Keto diet cheat meals

Keto diet cheat meals

LCHF Keto diet cheat meal remedies: How to reach ketosis after a cheat meal

കീറ്റോ ഡയറ്റ് തെറ്റിച്ചാൽ എന്തൊക്കെയാണ് ചെയ്യേണ്ടത് ? ഡയറ്റിൽ ഉൾപ്പെടാത്ത ഭക്ഷണം കഴിച്ചാൽ എന്താണ് പ്രതിവിധി ?

കീറ്റോ ഡയറ്റ് ചെയ്യുന്നവരുടെ ഒരു പ്രധാന വെല്ലുവിളിയാണ് കീറ്റോസിസ് നിലനിർത്തുക എന്നത് . മറ്റു ഡയറ്റുകൾ പോലെ അല്ല കീറ്റോ ഡയറ്റ്. അത് ഒരു മെറ്റബോളിക് ഡയറ്റ് ആണെന്ന് മാത്രമല്ല, ശരീരത്തിന്റെ പല രോഗാവസ്ഥകളെയും കുറവുകളേയും ശുദ്ധീകരിക്കുകയും പുനഃസ്ഥാപിക്കുകയും ചെയുന്ന ഡയറ്റ് ആണ്. അതുകൊണ്ടു തന്നെ മറ്റു ഡയറ്റുകളിൽ ചെയുന്നത് പോലെ ഇടയ്ക്കിടെ ഉള്ള ചീറ്റ് മീൽ എന്ന ഒരു അവസരം ഇത്തരം ലോ കാർബ്‌ ഡയറ്റുകളിൽ ഇല്ല. അത് തന്നെയാണ് ഈ ഡയറ്റ് പിന്തുടരുന്നതിൽ നിന്ന് പലരെയും നിരുത്സാഹപ്പെടുത്തുന്നതും. എന്നാൽ ജീവിതകാലം മുഴുവൻ ചില രോഗങ്ങൾക്ക് മരുന്ന് കഴിച്ചു മടുത്ത ആളുകൾക്ക് ഇത്തരം ഡയറ്റ് ഒരു അനുഗ്രഹം തന്നെയാണ്. എന്നിരുന്നാലും നല്ല ഒരു റിസൾട്ട് ലഭിക്കാൻ കഠിനാദ്ധ്വാനം ആവശ്യമാണ്. ഡയറ്റിൽ ഉൾപ്പെടാത്ത എന്തെങ്കിലും ഒരു ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഡയറ്റിൽ നിന്നും പുറത്താകാനുള്ള സാധ്യത വളരെ കൂടുതലാണ്. കീറ്റോസിസ് എന്ന് പറയുന്നത് വളരെ സെൻസിറ്റീവായ ഒരു മെറ്റാബോളിസം ആണ് . സാധാരണ മെറ്റബോളിസത്തിൽ നിന്ന് കീറ്റോസിസ് എന്ന മെറ്റബോളിസത്തിലേക്ക് എത്താൻ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും എടുക്കും. അതേസമയം കീറ്റോസിസ് മെറ്റബോളിസത്തിൽ നിന്ന് സാധാരണ മെറ്റബോളിസത്തിലേക്ക് മാറാൻ അരമണിക്കൂറോ ഒരു മണിക്കൂറോ മതിയാകും. എന്തെങ്കിലും ഒരു ചീറ്റ് മീൽ കഴിച്ചാൽ ഇത് സംഭവിക്കും. ഇത്രയും സെൻസിറ്റീവായ ഒരു മെറ്റബോളിസത്തെ സംരക്ഷിക്കാൻ അല്ലെങ്കിൽ നിലനിർത്താൻ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ?

ലോ കാർബ് ഡയറ്റ് എടുക്കുമ്പോൾ കൂടുതൽ കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ് നമ്മൾ ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം. അശ്രദ്ധ മൂലം ഉയർന്ന കാർബോഹൈഡ്രേറ്റ് ഉള്ള ഭക്ഷണങ്ങൾ കഴിച്ചിട്ടുണ്ടെങ്കിൽ അത് പൂർണമായും ഒഴിവാക്കുക. ചീറ്റ് മീൽ കഴിച്ചാൽ രണ്ടുദിവസം തുടർച്ചയായി ഇൻറർമിറ്റന്റ് ഫാസ്റ്റിംഗ് പിന്തുടരേണ്ടത് ആവശ്യമാണ്. ഇൻറർമിറ്റന്റ് ഫാസ്റ്റിംഗിൽ തന്നെ 16 മുതൽ 24 വരെയുള്ള മണിക്കൂർ വ്യത്യാസത്തിൽ ഫാസ്റ്റിംഗ് പാറ്റേണുകൾ ഉണ്ട് . ഇതിൽ ഏതാണോ നിങ്ങൾക്ക് ചെയ്യാൻ എളുപ്പം അതാണ് പിന്തുടരേണ്ടത്. അടുത്തതായി ശ്രദ്ധിക്കേണ്ടത് കുറച്ചു കൂടുതൽ സമയം എക്സർസൈസ് അഥവാ വ്യായാമം ചെയ്യുന്നതിൽ ശ്രദ്ധ ചെലുത്തണം. 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ തുടർച്ചയായി എന്തെങ്കിലും ഒരു എക്സർസൈസിൽ ഫോക്കസ് ചെയ്യേണ്ടതാണ്. കീറ്റോസിസ് എന്ന പ്രോസസ്സിനെ നിലനിർത്താനും സംരക്ഷിക്കാനും ആയി ഒരാഴ്ചയെങ്കിലും ഇതു തുടരണം.

