LCHF Keto Diet Food Menu: High carb foods list to avoid in the Keto diet
Rice, Matta Rice, Wheat, Corn Flour, Barley, Oats, Corn Flakes, Ragi, Maida, Chowari, Macaroni, White Rice Powder, Rava, Masoor Dal, Green gram, Urad dal, Tuvar dal, Horse Gram, Chickpea, Green pea, Soya bean, Kidney beans, Cowpea, Brown gram, Gram flour, Bread, Brown bread, Noodles, Kuboos, Chapatti, Paratha, Dosa, Popcorn, Ghee rice, Naan, Aval, Pori, Rusk, Vellappam, Idli, Upma, Puttu, Puri, Pappadam, Chicken Biriyani, Mutton Biriyani, Beef Biriyani, Fried Rice, Ela Ada, Idiyappam, Pathiri, Semiya Payasam, Palada Payasam, Vegetable Cutlet, Chicken Cutlet, Beef Cutlet, Biscuits, Donuts, Cakes, Chocolates, Chips, Shawarma, Sandwiches, Chicken rolls, Vegetable spring rolls, Mixtures, Bajjis….. All such sweets and snacks Should be avoided.
ഡയറ്റിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമാണ്
എല്ലാ ധാന്യ വർഗ്ഗങ്ങളും കിഴങ്ങുവർഗ്ഗങ്ങളും മധുരമുള്ള എല്ലാം തന്നെ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. അതുപോലെ പഴുത്താൽ മധുരമുള്ള പഴങ്ങൾ ഒന്നും തന്നെ പച്ച ആയിരിക്കുമ്പോൾ പോലും കഴിക്കാൻ അനുവദിനീയമല്ല. ബേക്കറി പലഹാരങ്ങൾ , റിഫൈൻഡ് കാർബ് ആയ മൈദ പോലെയുള്ള എല്ലാം തന്നെ പൂർണ്ണമായും ഉപേക്ഷിക്കണം. സൺ ഫ്ലവർ ഓയിൽ, തവിടെണ്ണ, കടലെണ്ണ തുടങ്ങിയ എണ്ണകളൊന്നും പാചകത്തിനു വേണ്ടി ഉപയോഗിക്കാൻ പാടില്ല. പാചകം ചെയ്യാൻ മലയാളികൾക്ക് ഏറ്റവും കൂടുതൽ നിർദ്ദേശിയ്ക്കപ്പെടുന്നത് വെളിച്ചെണ്ണ തന്നെയാണ്. വിദേശത്തുള്ള ആളുകൾ എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ ഉപയോഗിക്കുന്നുണ്ട്.നമ്മൾ ഇത്രയും കാലഘട്ടം അല്ലെങ്കിൽ ഇത്രയും വർഷങ്ങളായി കഴിച്ചുകൊണ്ടിരുന്ന എല്ലാ പലഹാരങ്ങളും പ്രഭാതഭക്ഷണമായും പ്രാതൽ ആയും കഴിച്ചിരുന്ന ചപ്പാത്തി, ദോശ, ഇഡ്ഡലി തുടങ്ങിയവയെല്ലാം പൂർണ്ണമായും നിങ്ങൾ ഉപേക്ഷിക്കണം. ഇത് പുതിയ ഒരു ഭക്ഷണരീതിയാണ്. ഇതിനു വേണ്ടി നിങ്ങൾ മാനസികമായി നന്നായി ഒരുങ്ങണം. ഇഷ്ടപ്പെട്ട ഒരുപാട് ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടി വരും എന്ന കാരണംകൊണ്ട് പലരും ഡയറ്റ് ചെയ്യാൻ മടിക്കുന്നതായി കണ്ടുവരുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ കീറ്റോ ഡയറ്റ് ചെയ്യുന്നവരാണ് ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരുന്നത്. രാസവസ്തുക്കളും കൃത്രിമനിറങ്ങളും തുടങ്ങി അനേകം ഭക്ഷണങ്ങൾ നമ്മുടെ നിത്യജീവിതത്തിൽ നമ്മൾ കഴിക്കുന്നുണ്ട്. ജങ്ക് ഫുഡുകളും ഹോട്ടൽ ഭക്ഷണങ്ങളും കഴിക്കുന്നതുമൂലം കുടവയർ പോലെയുള്ള ജീവിതശൈലി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരാണ് മിക്കവാറും ആളുകൾ. അവിടെയാണ് ഈ വർത്തമാനകാലഘട്ടത്തിൽ കീറ്റോ ഡയറ്റിന്റെ പ്രസക്തി വർദ്ധിക്കുന്നത്.