Keto with intermittent fasting helps to cure Polycystic ovarian syndrome: Low carb Food menu preparation for PCOS/PCOD

PCOS/PCOD പരിഹാരമാർഗങ്ങൾ

PCOS ഉള്ളവർക്ക് ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ സാധാരണയാണ്, അങ്ങനെ ഉള്ളവർ ധാരാളം ഡയറ്റും മറ്റു വ്യായാമങ്ങളും പിന്തുടരുകയും  എന്നാൽ ശരീരഭാരം ആഗ്രഹിക്കുന്നതു  പോലെ കുറയാതിരിക്കുകയും ചെയ്യുന്നു. സാധാരണ സ്ത്രീകളെ അപേക്ഷിച്ച് PCOS ഉള്ള സ്ത്രീകൾക്ക് ശരീരഭാരം അത്ര വേഗത്തിൽ കുറയാറില്ല. കൃത്യമായി ആർത്തവം (Menstrual cycle) വരാതിരിക്കുക, അമിത രോമവളർച്ച, അമിതഭാരം, ഡിപ്രഷൻ, മുടികൊഴിച്ചിൽ, കഴുത്ത് ഇരുണ്ട നിറമാകുന്നത് , അമിതമായ മുഖക്കുരു, വന്ധ്യത ഇങ്ങനെ PCOS ഉള്ളവർ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ വളരെയേറെയാണ്.  എന്നിരുന്നാലും നിലവിൽ  ബഹുഭൂരിപക്ഷം സ്ത്രീകളും ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് അമിതവണ്ണവും വന്ധ്യതയും  മൂലമാണ്. PCOS ന് നിലവിൽ  ശാശ്വത പരിഹാരമാർഗം കണ്ടുപിടിച്ചിട്ടില്ല. പലതരം ചികിത്സാ മാർഗങ്ങളും ഇന്ന് നിലവിലുണ്ടെങ്കിലും കൃത്യമായ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും PCOS നിങ്ങൾക്ക് നിയന്ത്രിക്കാം. PCOS മൂലം ബുദ്ധിമുട്ടുന്നവർക്ക് ഏറ്റവും കൂടുതൽ അനുയോജ്യമായ ഡയറ്റ് ലോ കാർബ് ഡയറ്റുകൾ തന്നെയാണ്. വിദഗ്ധരുടെ ഉപദേശത്തോടെ ഡയറ്റ് ചെയ്യുന്ന ഏതൊരാൾക്കും  PCOS പൂർണമായും  സുഖപ്പെടുത്താവുന്നതാണ്.

കീറ്റോ ഡയറ്റ് ചെയ്യുമ്പോൾ PCOS/ PCOD പൂർണ്ണമായും സുഖപ്പെടുമോ?

PCOS മൂലം അമിതവണ്ണവും  ഇൻസുലിൻ റെസിസ്റ്റൻസും ഉള്ള സ്ത്രീകളിൽ, ലോ കാർബ് ഡയറ്റുകൾ പരീക്ഷണം നടത്തപ്പെട്ടിട്ടുണ്ട്. അങ്ങനെ നടത്തപ്പെട്ട  പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ  ശരീരഭാരം, ടെസ്റ്റോസ്റ്റിറോൺ, ട്രൈഗ്ലിസറൈഡ്, ഫാസ്റ്റിംഗ് ഇൻസുലിൻ , ഗ്ലൂക്കോസ് തുടങ്ങിയവയുടെ ഗണ്യമായ കുറവ് ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഇന്നത്തെ തലമുറയിൽ  ഏറ്റവും സാധാരണയായി കണ്ടുവരുന്ന ഇത്തരം പ്രശ്നങ്ങൾക്ക് ലോ കാർബ് ഡയറ്റുകൾ വളരെ സഹായകരമാണ് എന്നത് തെളിയിക്കപ്പെട്ട സംഭവമാണ്. അമിതവണ്ണവും മുഖത്തും കൈകാലുകളിലും ഉണ്ടാകുന്ന അമിത രോമവളർച്ചയും മൂലം പല പെൺകുട്ടികൾക്കും ആത്മവിശ്വാസം നഷ്ടപ്പെടുന്നു. വന്ധ്യത കാരണം കുടുംബ ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇവ വ്യക്തിപരമായ പ്രശ്നങ്ങളിലേക്കും വിഷാദരോഗത്തിലേക്കും നയിക്കുന്നു. PCOS സുഖപ്പെടുത്തുന്ന പ്രത്യേക തെറാപ്പികളോ ചികിത്സകളോ നിലവിൽ ഇല്ലെങ്കിലും പ്രമേഹരോഗികൾക്ക് നൽകുന്ന മരുന്ന്  നൽകുന്നതുവഴി ക്രമംതെറ്റിയ മെറ്റബോളിസം , ഇൻസുലിൻ റസിസ്റ്റൻസ് തുടങ്ങിയവ മാത്രം അല്പം ആയി പരിഹരിക്കപ്പെടുന്നു.