MCT ഓയിൽ അഥവാ മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡ് ഓയിലുകൾ കീറ്റോൺസിന്റെ ഉൽപാദനം വർദ്ധിപ്പിക്കുവാനായി ഉപയോഗിക്കണം. MCT ഓയിലിന് ഏറ്റവും മികച്ച ഉദാഹരണമാണ് നമ്മുടെ വെളിച്ചെണ്ണ. വെളിച്ചെണ്ണ ധാരാളമായി നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ കീറ്റോൺസിന്റെ ഉൽപാദനം വർദ്ധിക്കാൻ ഇടയാകും. അങ്ങനെ കീറ്റോസിസ് എന്ന പ്രക്രിയയുടെ സംരക്ഷണത്തിന് വെളിച്ചെണ്ണ പ്രധാന പങ്കുവഹിക്കുന്നു. മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം നിങ്ങൾ കൃത്യമായി ചെയ്യണം. ചീറ്റ് മീൽ എടുക്കുന്ന ദിവസം നിർബന്ധമായും ആപ്പിൾ സൈഡർ വിനാഗിർ (ACV ) കുടിച്ചിരിക്കണം. അധികമായി കഴിച്ച കാർബോഹൈഡ്രേറ്റിന്റെ ദഹനത്തെ ഇത് നിയന്ത്രിക്കുന്നു.

