Blog

Intermittent fasting complete guide in malayalam

ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് അതായത് ഇടവിട്ടുള്ള ഉപവാസം  എന്നാൽ എന്ത് ? ഇതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ്? എപ്രകാരമാണ് ഉപവാസം എടുക്കേണ്ടത് ? ഡയറ്റ് ഫോളോ ചെയ്യുന്നവർക്ക് ഈ ഉപവാസ ക്രമം എപ്രകാരമാണ് ഉപകാരം ആകുന്നത്. നമുക്ക് അറിയാവുന്നതുപോലെ എല്ലാ മതങ്ങളിലും നിലനിൽക്കുന്ന  ഒരു ആചാരമാണ്  ഉപവാസം അല്ലെങ്കിൽ നോമ്പ്. കാലങ്ങളോളം പഴക്കമുള്ള ഒരു സമ്പ്രദായം കൂടിയാണ്   ഉപവാസം . എന്താണ് ഇതിൻറെ പ്രാധാന്യം എന്ന് പുതിയ തലമുറയിലുള്ള പലർക്കും അറിയുന്നില്ല. പഴയ കാര്യങ്ങൾ അപ്പാടെ അവഗണിച്ചുകൊണ്ട് ജീവിക്കുന്നത് ആണല്ലോ […]

Keto Diet for PCOS / PCOD-Intermittent fasting to balance your hormones

Keto with intermittent fasting helps to cure Polycystic ovarian syndrome: Low carb Food menu preparation for PCOS/PCOD PCOS/PCOD പരിഹാരമാർഗങ്ങൾ PCOS ഉള്ളവർക്ക് ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ സാധാരണയാണ്, അങ്ങനെ ഉള്ളവർ ധാരാളം ഡയറ്റും മറ്റു വ്യായാമങ്ങളും പിന്തുടരുകയും  എന്നാൽ ശരീരഭാരം ആഗ്രഹിക്കുന്നതു  പോലെ കുറയാതിരിക്കുകയും ചെയ്യുന്നു. സാധാരണ സ്ത്രീകളെ അപേക്ഷിച്ച് PCOS ഉള്ള സ്ത്രീകൾക്ക് ശരീരഭാരം അത്ര വേഗത്തിൽ കുറയാറില്ല. കൃത്യമായി ആർത്തവം (Menstrual cycle) വരാതിരിക്കുക, അമിത രോമവളർച്ച, […]

How to reach ketosis after a cheat meal: Keto diet malayalam

 LCHF Keto diet cheat meal remedies : How to reach ketosis after a cheat meal  കീറ്റോ ഡയറ്റ് തെറ്റിച്ചാൽ എന്തൊക്കെയാണ് ചെയ്യേണ്ടത് ? ഡയറ്റിൽ ഉൾപ്പെടാത്ത ഭക്ഷണം കഴിച്ചാൽ എന്താണ് പ്രതിവിധി ? കീറ്റോ ഡയറ്റ് ചെയ്യുന്നവരുടെ ഒരു പ്രധാന വെല്ലുവിളിയാണ് കീറ്റോസിസ് നിലനിർത്തുക എന്നത് . മറ്റു ഡയറ്റുകൾ പോലെ അല്ല കീറ്റോ ഡയറ്റ്. അത് ഒരു മെറ്റബോളിക് ഡയറ്റ് ആണെന്ന് മാത്രമല്ല, ശരീരത്തിന്റെ പല രോഗാവസ്ഥകളെയും കുറവുകളേയും ശുദ്ധീകരിക്കുകയും പുനഃസ്ഥാപിക്കുകയും ചെയുന്ന […]

What causes high levels of LDL bad cholesterol in LCHF-Keto diet

What happens to your LDL cholesterol when you go on a LCHF Keto diet : How to control the high  cholesterol levels in LCHF Keto diet malayalam. ലോ കാർബ് ഡയറ്റുകൾ ചെയ്യുന്നവരിൽ കണ്ടുവരുന്ന ഉയർന്ന കൊളസ്ട്രോളിന് കാരണമെന്ത്? അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ്? കീറ്റോ ഡയറ്റ് ചെയ്യുകയും ഒന്നോ രണ്ടോ മാസത്തിനുള്ളിൽ രക്തപരിശോധന നടത്തി അതിൽ ഉയർന്ന അളവിൽ LDL CHOLESTEROL അല്ലെങ്കിൽ BAD CHOLESTEROL കാണുകയും […]