എന്താണ് PCOS/ PCOD ? എങ്ങനെയാണ് PCOS/ PCOD അഥവാ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് ( പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രം) ഉണ്ടാകുന്നത്.

PCOS വരുമ്പോൾ ആളുകൾ പലതരം ചികിത്സകൾ അതിന് വേണ്ടി സ്വീകരിക്കുന്നുണ്ട്. എന്നാൽ അതൊന്നും ശാശ്വത പരിഹാരം അല്ല . ഇതിൻറെ മൂലകാരണം എന്താണ് എന്ന് കണ്ടെത്തുകയാണ് വേണ്ടത്. ആ കാരണത്തിന് ആണ് നമ്മൾ ചികിത്സ നൽകേണ്ടത്. അതായത് രോഗത്തിൻറെ വേരിനെ ആണ് ഇല്ലാതാക്കേണ്ടത്. അതല്ലാതെ നൽകുന്ന ചികിത്സകളെല്ലാം എപ്പോഴും അനുയോജ്യമാകണമെന്നില്ല. അനേകായിരം ലക്ഷങ്ങൾ മുടക്കി വന്ധ്യതാ ചികിത്സ നടത്തുന്നവർക്കും  ഹോർമോണൽ സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സിക്കുന്നവർക്കും ഒരുപാട് ആശ്വാസം തരുന്ന ഒന്നാണ് കീറ്റോ ജെനിക് ഡയറ്റിലൂടെ പിസിഓഡി മാറുന്നത്. കീറ്റോ ഡയറ്റ് ചെയ്യുമ്പോൾ എപ്രകാരമാണ് പിസിഒഡി സുഖപ്പെടുന്നത് എന്ന് മനസ്സിലാകണമെങ്കിൽ എപ്രകാരമാണ് പിസിഒഡി രൂപപ്പെടുന്നത് എന്ന് മനസ്സിലാക്കണം.

സാധാരണയായി സ്ത്രീകൾക്ക് ഓരോ മാസവും തെറ്റാതെ നടക്കുന്ന ഒരു പ്രതിഭാസമാണ് ആർത്തവചക്രം (മാസമുറ) അഥവാ Menstrual cycle. സ്ത്രീകളുടെ  പ്രത്യുല്പാദന (Reproductive) അവയവങ്ങളായ Vagina (യോനി), യൂട്രസ് (ഗർഭാശയം), ഫലോ പിയൻ ട്യൂബുകൾ, ഓവറികൾ (അണ്ഡാശയങ്ങൾ) എന്നിവ ആണ് ഇതിൽ ഓവറിയിലാണ് പ്രത്യുൽപാദനത്തിന് വേണ്ടിയുള്ള എഗ്ഗ് അഥവാ മുട്ട ഉൽപാദിപ്പിക്കുന്നത്. അണ്ഡാശയത്തിന് ഉള്ളിൽ നിരവധി ഫോളിക്കിൾസ് ഉണ്ട് . വൃത്താകൃതിയിലുള്ള   ചെറിയ അറകളിലാണ് ഈ മുട്ട അഥവാ എഗ്ഗ് സ്ഥിതിചെയ്യുന്നത്.