അമിത അന്നജം ഉള്ള ഭക്ഷണം കഴിക്കുമ്പോൾ മാത്രമല്ല ചീറ്റ് മീൽ ആകുന്നത്. പ്രോട്ടീന്റെ അളവ് കൂടുമ്പോഴും ചീറ്റ് മീൽ ആകും. അധിക അളവിലുള്ള പ്രോട്ടീനെ ലിവർ കാർബോഹൈഡ്രേറ്റ് ആയി മാറ്റുന്നു. നല്ല രീതിയിൽ മെറ്റബോളിക് സ്ട്രെങ്ത് ഉള്ള ആളുകൾ ആണെങ്കിൽ 36 മണിക്കൂർ വാട്ടർ ഫാസ്റ്റിംഗ് ചെയ്താൽ തന്നെ അവർ തിരിച്ചു കീറ്റോസിസിലെത്തും. ഇങ്ങനെ വാട്ടർ ഫാസ്റ്റിംഗ് എടുക്കുമ്പോൾ ഫാസ്റ്റിംഗ് സമയത്ത് യാതൊരു തരത്തിലുമുള്ള കാലറി ഡ്രിങ്കുകൾ കുടിക്കാൻ പാടുള്ളതല്ല. വാട്ടർ ഫാസ്റ്റിംഗ് ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ലിക്വിഡ് ഫാസ്റ്റിംഗ് ചെയ്യാവുന്നതാണ്. ലിക്വിഡ് ഫാസ്റ്റിംഗിൽ 36 മണിക്കൂറിനുള്ളിൽ ഗ്രീൻ ടീ ,ബട്ടർ കോഫി, ബുള്ളറ്റ് പ്രൂഫ് കോഫി, ബ്ലാക്ക് കോഫി, ബ്ലാക്ക് ടീ, മധുരമില്ലാത്ത ബദാം മിൽക്ക് തുടങ്ങിയവ കുടിക്കാം. ഇങ്ങനെ ചെയ്താൽ വേഗം കീറ്റോസിസിൽ തിരിച്ചെത്താൻ സാധിക്കും . എങ്കിലും ചെയ്യുന്ന ആളുകളുടെ പ്രായം നമ്മൾ പരിഗണിക്കേണ്ടതാണ്. 30 വയസ്സിൽ താഴെയുള്ളവർക്ക് മെറ്റബോളിക് സ്ട്രെങ്ത് കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ അവർ ഒരു ലിക്വിഡ് ഫാസ്റ്റിംഗോ അല്ലെങ്കിൽ വാട്ടർ ഫാസ്റ്റിംഗിനോ ശേഷം കീറ്റോസിസിൽ തിരിച്ചെത്തുന്നത് വേഗത്തിൽ ആയിരിക്കാം. യഥാർത്ഥത്തിൽ കീറ്റോ ഡയറ്റിൽ ചീറ്റ് മീൽ എന്നൊന്നില്ല. കീറ്റോജെനിക് ഡയറ്റിൽ കീറ്റോസിസ് എന്ന ആരോഗ്യകരമായ മെറ്റബോളിസം നഷ്ടപ്പെടും എന്നുള്ളതുകൊണ്ട് തന്നെ ഡയറ്റിൽ ഉൾപ്പെടാത്ത ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക യാണ് വേണ്ടത്. കീറ്റോ കാൽക്കുലേറ്റർ ഉപയോഗിച്ചുകൊണ്ട് ഒരാളുടെ ശരീരത്തിൻറെ ഭാരത്തിനും ഉയരത്തിനും പ്രായത്തിനും അനുസൃതമായി മാക്രോ പ്രൊപോഷൻ (ഒരു ദിവസം കഴിക്കേണ്ട ഭക്ഷണങ്ങളുടെ അളവ്) ഗണിക്കേണ്ടതുണ്ട്. ആ അളവ് അനുസരിച്ച് കൃത്യമായി കാർബോഹൈഡ്രേറ്റും പ്രോട്ടീനും ഫാറ്റും കഴിക്കുമ്പോഴാണ് കീറ്റോജെനിക് എന്ന പ്രക്രിയയിലേക്ക് ശരീരം വേഗത്തിൽ എത്തുന്നത്. സ്വന്തമായി ഡയറ്റ് ചെയ്യുന്നവർക്ക് ഈ അളവ് കൃത്യമായി ലഭിക്കണമെന്നില്ല. പരിശീലനം ലഭിച്ച ഒരു പ്രൊഫഷണൽ ഗൈഡൻസ് ഇതിന് ആവശ്യമാണ്. കീറ്റോസിസിൽ തിരിച്ചെത്താൻ അവരുടെ മെറ്റബോളിസവും പ്രായവും എല്ലാം പരിഗണിക്കേണ്ടതുണ്ട്. കഴിച്ചുപോയ ചീറ്റ് മീലിന്റെ അളവ് നോക്കിയിട്ട് വേണം പരിഹാരമാർഗ്ഗങ്ങളിലേക്ക് കടക്കാൻ . ഒരു ചെറിയ കഷണം ചോക്ലേറ്റ് അല്ലെങ്കിൽ ലഡ്ഡു അങ്ങനെ എന്തെങ്കിലും കഴിച്ചാൽ പൂർണമായും കീറ്റോസിസ് എന്ന മെറ്റബോളിസത്തിൽനിന്ന് ഒഴിവാക്കപ്പെടണം എന്നില്ല. ഇവിടെയാണ് മെറ്റബോളിക് സ്ട്രെങ്ത്തിൻറെ ആവശ്യം. നല്ല രീതിയിൽ കൃത്യമായി ഡയറ്റ് പിന്തുടരുന്ന ഒരാൾ ഒരു ചെറിയ ചീറ്റ് മീൽ കൊണ്ട് ഉടനെതന്നെ ഡയറ്റിൽ നിന്ന് പുറത്താകണം എന്നില്ല. മെറ്റബോളിക് സ്ട്രെങ്ത് കുറവുള്ളവർ ചിലപ്പോൾ പുറത്തായേക്കാം. ഒരുപക്ഷേ കൂടുതൽ നാൾ ഡയറ്റ് പിന്തുടർന്നവർ എളുപ്പത്തിൽ പുറത്താകുകയും ഇല്ല . എന്തായാലും ചെറുതാണെങ്കിലും ചീറ്റ് മീൽ എന്നൊന്നു സംഭവിച്ചു കഴിഞ്ഞാൽ നമുക്ക് ഏറ്റവും അടുത്ത പ്രതിവിധി തൊട്ടടുത്ത നേരത്തെ ഭക്ഷണം ഉപേക്ഷിക്കുക എന്നതാണ്.

അടുത്തതായി അറിഞ്ഞോ അറിയാതെയോ ബിരിയാണി അല്ലെങ്കിൽ സദ്യ പോലെ ഉയർന്ന അളവിലുള്ള ചീറ്റിംഗ് എടുക്കുന്നവരെ കുറിച്ചുള്ളതാണ്. മറ്റൊരു അവസരം എന്നുപറയുന്നത് ഇടവിട്ടുള്ള ഉപവാസം അഥവാ ഇൻറർമിറ്റന്റ് ഫാസ്റ്റിംഗ് ആണ് . 16 മുതൽ 18 മണിക്കൂർ വരെയുള്ള ഫാസ്റ്റിംഗ് തുടർച്ചയായി ഒരു ആഴ്ച ചെയ്യണം. ഫാസ്റ്റിംഗ് സമയത്ത് വെള്ളം മാത്രം കുടിച്ചു കൊണ്ട് വേണം ഡയറ്റ് ചെയ്യാൻ . 20 മണിക്കൂർവരെ ഫാസ്റ്റിംഗ് ചെയ്യാവുന്നതാണ്. അത് ഓരോരുത്തരുടെയും കഴിവും മനഃസാന്നിധ്യവും അനുസരിച്ച് ചെയ്താൽ മതിയാകും. ഫാസ്റ്റിംഗ് സമയത്താണ് വ്യായാമം ചെയ്യേണ്ടത്. ഭക്ഷണം കഴിച്ചതിനുശേഷം എക്സർസൈസ് ചെയ്യരുത്. ഫാസ്റ്റിംഗ് അവസാനിപ്പിക്കുന്നതിന് കുറച്ചു മുൻപായി വ്യായാമം ചെയ്താൽ അത് കൂടുതൽ കലോറി എരിച്ചു കളയാൻ കാരണമാകും. ഇങ്ങനെ ചെയ്യുന്നത് കുടവയർ കുറയാൻ സഹായിക്കും.

