Keto diet cheat meal remedies

Keto diet cheat meal remedies

Keto Diet Cheat meal remedies: Tips and tricks to reach ketosis

കീറ്റോ ഡയറ്റ് തെറ്റിച്ചാൽ (CHEAT MEAL) വളരെ വേഗത്തിൽ കീറ്റോസിസിൽ എത്താൻ എന്താണ് പരിഹാരം

ചീറ്റ് മീൽ എന്നാൽ കീറ്റോ ഡയറ്റിൽ ഉൾപ്പെടാത്ത അമിത അളവിൽ അന്നജം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ്. ഇത്തരത്തിലുള്ള ഭക്ഷണം കഴിച്ചാൽ നമ്മൾ ഡയറ്റിൽ നിന്നും പുറത്താകും. ഡയറ്റിൽ നിന്ന് നമ്മൾ പുറത്തായാൽ എങ്ങനെയാണ് തിരിച്ചു വരേണ്ടത്. ഒന്നാമതായി ചെറിയ രീതിയിലുള്ള ഭക്ഷണങ്ങൾ അതായത് ഒരു ലഡ്ഡു അല്ലെങ്കിൽ ഒരു ചെറിയ കഷണം കേക്ക് എന്നിങ്ങനെയുള്ള ലഘുവായ അളവിൽ ചീറ്റ് മീലുകൾ എടുക്കുന്നവർ അടുത്ത നേരത്തെ ഭക്ഷണം ഒഴിവാക്കണം. അതായത് skip next meal. വിശദമായി പറഞ്ഞാൽ ഇന്ന് ഉച്ചയ്ക്ക് നിങ്ങൾ ഒരു കഷണം കേക്ക് കഴിച്ചു എങ്കിൽ രാത്രിയിലെ ഭക്ഷണം ഒഴിവാക്കുക.

എന്നാൽ ചില ആളുകൾ കൂടിയ അളവിലുള്ള ചീറ്റ് മീൽ അതായത് ബിരിയാണി , എന്തെങ്കിലും സദ്യകൾ എന്നിവ കഴിച്ചതിനുശേഷം എങ്ങനെയാണ് ഡയറ്റിലേക്ക് തിരിച്ചു വരേണ്ടത് എന്ന് ചോദിക്കാറുണ്ട്. അത്തരക്കാർക്ക് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാൽ മതിയാകില്ല. അവർ ഏഴു ദിവസം തുടർച്ചയായി 18 മണിക്കൂർ നേരത്തെ ഉപവാസം എടുക്കേണ്ടതാണ്. ഇൻറർമിറ്റൻഡ് ഫാസ്റ്റിംഗിന്റെ പാറ്റേൺ മാത്രമല്ല ഈ സമയത്ത് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളും പ്രാധാന്യമർഹിക്കുന്നു. 5 വാൾനട്ട് 5 ബദാം എന്നിവ ഉൾപ്പെടുത്താം. ഒരു ബട്ടർഫ്രൂട്ടിൻറെ പകുതി കഴിക്കാം. നാല് കോഴിമുട്ടയുടെ മഞ്ഞക്കരു കഴിക്കാം. പുറത്തുള്ള വെളുത്ത ഭാഗം ഒഴിവാക്കാവുന്നതാണ്. ഡയറ്റിലേക്ക് തിരിച്ചു വരാൻ കൂടുതൽ കൊഴുപ്പ് കഴിക്കേണ്ടത് അനിവാര്യം ആയതുകൊണ്ടാണ് ഇത്. ബട്ടർ ഒരു ദിവസം 50 ഗ്രാം ഉപയോഗിക്കാം.