ഓരോ മാസവും  തലച്ചോറിനു താഴെയുള്ള പിറ്റ്യൂട്ടറി ഗ്ലാൻഡിൽ ഉണ്ടാക്കുന്ന FSH അതായത് ഫോളിക്കിൾസ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ , LH അതായത് ല്യൂട്ടിനൈസിംഗ് ഹോർമോൺ , എന്നീ ഹോർമോണുകൾ രക്തത്തിൽ എത്തി ഓവറിയിൽ ചെന്ന് മുട്ടകൾ (അണ്ഡം) പൂർണ്ണവളർച്ച എത്തുവാനായി സഹായിക്കുന്നു. പൂർണ്ണ വളർച്ച എത്തിയ ഈ എഗ്ഗ് ഫോളിക്കിൾസ് ഈ പറയുന്ന അറകളിൽ നിന്ന് ഈസ്ട്രോജൻ എന്നുപറയുന്ന ഫീമെയിൽ സെക്സ് ഹോർമോൺ (സ്ത്രീ ലൈംഗീക ഹോർമോൺ) ഉൽപാദിപ്പിക്കാൻ ആയി സഹായിക്കുന്നു. ഈസ്ട്രോജൻ രക്തത്തിൽ അതിൻറെ സന്തുലിതമായ അളവിൽ എത്തുമ്പോൾ പിറ്റ്യൂട്ടറി ഗ്ലാൻഡിൽ നിന്നും LH ഉൽപാദിപ്പിച്ച് ഓവറിക്ക് അകത്തുള്ള പൂർണ്ണവളർച്ചയെത്തിയ ഫോളിക്കിൾസിൽ നിന്നും എഗ്ഗ് പുറത്തേക്ക് എത്തുവാൻ സഹായിക്കുന്നു. ഇതിനെയാണ് ഓവുലേഷൻ (അണ്ഡവിക്ഷേപം) എന്ന് വിളിക്കുന്നത്.

പൂർണ്ണവളർച്ചയെത്തിയ ഒരു മുട്ട മാത്രം  ഫലോപിയൻ  ട്യൂബ് വഴി യൂട്രസിലേക്ക് പോകുന്നു. ബാക്കിയുള്ള എല്ലാ മുട്ടകളും അവിടെ തന്നെ അലിഞ്ഞു പോവുകയും ചെയ്യുന്നു. എന്നാൽ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രം ഉണ്ടാകാനുള്ള മൂലകാരണം ക്രമം തെറ്റി വരുന്ന LH ഹോർമോണിൻറെ പ്രവർത്തനമാണ്. Immature ആയിട്ടുള്ള അല്ലെങ്കിൽ പൂർണവളർച്ച എത്താത്ത Eggs അതായത് മുട്ടകൾ പിന്നീട് സിസ്റ്റ് ആയി കാലക്രമേണ രൂപാന്തരം പ്രാപിക്കുന്നു. ഇതിനെ ഒവേറിയൻ സിസ്റ്റ് (അണ്ഡാശയ മുഴകൾ) എന്നു വിളിക്കുന്നു.