ആപ്പിൾ സൈഡർ വിനാഗിരി (ACV) രണ്ട് ടീസ്പൂൺ, ഒരു നാരങ്ങയുടെ പകുതി, ആവശ്യത്തിന് ഹിമാലയൻ പിങ്ക് സാൾട് അഥവാ ഇന്തുപ്പ് , എന്നിവ ഒരു ഗ്ലാസ് വെള്ളത്തിൽ നന്നായി നേർപ്പിച്ചതിനുശേഷം ഒരു സ്ട്രോ ഉപയോഗിച്ച് ഉറങ്ങുന്നതിനു മുൻപ് കുടിക്കാവുന്നതാണ്. ആപ്പിൾ സൈഡർ വിനാഗിരി (ACV) എന്നത് ഒരു വീര്യം കുറഞ്ഞ ആസിഡ് ആണ് ,അത് പല്ലുകളിൽ സ്പർശിക്കുന്നത് നല്ലതല്ല. സ്ട്രോ ഉപയോഗിച്ച് കുടിക്കാൻ സാധിക്കാത്തവർക്ക് നേരിട്ട് കുടിക്കാവുന്നതാണ്. എന്നാൽ കുടിച്ചു കഴിഞ്ഞ ഉടനെ വായ നന്നായി കഴുകി വൃത്തിയാക്കണം അല്ലെങ്കിൽ ബ്രഷ് ചെയ്യണം. അധികം വരുന്ന കാർബോഹൈഡ്രേറ്റിനെ ദഹിപ്പിക്കാൻ ആപ്പിൾ സൈഡർ വിനാഗിരിക്കു കഴിയും. യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാനും ഈ മിശ്രിതം സഹായിക്കും.

ഫാസ്റ്റിംഗ് സമയത്ത് പലരും ഉപ്പിട്ട നാരങ്ങാവെള്ളം, കട്ടൻ ചായ,കട്ടൻകാപ്പി, ഗ്രീൻ ടീ തുടങ്ങിയവ ഉൾപ്പെടുത്താറുണ്ട്. ഏറ്റവും പൂർണമായ ഒരു ഫലം ലഭിക്കാൻ ഫാസ്റ്റിംഗ് സമയത്ത് വെള്ളം മാത്രം കുടിക്കുക. വെള്ളം കുടിക്കുമ്പോൾ രണ്ടോ മൂന്നോ ലിറ്റർ കുടിച്ചാൽ മതിയാകും. ദാഹത്തിന് അനുസരിച്ചാണ് വെള്ളം കുടിക്കേണ്ടത്. ധാരാളം വെള്ളം കുടിക്കുന്നത് കൊണ്ട് ശരീരത്തിലെ അമിത കൊഴുപ്പ് ഉരുകി പോവുകയില്ല. വെള്ളം ഒരിക്കലും കൊഴുപ്പിനെ ദഹിപ്പിക്കുന്നില്ല. നമുക്ക് അറിയാവുന്നതുപോലെ വെള്ളത്തിൽ വെളിച്ചെണ്ണ ചേർത്താൽ അതൊരിക്കലും ലയിച്ചു യോജിക്കാറില്ല. വെളിച്ചെണ്ണ വേർതിരിഞ്ഞു തന്നെ നിൽക്കും.അതുപോലെതന്നെ വെള്ളം കുടിക്കുന്നത് കൊണ്ട് തടി കുറയാനോ കൊഴുപ്പ് ഉരുകാനോ സാധ്യതയില്ല. അത് തികച്ചും തെറ്റായ ഒരു പ്രചാരണമാണ്. വെള്ളം കുടിക്കുന്നത് ശരീരത്തിലെ മറ്റു പല ആവശ്യങ്ങൾക്കും ഉപാപചയപ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നതിനും വേണ്ടിയാണ്. അമിതമായ വെള്ളം നമ്മുടെ ശരീരത്തിന് ആവശ്യമില്ല. ശരീരത്തിൻറെ ഉയരത്തിനും ഭാരത്തിനും അനുസരിച്ച് മാത്രം വെള്ളം കുടിക്കുക. ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് എടുക്കുന്നവർ അഞ്ചോ ആറോ ലിറ്റർ വെള്ളം കുടിക്കുന്നത് ആയി പറയുന്നു. ഒരിക്കലും അതിൻറെ ആവശ്യമില്ല.