പ്രോട്ടീൻറെ ലഭ്യതയ്ക്ക് വേണ്ടി ചിക്കനോ മീനോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ വെളിച്ചെണ്ണയിൽ നന്നായി മുക്കി പൊരിച്ച് എടുക്കേണ്ടതാണ്. 200 ഗ്രാമിൽ താഴെ വരുന്ന രീതിയിൽ വെജിറ്റബിൾ സാലഡുകൾ ഉപയോഗിക്കാം. അതിൽ ഒരു ടേബിൾ സ്പൂൺ എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ ഉപയോഗിക്കുക. ചീറ്റ് മീലുകൾ എടുക്കുന്ന ദിവസങ്ങളിൽ ആപ്പിൾ സൈഡർ വിനാഗിരി നിർബന്ധമായും ഉപയോഗിക്കുക. ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിൽ രണ്ടു ടീസ്പൂൺ ചേർത്ത് കുടിക്കാവുന്നതാണ്. അതുപോലെ ബോൺ ബ്രോത്ത് ഈ സമയത്ത് കുടിക്കാവുന്നതാണ്. ചീറ്റ് മീൽ എടുത്ത അന്നുമുതൽ അടുത്ത ഏഴു ദിവസത്തേക്ക് ഒരു ദിവസം 40 മിനിറ്റ് വീതം നിർബന്ധമായും എക്സർസൈസ് ചെയ്യേണ്ടതാണ്. അതേപോലെ ഏഴു ദിവസത്തേക്ക് വൈറ്റമിൻ ബി കോംപ്ലക്സിന്റെ ഗുളിക ഭക്ഷണശേഷം ഓരോന്ന് വീതം ദിവസവും കഴിക്കുക. ഈ രീതിയിൽ മുന്നോട്ടു പോകുന്ന 80 ശതമാനം ആളുകളും കീറ്റോസിസിൽ വളരെവേഗം എത്താറുണ്ട്. എല്ലാവരും ഒരേ പോലെ തന്നെ കീറ്റോസിസിലേക്ക് തിരിച്ചു പ്രവേശിക്കണം എന്നില്ല. ചില ആളുകൾ രണ്ട് മണിക്കൂർ കൊണ്ടും ചില ആളുകൾ രണ്ട് ദിവസം കൊണ്ടും ചിലർ രണ്ട് ആഴ്ചകൾ കൊണ്ടുമാണ് കീറ്റോസിസിലേക്ക് തിരിച്ചു വരിക. നമ്മുടെ മെറ്റബോളിക് സ്ട്രെങ്ത്തിനെ ആശ്രയിച്ചായിരിക്കും ഈ പ്രക്രിയ ദ്രുതഗതിയിൽ ആകുന്നത്. മെറ്റബോളിക് സ്ട്രെങ്ങ്ത്ത് വർദ്ധിപ്പിക്കുവാൻ വേണ്ടി ഉള്ള ടിപ്സുകൾ ആണ് ഇപ്പോൾ മുകളിൽ പറഞ്ഞത്. വ്യായാമം, എട്ടുമണിക്കൂർ ഉറക്കം, ഇടവിട്ടുള്ള ഉപവാസം, എന്നിവ. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്താനായി ശ്രദ്ധിക്കുക. ഈ കാലയളവിൽ കൂടിയ അളവിൽ പ്രോട്ടീനോ കൂടിയ അളവിൽ അന്നജമോ ഉൾപ്പെടുത്താതെയിരിക്കുക. ഇതൊക്കെയാണെങ്കിലും നിങ്ങൾ ദയവുചെയ്ത് ചീറ്റ് മീലുകൾ എടുക്കാതിരിക്കുക. നമ്മുടെ കുറച്ചു ദിവസത്തെ കഠിനാധ്വാനവും കഠിനപ്രയത്നവും ആണ് ഒരു ദിവസത്തെ ഒരു നേരത്തെ ഭക്ഷണം കൊണ്ട് ഇല്ലാതെയാകുന്നത് എന്ന് നിങ്ങൾ ഓർക്കണം.

×

Hello!

Click one of our contacts below to chat on WhatsApp

× Contact us