ഇതിൻറെ മൂലമായ കാരണം എന്നറിയപ്പെടുന്നത് ഇൻസുലിൻ റസിസ്റ്റൻസ് ആണ് . പാൻക്രിയാസ് ഇൻസുലിൻ എന്നുപറയുന്ന ഹോർമോണിനെ അമിതമായി ഉൽപാദിപ്പിക്കുന്നതിലൂടെ LH എന്ന് പറയുന്ന ഹോർമോൺ അബ്നോർമൽ ആകുന്നു. ഇങ്ങനെ  അസന്തുലിതമായി  പ്രവർത്തിക്കുന്ന LH ഹോർമോണുകളും ഇൻസുലിൻ റസിസ്റ്റൻസിന്റെ ഭാഗമായി അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ ഹോർമോണുകളും രക്തത്തിലുള്ള ഗ്ലോബുലിൻ എന്നുപറയുന്ന ബൈൻഡിങ് പ്രോട്ടീന്റെ അളവിനെ കുറയ്ക്കുന്നു. രക്തത്തിലുള്ള ഗ്ലോബുലിൻ എന്നുപറയുന്ന  ബൈൻഡിങ് പ്രോട്ടീനാണ് ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിനെ ക്രമീകരിക്കുന്നത്. രക്തത്തിൽ ഉയർന്ന അളവിൽ കാണുന്ന ടെസ്റ്റോസ്റ്റീറോണിനെ കൃത്യമായി ക്രമീകരിക്കുന്നത് ഗ്ലോബുലിൻ എന്ന് പറയുന്ന ഈ ബൈൻഡിങ് പ്രോട്ടീൻ ആണ് . ഇങ്ങനെ കൃത്യമായ അളവിൽ ഗ്ലോബുലിൻ ഇല്ലാത്തതിനാൽ ശരീരത്തിൽ അമിതമായി ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുന്നു. ഇതിൻറെ ഭാഗമായി സ്ത്രീകളിൽ അമിതമായ മുഖക്കുരു,  കഴുത്തിനു ചുറ്റുമുള്ള കറുപ്പ്, മുഖത്തും കൈകാലുകളിലും അമിതമായ രോമവളർച്ച  തുടങ്ങിയവ ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടാക്കുന്നു. ടെസ്റ്റോസ്റ്റിറോണിൻറെ അളവ് കൂടുന്നതു കൊണ്ടാണ് സ്ത്രീകളിൽ  ഇത്തരത്തിലുള്ള മുടിയും താടിയും മീശയും എല്ലാം വളരുന്നത്. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രം എന്ന് പറയുന്ന ഈ ഒരു അസുഖത്തിന്റെ യഥാർത്ഥ മൂല കാരണം എന്ന് അറിയപ്പെടുന്നത് ഇൻസുലിൻ റസിസ്റ്റൻസ് ആണ് .

നമ്മൾ ചികിത്സ കൊടുക്കേണ്ടതും ഇൻസുലിൻ റസിസ്റ്റൻസിനു വേണ്ടിയാണ്. ഇതിന് ഏറ്റവും നല്ല പരിഹാരമാർഗം എന്നു പറയുന്നത് നല്ല ഒരു ഡയറ്റ് ആണ് . അതായത്  ലോ കാർബ് ഡയറ്റ്, കീറ്റോജെനിക് ഡയറ്റ്, ഇൻറർമിറ്റൻഡ് ഫാസ്റ്റിംഗ് പാറ്റേണുകൾ തുടങ്ങിയവ. ഇത്തരം ഡയറ്റുകളും ഫാസ്റ്റിംഗ് പാറ്റേണുകളും ഇൻസുലിൻ റസിസ്റ്റൻസിനെ കൃത്യമായി ക്രമീകരിക്കുന്നു. അങ്ങനെ ഹോർമോൺ ഉൽപ്പാദനത്തെ സന്തുലിതാവസ്ഥയിൽ എത്തിക്കുന്നു. അതുകൊണ്ടാണ് ഇത്തരം ഡയറ്റ് എടുക്കുന്നവർ ചികിത്സ കൂടാതെ തന്നെ സുഖം പ്രാപിക്കുന്നത്.

നിരാശയല്ല മനഃസാന്നിധ്യമാണ് പ്രധാനം.