Food menu for fever and cold during the period of diet

FOOD MENU FOR FEVER AND COLD DURING THE PERIOD OF DIET പനി, ജലദോഷം അല്ലെങ്കിൽ കൊറോണ പോലെയുള്ള എന്തെങ്കിലും പകർച്ചവ്യാധികളോ വൈറൽ പനിയോ വരുമ്പോൾ കീറ്റോ ഡയറ്റ് ചെയ്യുന്നവർ എന്തു തരം ഭക്ഷണമാണ് കഴിക്കേണ്ടത്.? ശരീരം അമിതമായി ചൂടാകുമ്പോൾ നമ്മുടെ ശരീരത്തിന് കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്നു. അതായത് നമ്മൾ സാധാരണ കഴിക്കുന്നതിനേക്കാൾ 600 മുതൽ 1200 കലോറി കൂടുതൽ ഭക്ഷണം കഴിക്കണം എന്ന് തന്നെയാണ് RDA നിർദ്ദേശിക്കുന്നത്. പ്രോട്ടീൻ 100 കിലോ […]

How To Minimize & Avoid The Risks of Keto Side Effects

LCHF Keto diet malayalam side effects  : How to do proper keto diet without side effects  

പാർശ്വഫലങ്ങളില്ലാതെ എങ്ങനെ കീറ്റോ ഡയറ്റ് ചെയ്യാം

keto diet side effects

ഇന്ന് പല രീതിയിലുള്ള കീറ്റോ ഡയറ്റ് മെനു പ്ലാനുകൾ ലഭ്യമാണ്. എന്നാൽ സ്വന്തമായി ഡയറ്റ് ചെയ്യുന്നവർ ഇതിനെക്കുറിച്ച് പൂർണമായും പഠിച്ചതിനു ശേഷം മാത്രം ചെയ്യുക. ഡയറ്റ് തുടങ്ങുന്നതിന്റെ ഒരാഴ്ച മുൻപേ കഴിക്കുന്ന ഭക്ഷണം നേർപകുതിയായി കുറയ്ക്കണം. നല്ല രീതിയിലുള്ള ഭക്ഷണ നിയന്ത്രണം പാലിച്ചതിനു ശേഷം മാത്രം ഡയറ്റ് ആരംഭിക്കുക. തുടക്കത്തിൽ മൂന്ന് നേരം മാത്രം ഭക്ഷണം കഴിക്കാനായി ശ്രദ്ധിക്കുക. Breakfast, Lunch, Dinner. ഈ മൂന്നു നേരത്തെ ഭക്ഷണത്തിന് ഇടയ്ക്ക് മറ്റൊന്നും കഴിക്കാൻ പാടില്ല. ഇടവേളകളിൽ ധാരാളം വെള്ളമോ അല്ലെങ്കിൽ ഉപ്പിട്ട നാരങ്ങ വെള്ളമോ കുടിക്കാനായി ശ്രമിക്കുക. ആദ്യത്തെ രണ്ട് ആഴ്ച വൈകുന്നേരത്തെ ഭക്ഷണത്തിനുശേഷം വൈറ്റമിൻ ബി കോംപ്ലക്സ് ഗുളിക ഓരോന്ന് വീതം കഴിക്കേണ്ടതാണ്. പാർശ്വഫലങ്ങൾ ഒരുപരിധിവരെ തടയാനും ക്ഷീണം, തളർച്ച എന്നിവ കുറയ്ക്കാനും ഇതു സഹായിക്കുന്നു. ആദ്യത്തെ രണ്ടാഴ്ചയ്ക്കുശേഷം വ്യായാമം ആരംഭിക്കാവുന്നതാണ്.

ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ്‌

മെറ്റബോളിസം വർധിപ്പിക്കാനും weight loss അല്പം ദ്രുതഗതിയിൽ ആക്കാനും ഇത് സഹായിക്കുന്നു. മൂന്ന് ആഴ്ചകൾക്കുശേഷം ഇടവിട്ടുള്ള ഉപവാസം അതായത് intermittent fasting തുടങ്ങാവുന്നതാണ്. തുടക്കക്കാർ 16 മണിക്കൂർ ഫാസ്റ്റിംഗ് പാറ്റേൺ എടുക്കുന്നതായിരിക്കും ഉത്തമം. ഡയറ്റ് ഇടയ്ക്ക് നിർത്തിയ ശേഷം വീണ്ടും തുടങ്ങുന്നവർക്ക് ആണെങ്കിൽ 18 മണിക്കൂർ അല്ലെങ്കിൽ 20 മണിക്കൂർ ഫാസ്റ്റിംഗ് സമയം തിരഞ്ഞെടുക്കാവുന്നതാണ്. ആഴ്ചയിൽ മൂന്നുദിവസം അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മൾട്ടി വൈറ്റമിൻ ടാബ്ലറ്റ് കഴിക്കാവുന്നതാണ്.

ഭക്ഷണത്തിൻറെ അളവുകൾ എങ്ങനെ ?

ഒരു ദിവസം 300 ഗ്രാം വരെ പച്ചക്കറികൾ കഴിക്കാം. അനുവദനീയമായ എല്ലാ പച്ചക്കറികളും ഇടകലർത്തി കഴിക്കാൻ ശ്രമിക്കുക. നാരുകൾ അടങ്ങിയ പച്ചക്കറികൾ ധാരാളമായി കഴിക്കുന്നത്  മലബന്ധം അഥവാ Constipation തടയാൻ സഹായിക്കുന്നു. രണ്ടു മുതൽ മൂന്നു ലിറ്റർ വരെ വെള്ളം കുടിക്കാവുന്നതാണ് 4 ലിറ്ററിൽ കൂടുതൽ വെള്ളം ഒരു ദിവസം കുടിക്കേണ്ടതില്ല. അതുപോലെ ഡയറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ആണ് സ്ട്രെസ്സ് കുറയ്ക്കുക, മാനസിക സമ്മർദ്ദം കുറയ്ക്കുക, പരമാവധി എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക. യൂറിക് ആസിഡ് ഉള്ളവർ ആപ്പിൾ സൈഡർ വിനാഗിരി ഡയറ്റിൽ നിത്യേന ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഹൈപ്പോതൈറോയ്ഡ് ഉള്ളവർ കേബേജ്,കോളിഫ്ലവർ , ബ്രൊക്കോളി എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. തൈറോയ്ഡിന്റെ മെഡിസിൻ കഴിക്കുന്നവർ ഡയറ്റിനോടൊപ്പം അത് തുടരേണ്ടതാണ്. അതുപോലെ ക്ഷീണമകറ്റാനായി ഉപ്പിട്ട നാരങ്ങ വെള്ളം രണ്ടോ മൂന്നോ ഗ്ലാസ് ഒരു ദിവസം കുടിക്കാവുന്നതാണ്.

പ്രകൃതിദത്തമായി എങ്ങനെ പാർശ്വഫലങ്ങൾ തടയാം

ഡയറ്റിൽ സ്ഥിരമായി ഉപയോഗിക്കാവുന്ന ഒന്നാണ് നാളികേരം. മാഗ്നീഷ്യത്തിന്റെ കുറവ് ഒരു പരിധിവരെ നികത്താൻ നാളികേരം സഹായിക്കുന്നു. ഡയറ്റിൻറെ ആദ്യത്തെ രണ്ട് ആഴ്ചകളിൽ കൈപ്പക്കയുടെ ജ്യൂസ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കാരണം കൊഴുപ്പിനെ ദഹിപ്പിക്കുന്ന Bileൻറെ ഉൽപാദനത്തെ വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. ഡയറ്റിൻറെ ആദ്യനാളുകളിൽ ഉറക്കക്കുറവ് അനുഭവപ്പെടുന്നവർക്ക് ശുദ്ധമായ വെളിച്ചെണ്ണ രാത്രി കിടക്കുന്നതിനു മുൻപ് രണ്ട് ടീസ്പൂൺ വീതം കുടിക്കാവുന്നതാണ്.