ചീറ്റ് മീൽ എടുത്തതിനുശേഷം ഒരാഴ്ച ഫാസ്റ്റിംഗ് എടുക്കുന്നവർ ഭക്ഷണത്തിൽ കൂടുതൽ കൊഴുപ്പ് ഉൾപ്പെടുത്താൻ ശ്രമിക്കണം. 5 വാൾനട്സ് 5 ബദാം, ബട്ടർ ഫ്രൂട് അതായത് അവോക്കാഡോ, Egg Yolk അഥവാ മുട്ടയുടെ മഞ്ഞക്കരു, 50 ഗ്രാം വെണ്ണ തുടങ്ങിയവ ഉൾപ്പെടുത്താം. പ്രോട്ടീൻ സ്രോതസിനു വേണ്ടി ഇറച്ചിയോ മീനോ ഉൾപ്പെടുത്തുമ്പോൾ deep oil ഫ്രൈ അഥവാ എണ്ണയിൽ മുക്കി പൊരിച്ചെടുക്കുന്ന രീതിയിൽ പാകം ചെയ്ത് എടുക്കേണ്ടതാണ്. സാലഡുകൾ കഴിക്കുമ്പോൾ നിർബന്ധമായും എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ ചേർക്കുക. ബോൺ ബ്രോത് അഥവാ സൂപ്പുകൾ കുടിക്കാവുന്നതാണ്. ചീറ്റ് മീൽ എടുത്ത് കഴിഞ്ഞു തിരിച്ചു ഡയറ്റിലേക്ക് വരുമ്പോൾ ആദ്യത്തെ 7 ദിവസം വൈറ്റമിൻ ബി കോമ്പ്ലെക്സ് ഗുളിക കഴിക്കുന്നത് നല്ലതാണ്. സാധാരണ കീറ്റോജെനിക് ഡയറ്റിൽ 20 മുതൽ 50 ഗ്രാം വരെ കാർബോഹൈഡ്രേറ്റ് ആളുകൾ പൊതുവേ കഴിക്കാറുണ്ട്. എന്നാൽ ചീറ്റ് മീൽ എടുത്തതിനുശേഷം 5 ഗ്രാം മുതൽ 10 ഗ്രാമിനുള്ളിൽ കൃത്യമായി കാർബോഹൈഡ്രേറ്റിന്റെ അളവ് ശ്രദ്ധിക്കണം. ഈ 10 ഗ്രാമിൽ ഉൾപ്പെടുന്ന കാർബോ ഹൈഡ്രേറ്റ് ഇലക്കറികളിൽ നിന്ന് ലഭ്യമാക്കണം. ബാക്കി മത്സ്യമാംസ ഭക്ഷണങ്ങളിൽ നിന്നും മുട്ട വെളിച്ചെണ്ണ ബട്ടർ നെയ്യ് ഒലിവെണ്ണ തുടങ്ങിയവ ഉൾപ്പെടുത്താം. പച്ചക്കറികളിൽ നിന്ന് അല്ലാതെ കാർബോഹൈഡ്രേറ്റ് ഈ ഒരു കാലയളവിൽ ഉൾപ്പെടുത്താൻ പാടില്ല. കാർബോഹൈഡ്രേറ്റ് കൂടുതലുള്ള അണ്ടി വർഗ്ഗങ്ങളും ഒഴിവാക്കണം. ഇത്തരം കാര്യങ്ങൾ പറയുമ്പോഴും ചീറ്റ് മീൽ എന്നത് അവസാന അവസരം മാത്രമായിരിക്കണം.

അടുത്തതായി സുഖകരമായ ഉറക്കം അത്യാവശ്യമാണ്. എട്ടു മണിക്കൂറെങ്കിലും ഒരുദിവസം ഉറങ്ങാൻ ശ്രമിക്കണം. ഉറങ്ങുന്നത് വഴി സ്ട്രെസ് അഥവാ മാനസിക പിരിമുറുക്കം കുറയുകയും അങ്ങനെ കോർട്ടിസോളിന്റെ അളവ് കുറയുകയും ചെയ്യുന്നു. അതുമൂലം മെറ്റബോളിസം വർദ്ധിക്കുകയും പെട്ടെന്ന് കീറ്റോസിസിൽ എത്താൻ സഹായിക്കുകയും ചെയ്യുന്നു. മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ചീറ്റ് മീൽ എടുത്തവർക്കും ശരീരഭാരം കുറയുന്നത് സ്റ്റക്ക് ആയവർക്കും പിന്തുടരാവുന്ന കാര്യങ്ങളാണ്. ഡയറ്റ് എടുക്കുന്ന എല്ലാവർക്കും ഈ കാര്യങ്ങൾ പിന്തുടരാവുന്നതാണ്.

Keto diet cholesterol value

Keto diet cholesterol value

What happens to your LDL cholesterol when you go on an LCHF Keto diet: How to control the high cholesterol levels in the LCHF Keto diet Malayalam.

ലോ കാർബ് ഡയറ്റുകൾ ചെയ്യുന്നവരിൽ കണ്ടുവരുന്ന ഉയർന്ന കൊളസ്ട്രോളിന് കാരണമെന്ത്? അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ്?

കീറ്റോ ഡയറ്റ് ചെയ്യുകയും ഒന്നോ രണ്ടോ മാസത്തിനുള്ളിൽ രക്തപരിശോധന നടത്തി അതിൽ ഉയർന്ന അളവിൽ LDL CHOLESTEROL അല്ലെങ്കിൽ BAD CHOLESTEROL കാണുകയും അതുമൂലം സംശയങ്ങൾ ചോദിച്ചത് കൊണ്ടാണ് എല്ലാവരുടെയും അറിവിലേക്കായി ഇതിൻറെ വിശദാംശങ്ങൾ പങ്കുവയ്ക്കുന്നത്.