കുറച്ചുനാൾ മുൻപുവരെ അപൂർവ്വം ചിലരിൽ മാത്രമായി ഒതുങ്ങിനിന്നിരുന്ന ഒരു രോഗമായിരുന്നു പിസിഒഡി . പിന്നീട് ജീവിതശൈലി കൊണ്ടോ  പുതിയ തലമുറയുടെ ഭക്ഷണരീതി കൊണ്ടോ അത് ക്രമാതീതമായി വർദ്ധിച്ചു. ബഹുഭൂരിപക്ഷം സ്ത്രീകളും പെൺകുട്ടികളും ഇന്ന് പിസിഒടിയുടെ  ബുദ്ധിമുട്ട് അനുഭവിക്കുന്നു. 15 നും 25 നും ഇടയിൽ പ്രായമുള്ള മിക്കവാറും പെൺകുട്ടികളിൽ ഇത് പടർന്നു പിടിച്ചിരിക്കുന്നു. ഇതിൻറെ പ്രധാനകാരണം അവരുടെ ഭക്ഷണക്രമങ്ങൾ തന്നെയാണ്. പ്രമേഹരോഗികളായ അമ്മമാർ ഉണ്ടെങ്കിൽ അവരുടെ പെൺമക്കൾക്ക് പിസിഒഡി വരാനുള്ള സാധ്യതയും കൂടുതലാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ഇന്നത്തെ തലമുറയുടെ ഇഷ്ടഭക്ഷണം ബേക്കറി പലഹാരങ്ങളും പ്രോസസ് ചെയ്ത ആഹാരങ്ങളും പുറത്തുനിന്നുള്ള ഭക്ഷണശീലങ്ങളും അമിത മധുരമുള്ള മധുരപലഹാരങ്ങളും ചോക്ലേറ്റുകളും കേക്കുകളും ബിസ്ക്കറ്റുകളും ഐസ്ക്രീമുകളും മറ്റും ഒക്കെയാണ്.  ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റും  മധുരവും ഉപ്പും അടങ്ങിയ ഭക്ഷണമാണ് ഇന്നത്തെ തലമുറയുടെ രുചി. ഇത്തരം താളംതെറ്റിയ ഭക്ഷണരീതികൾ മൂലം സ്ത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് വന്ധ്യത , ക്രമം തെറ്റിയ ആർത്തവ ചക്രം തുടങ്ങിയവ. പരിശോധന നടത്തുമ്പോൾ ഇതെല്ലാം ചെന്നെത്തുന്നത് പിസിഒഡി എന്ന പ്രശ്നത്തിലാണ്. ഇതിന് ഏറ്റവും നല്ല   പരിഹാരം ഭക്ഷണരീതിയിൽ മാറ്റം വരുത്തുക എന്ന് തന്നെയാണ്. കാരണം ഭക്ഷണ രീതിയിൽ നിന്നാണ് ഈ അസുഖം പുതിയ തലമുറയിലെ പെൺകുട്ടികളിൽ പടർന്നുപിടിച്ചത്.

കുറച്ചു വർഷങ്ങൾക്കു മുൻപ്  അപൂർവ്വം ചിലരിൽ മാത്രം  കണ്ടിരുന്ന ഒന്നായിരുന്നു പിസിഒഡി. വീട്ടിലുണ്ടാക്കുന്ന ആരോഗ്യകരമായ ഭക്ഷണം കഴിച്ചും ശുദ്ധമായ ജലം കുടിച്ചും വളർന്ന പഴയ തലമുറയ്ക്ക്  ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ഉയർന്ന അളവിലുള്ള കാർബോഹൈഡ്രേറ്റും മധുരവും ഒഴിവാക്കിയാൽ തന്നെ  ഇതിന് ശാശ്വത പരിഹാരം കാണാൻ കഴിയും. കൃത്യമായി മാസമുറ അതായത് ആർത്തവം വരാത്ത സ്ത്രീകൾ കാർബോഹൈഡ്രേറ്റും മധുരവും കുറയ്ക്കുകയും ചെറിയ വ്യായാമമുറകൾ പിന്തുടരുകയും ചെയ്യുമ്പോൾ തന്നെ അവർക്ക് ആർത്തവചക്രം കൃത്യം ആകുന്നു. മൂന്നു മുതൽ ആറു മാസം വരെ ലോ കാർബ് ഡയറ്റുകൾ ചെയ്താൽ പിസിഒഡി കൃത്യമായി സുഖപ്പെടുത്താം. ഗർഭാശയ മുഴകൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ഇത്തരം ഡയറ്റുകൾ ആശ്വാസ പ്രദമാണ്. കീറ്റോജെനിക് ഡയറ്റ് ചെയ്തതിനുശേഷം പിസിഓഡി മാറിയവരും  ഗർഭാശയമുഴകളിൽ മാറ്റം വന്നവരും  ഏറെയാണ്.

