും പാചകത്തിനു വേണ്ടി ഉപയോഗിക്കാൻ പാടില്ല. പാചകം ചെയ്യാൻ മലയാളികൾക്ക് ഏറ്റവും കൂടുതൽ നിർദ്ദേശിയ്ക്കപ്പെടുന്നത് വെളിച്ചെണ്ണ തന്നെയാണ്. വിദേശത്തുള്ള ആളുകൾ എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ ഉപയോഗിക്കുന്നുണ്ട്.നമ്മൾ ഇത്രയും കാലഘട്ടം അല്ലെങ്കിൽ ഇത്രയും വർഷങ്ങളായി കഴിച്ചുകൊണ്ടിരുന്ന  എല്ലാ പലഹാരങ്ങളും പ്രഭാതഭക്ഷണമായും പ്രാതൽ ആയും കഴിച്ചിരുന്ന ചപ്പാത്തി, ദോശ, ഇഡ്ഡലി തുടങ്ങിയവയെല്ലാം പൂർണ്ണമായും നിങ്ങൾ ഉപേക്ഷിക്കണം. ഇത് പുതിയ ഒരു ഭക്ഷണരീതിയാണ്. ഇതിനു വേണ്ടി നിങ്ങൾ മാനസികമായി നന്നായി ഒരുങ്ങണം. ഇഷ്ടപ്പെട്ട ഒരുപാട് ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടി വരും എന്ന കാരണംകൊണ്ട് പലരും ഡയറ്റ് ചെയ്യാൻ മടിക്കുന്നതായി കണ്ടുവരുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ കീറ്റോ ഡയറ്റ് ചെയ്യുന്നവരാണ് ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരുന്നത്. രാസവസ്തുക്കളും കൃത്രിമനിറങ്ങളും തുടങ്ങി അനേകം  ഭക്ഷണങ്ങൾ നമ്മുടെ നിത്യജീവിതത്തിൽ നമ്മൾ കഴിക്കുന്നുണ്ട്. ജങ്ക് ഫുഡുകളും ഹോട്ടൽ ഭക്ഷണങ്ങളും കഴിക്കുന്നതുമൂലം കുടവയർ പോലെയുള്ള ജീവിതശൈലി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരാണ്  മിക്കവാറും ആളുകൾ. അവിടെയാണ് ഈ വർത്തമാനകാലഘട്ടത്തിൽ കീറ്റോ ഡയറ്റിന്റെ പ്രസക്തി വർദ്ധിക്കുന്നത്.

×

Hello!

Click one of our contacts below to chat on WhatsApp

× Contact us