LCHF-KETO DIET ചെയ്യുന്നവർ ഏതാനും ചില യൂട്യൂബ് വീഡിയോകൾ മാത്രം കണ്ടതിനുശേഷം സ്വന്തം ഇഷ്ടപ്രകാരം ഡയറ്റ് ചെയ്യുമ്പോൾ ആണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇത്തരം ഡയറ്റുകൾ ചെയ്യുമ്പോൾ അതിനെ കുറിച്ച് വ്യക്തമായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. അങ്ങനെ കൃത്യമായ പ്രൊഫഷണൽ ഗൈഡൻസ് ഇല്ലാതെ ഡയറ്റ് ചെയ്യുന്നവർ രക്തത്തിൽ ഉയർന്ന അളവിൽ കൊളസ്ട്രോൾ കാണുമ്പോൾ ഉടനെ തന്നെ ഡോക്ടറെ സമീപിക്കുകയും ഡോക്ടർ കുറിച്ച് കൊടുക്കുന്ന മരുന്നു കഴിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു.സത്യത്തിൽ ഇപ്രകാരം രക്തപരിശോധന നടത്തി ഡോക്ടറെ സമീപിക്കുന്നവർ പൂർണ്ണമായും തെറ്റായ ഇൻഫർമേഷൻ ആണ് ഡോക്ടർക്ക് നൽകുന്നത്. കയ്യിലുള്ള ക്ലിനിക്കൽ ഡയഗ്നോസിസിന്റെ അടിസ്ഥാനത്തിൽ മരുന്ന് കുറിച്ചു കൊടുക്കുകയും രോഗി അനവസരത്തിൽ മരുന്ന് കഴിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു. ഇത്തരം തെറ്റുകൾ ആരും ചെയ്യാതിരിക്കാൻ വേണ്ടിയാണ് നിങ്ങൾക്ക് വേണ്ടി വളരെ വിശദമായി കാര്യങ്ങൾ അവതരിപ്പിക്കുന്നത്.

ആദ്യം തന്നെ നിങ്ങൾ മനസ്സിലാക്കേണ്ട കാര്യം ഇത്തരം സന്ദർഭങ്ങളിൽ ഉടനെ നിങ്ങൾ മരുന്ന് കഴിച്ച് തുടങ്ങേണ്ടത് ഇല്ല . കാരണം നമ്മുടെ ലബോറട്ടറികളിൽ 75% കാർബോഹൈഡ്രേറ്റ് അഥവാ അന്നജം അടങ്ങിയ ഭക്ഷണ രീതി പിന്തുടരുന്നവരുടെ ക്ലിനിക്കൽ റിസർച്ചിൻറെ ഭാഗമായി ഉണ്ടാക്കിയ നോർമൽ വാല്യൂകളാണ് ലഭ്യമായിട്ടുള്ളത്.കീറ്റോ ഡയറ്റ് പിന്തുടരുന്നവരെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക പഠനങ്ങളോ ലബോറട്ടറി റിസൾട്ടുകളോ നോർമൽ വാല്യൂസോ ഇന്നുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം ഡയറ്റുകളെ കുറിച്ച് നന്നായി അറിയുകയും റിസർച്ച് ചെയ്യുകയും ചെയ്യുന്നവരുടെ അഭിപ്രായങ്ങൾ അറിയേണ്ടതുണ്ട്. കൃത്യമായ വിവരങ്ങൾ അറിയാത്തത് മൂലം തെറ്റായ രീതിയിൽ ഡയറ്റ് ചെയ്തു ഗുരുതരമായ പാർശ്വഫലങ്ങളിലേക്ക് ആരും പ്രവേശിക്കരുത്.

HDL, ട്രൈഗ്ലിസറൈഡ്സ് എന്നിവയുടെ മൂല്യങ്ങൾ ആണ് നിങ്ങൾ കൂടുതൽ പരിഗണിക്കേണ്ടത്. എപ്പോഴും Total കൊളസ്ട്രോൾ മാത്രം പരിശോധിച്ചിട്ട് കൃത്യമായ ഫലം ഉണ്ടാകില്ല. Lipid Profile എന്നറിയപ്പെടുന്ന Complete cholesterol profile test ചെയ്താൽ മാത്രമേ Total കൊളസ്ട്രോളിനെ നമുക്ക് വ്യാഖ്യാനിക്കാൻ സാധിക്കുകയുള്ളൂ. പൊതുവേ ഡയറ്റ് ചെയ്യുന്ന ആളുകൾ Total കൊളസ്ട്രോൾ പരിശോധിച്ച് കൊളസ്ട്രോൾ ഉയർന്ന അളവിൽ ആയി എന്ന് പരാതിപ്പെടാറുണ്ട്.മറ്റു റിസൾട്ടുകൾ എല്ലാം മികച്ചതായി നിൽക്കുമ്പോഴും എന്തുകൊണ്ട് എനിക്ക് കൊളസ്ട്രോൾ മാത്രം ഇങ്ങനെ ഉയർന്ന അളവിൽ നിൽക്കുന്നു എന്ന് പലരും ചോദിക്കുന്നു. മുകളിൽ പറഞ്ഞതുപോലെ പോലെ സാധാരണ ലബോറട്ടറികളിൽ ടോട്ടൽ കൊളസ്ട്രോൾ മാത്രം പരിശോധിക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്.