വർഷങ്ങളായി കുഞ്ഞുങ്ങൾ ഇല്ലാതിരുന്നവരും അനേക ലക്ഷങ്ങൾ മുടക്കി വന്ധ്യതയ്ക്ക് ചികിത്സ തേടിയിരുന്നവരും കീറ്റോജെനിക് ഡയറ്റ് മൂന്നു മുതൽ ആറു മാസം വരെ കൃത്യമായി ചെയ്തു ഗർഭംധരിച്ചവരുണ്ട്. കീറ്റോജെനിക് ഡയറ്റിൽ ഏറ്റവും പ്രയോജനകരമായി മെച്ചപ്പെട്ട ചികിത്സ കിട്ടുന്ന  ഒന്നാണ് പിസിഓഡി . വന്ധ്യതയുടെ  പ്രധാന കാരണം  പിസിഒഡി തന്നെയാണ്. ഗർഭധാരണ സാധ്യതയുള്ള പ്രായത്തിലുള്ള 20 ശതമാനം സ്ത്രീകളിൽ പിസിഓഡി ഉള്ളതായി കണക്കാക്കപ്പെടുന്നു. പിസിഓഡി ഉള്ള സ്ത്രീകളിൽ 40 ശതമാനം പേർ വന്ധ്യത ഉള്ളവരാണ്. വന്ധ്യതാ ക്ലിനിക്കുകൾ സന്ദർശിക്കുന്ന അണ്ഡോല്പാദനം നടക്കാത്ത സ്ത്രീകളിൽ 95% പേർക്കും പിസിഒഡി ഉണ്ട് .

കീറ്റോജെനിക് ഡയറ്റ് പിന്തുടർന്നാൽ  ആദ്യമാസം തന്നെ  കാര്യമായ മാറ്റങ്ങൾ വന്നു തുടങ്ങും. ശരീരഭാരം കുറയുക, മുഖക്കുരുവിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, മരുന്നു കഴിക്കാതെ തന്നെ ആർത്തവം ഉണ്ടാകുക തുടങ്ങിയവ. അതായത് അണ്ഡോല്പാദനം സ്വയം പുനരാരംഭിക്കുന്നു. ലോ കാർബ് ഡയറ്റുകൾ ഇൻസുലിൻ ഉത്പാദനം കുറയ്ക്കുകയും അതിലൂടെ ഇൻസുലിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പിസിഓഡി ഉള്ള എല്ലാ സ്ത്രീകളും അമിതഭാരം ഉള്ളവർ ആയിരിക്കണമെന്നില്ല. അതേപോലെ അമിതവണ്ണമുള്ള സ്ത്രീകൾക്കെല്ലാം പിസിഒഡി ഉണ്ടാകണമെന്നും ഇല്ല . എന്നാൽ ഇരുകൂട്ടർക്കും കീറ്റോജെനിക് ഡയറ്റ് വളരെ പ്രയോജനകരമാണ്. മരുന്നുകളിലൂടെ എല്ലാറ്റിനും പരിഹാരം കാണുന്ന നമുക്ക് പ്രകൃതിദത്തമായ ഭക്ഷണത്തിലൂടെ ആരോഗ്യം നിലനിർത്തുകയും വർധിപ്പിക്കുകയും  ചെയ്യാം.

×

Hello!

Click one of our contacts below to chat on WhatsApp

× Contact us