ചീറ്റ് മീൽ കഴിച്ചാൽ എന്ത് ചെയ്യണം

കീറ്റോഡയറ്റിൽ ചീറ്റ് മീൽ എന്നൊന്നില്ല. ഡയറ്റിൽ ഉൾപ്പെടാത്ത ചില ഭക്ഷണങ്ങൾ അറിയാതെ കഴിക്കുന്ന ആളുകൾ അന്നത്തെ ദിവസം നിർബന്ധമായും ആപ്പിൾ സൈഡർ വിനാഗിരി കുടിക്കേണ്ടതാണ്. എന്നാൽ കാര്യമായ ചീറ്റ് മീൽ എടുക്കുന്നവർ  Intermittent ഫാസ്റ്റിങ് നിർബന്ധമായും എടുക്കേണ്ടതാണ്. ചില ആളുകൾക്ക് ഡയറ്റിന്റെ ആരംഭത്തിൽ പനി, ക്ഷീണം, തലചുറ്റൽ തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട് . ഇതിനെ കീറ്റോ ഫ്ലൂ(Keto flu) എന്ന് പറയുന്നു. ശരീരത്തിലെ മെറ്റബോളിസത്തിന്റെ മാറ്റം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ ലക്ഷണങ്ങൾ എല്ലാം മാറി പോകുന്നതാണ്. ഇങ്ങനെയുള്ള അവസരങ്ങളിൽ ഉപ്പിട്ട നാരങ്ങാ വെള്ളം ആവശ്യത്തിന് കുടിക്കുക. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത്തരം അസ്വസ്ഥതകൾ മാറാതിരിക്കുകയും ശാരീരിക നില മോശമാവുകയും ചെയ്യുന്നെങ്കിൽ നിങ്ങളുടെ ഡയറ്റ് ഡോക്ടറുമായി ബന്ധപ്പെടേണ്ടതാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നിങ്ങൾക്ക് കീറ്റോ ഡയറ്റ് കുറച്ചുദിവസത്തേക്ക് നിർത്തി വീണ്ടും ആരംഭിക്കാവുന്നതാണ്.

 

Keto Diet Cheat meal remedies

Keto Diet Cheat meal remedies : Tips and tricks to reach ketosis കീറ്റോ ഡയറ്റ് തെറ്റിച്ചാൽ (CHEAT MEAL) വളരെ വേഗത്തിൽ കീറ്റോസിസിൽ എത്താൻ എന്താണ് പരിഹാരം   ചീറ്റ് മീൽ എന്നാൽ കീറ്റോ ഡയറ്റിൽ ഉൾപ്പെടാത്ത അമിത അളവിൽ അന്നജം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ്. ഇത്തരത്തിലുള്ള ഭക്ഷണം കഴിച്ചാൽ നമ്മൾ ഡയറ്റിൽ നിന്നും പുറത്താകും. ഡയറ്റിൽ നിന്ന് നമ്മൾ പുറത്തായാൽ എങ്ങനെയാണ് തിരിച്ചു വരേണ്ടത്. ഒന്നാമതായി ചെറിയ രീതിയിലുള്ള ഭക്ഷണങ്ങൾ അതായത് […]

Medical Disclaimer of Binshin Health Tips

ഡയറ്റ് ചെയ്യുന്നവർ താഴെ പറയുന്ന കാര്യങ്ങൾ വ്യക്തമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്.എല്ലാ ഡയറ്റും എല്ലാവർക്കും ഒരുപോലെയല്ല, അവരുടെ ശരീരത്തിൻറെ ഭാരവും ഉയരവും Metabolic Strength അനുസരിച്ചാണ് ഡയറ്റ് നിർദ്ദേശിക്കപ്പെടുന്നത്

×

Powered by WhatsApp Chat

× Contact Us