LDL, VLDL ,ട്രൈഗ്ലിസറൈഡ് തുടങ്ങിയവ ഘട്ടംഘട്ടമായി പരിശോധിച്ച ശേഷം മാത്രമേ കൊളസ്ട്രോൾ മൂലം എന്തെങ്കിലും പ്രശ്നം വരാൻ സാധ്യതയുണ്ടോ എന്ന് വിലയിരുത്താൻ സാധിക്കുകയുള്ളൂ. LIPID PROFILE പരിശോധിക്കുമ്പോൾ ആ ഗ്രൂപ്പിൽ തന്നെ ഏറ്റവും മോശപ്പെട്ടതും ശരീരത്തിന് അത്യധികം ദോഷം ചെയ്യുന്നതുമായ കൊളസ്ട്രോൾ ആയി അറിയപ്പെടുന്നത് ട്രൈഗ്ലിസറൈഡ്സ് ആണ്. ട്രൈഗ്ലിസറൈഡ് എപ്പോഴും നോർമൽ വാല്യൂവിന് താഴെ തന്നെ നിൽക്കണം. HDL 40 നും 50 നും ഉള്ളിൽ എപ്പോഴും നിലനിർത്തണം. ഇവ രണ്ടും കൃത്യമാണെങ്കിൽ നമ്മൾ 90% വിജയിച്ചുകഴിഞ്ഞു.

LDL & HDL
ട്രൈഗ്ലിസറൈഡിനെ വച്ച് താരതമ്യം ചെയുമ്പോൾ LDL അത്ര മോശപ്പെട്ട ലിസ്റ്റിലുള്ള ചീത്ത കൊളസ്ട്രോൾ ആണെന്ന് പറയാനാകില്ല.. ലിവറിൽ ആണ് കൊളസ്ട്രോൾ ഉണ്ടാക്കുന്നത്. ഇങ്ങനെ ഉണ്ടാക്കപ്പെടുന്ന കൊളസ്ട്രോളിനെ ശരീരത്തിൻറെ മറ്റു ഭാഗങ്ങളിലേക്ക് എത്തിക്കുന്ന ഡ്യൂട്ടി ആണ് LDLനുള്ളത്. ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ എന്ന് അറിയപ്പെടുന്ന ലിപ്പോ പ്രോട്ടീനുകൾ അഥവാ വാഹകർ ആണ് ഇവ.ഇപ്രകാരം ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ആവശ്യമില്ലാത്ത കൊളസ്ട്രോളിനെ തിരിച്ച് ലിവറിൽ എത്തിക്കുന്ന ലിപ്പോ പ്രോട്ടീനുകളാണ് HDL. (ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീനുകൾ) .ഇപ്രകാരം ആവശ്യമില്ലാത്ത കൊളസ്ട്രോളിനെ തിരിച്ച് ലിവറിൽ എത്തിക്കുന്ന എച്ച് ഡി എല്ലിൽ കുറവുണ്ടാകാൻ പാടില്ല.കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ നമ്മൾ ഒരാളെ ഒരു സ്ഥലത്ത് ഡ്രോപ്പ് ചെയ്യുകയും തിരിച്ചുകൊണ്ടു വരാതിരിക്കുകയും ചെയ്താൽ എന്തു സംഭവിക്കും? നമ്മുടെ നാട്ടിൽ സാധാരണയായി പറയാറുള്ളതുപോലെ വഴിയാധാരമായി പോകും. ഇതുതന്നെയാണ് എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ കാര്യത്തിലും സംഭവിക്കുന്നത്. അതുകൊണ്ടാണ് എച്ച്ഡിഎൽ എപ്പോഴും 40 നും 50 നും ഇടയിൽ വേണം എന്നു പറയുന്നത്.

എന്താണ് LDL-A & LDL-B
ട്രൈഗ്ലിസറൈഡ് കുറവും എച്ച്ഡിഎൽ കൂടുതലും ആണെങ്കിൽ അതിനെ എൽഡിഎൽ – A എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താം. ഈ സാഹചര്യത്തിൽ എൽഡിഎൽ വർധിച്ചിരുന്നാലും നിങ്ങൾ യാതൊരു തരത്തിലും ഭയപ്പെടേണ്ടതില്ല.അതേസമയം ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടുതലും എച്ച്ഡിഎല്ലിന്റെ അളവ് കുറവും ആണെങ്കിൽ ഇത് LDL-B എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താം. ഈ സാഹചര്യത്തിൽ നാം ഭയപ്പെടേണ്ടിയിരിക്കുന്നു.ഇത്തരക്കാർ പിന്തുടരുന്ന ഭക്ഷണരീതിയിൽ അടി മുതൽ മുടി വരെ മാറ്റം വരുത്തേണ്ടതുണ്ട്. നിലവിൽ എൽഡിഎൽ എന്ന കൊളസ്ട്രോൾ 300-350 ആകുന്നതല്ല യഥാർത്ഥ പ്രശ്നം. ഇത് എൽ ഡി എൽ- A അല്ലെങ്കിൽ എൽ ഡി എൽ – B ആണോ എന്ന് തിരിച്ചറിയുക എന്നതാണ് പരമപ്രധാനം. ഇത് തിരിച്ചറിയണമെങ്കിൽ ട്രൈഗ്ലിസറൈഡ് അളവ് കൂടുതൽ ആണോ എന്ന് പരിശോധിക്കണം. ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടിയാൽ വളരെയധികം മുൻകരുതലുകളെടുക്കണം. ട്രൈഗ്ലിസറൈഡിന്റെ അളവ് കുറഞ്ഞാൽ അവിടെ യാതൊരു പ്രശ്നവും നിലനിൽക്കുന്നില്ല.എൽ ഡി എൽ – A എന്ന സാഹചര്യത്തിൽ LDLന്റെ അളവ് വർദ്ധിക്കുന്നതിൽ ഭയപ്പെടേണ്ടതില്ല. എൽഡിഎൽ 300 വരെ ആയാലും കുഴപ്പമില്ല. LDL-A saturated fatലൂടെയാണ് ലഭ്യമാകുന്നത്. (വെളിച്ചെണ്ണ ,ശുദ്ധമായ ഒലിവ് ഓയിൽ മുതലായവ).

എൽഡിഎൽ – B അപകടകാരിയാണ്. അതിൻറെ പ്രധാനഘടകം മധുരമാണ്. മധുരവും ഉയർന്ന കൊഴുപ്പും ചേർന്ന ഭക്ഷണ രീതി. അതായത് അമിത കൊഴുപ്പുള്ള ഭക്ഷണങ്ങളുടെ കൂടെ ഉയർന്ന അളവിൽ മധുരമോ അല്ലെങ്കിൽ അന്നജം അതായത് കാർബോഹൈഡ്രേറ്റോ കലർത്തിയുള്ള ഭക്ഷണരീതി. ഇത്തരം ശീലങ്ങളെ നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്ന് മാറ്റിയെടുക്കേണ്ടതുണ്ട്.ഭക്ഷണത്തിൽ പഞ്ചസാരയുടെ അല്ലെങ്കിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുതൽ ഉൾപ്പെടുത്തുന്നവർ, ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള inflammation ഉള്ളവർ , തൈറോയ്ഡ് കുറവുള്ളവർ , വെളിച്ചെണ്ണയോ ഒലീവ് ഓയിലോ അല്ലാതെ മറ്റ് എണ്ണകൾ ഉപയോഗിക്കുന്നവർ തുടങ്ങിയ കാറ്റഗറിയിലുള്ള ആളുകൾക്ക് എൽഡിഎൽ – B വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ ട്രാൻസ്ഫാറ്റ് അതായത് വെളിച്ചെണ്ണയോ ഒലീവ് ഓയിലോ ആണെങ്കിലും ഒരിക്കൽ പാചകം ചെയ്ത എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് LDL-B വർദ്ധിക്കാൻ ഇടയാക്കും.

കീറ്റോജെനിക് പോലെയുള്ള ലോ കാർബ് ഡയറ്റുകൾ പിന്തുടരുന്ന പലരും ഇതുപോലെ പാചകം ചെയ്ത എണ്ണ വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ അവർക്കും എൽ ഡി എൽ ബി വരാനുള്ള സാധ്യതയുണ്ട്. വൈറ്റമിൻ സി യുടെ അഭാവം എൽഡിഎൽ ബിയിലേക്ക് നയിക്കും. അതുകൊണ്ടാണ് നാരങ്ങാ വെള്ളം പോലെയുള്ള ജ്യൂസുകൾ കുടിക്കാൻ ഡയറ്റിൽ നിർദ്ദേശിക്കുന്നത്.അമിതമായ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ബേക്ക് ചെയ്തു കഴിക്കുന്നതും അപകടകരമാണ്. ഉദാഹരണത്തിന്, ഡോണട്ട്സ്, സ്വീറ്റ് സോസ് ചേർത്ത് ബേക്ക് ചെയ്തവ. ഫ്രക്ടോസ് പോലെയുള്ള കോൺ സിറപ്പുകൾ ചേർത്ത ബേക്കറി മധുരപലഹാരങ്ങൾ. ചുരുക്കി പറഞ്ഞാൽ ഉയർന്ന കാർബോഹൈഡ്രേറ്റും ഉയർന്ന കൊഴുപ്പും അപകടകരമാണ്. അതുപോലെതന്നെ ഉയർന്ന കാർബോഹൈഡ്രേറ്റും ഉയർന്ന പ്രോട്ടീനും അപകടകരമാണ്. സർജറി കഴിഞ്ഞ ആളുകൾ , ആക്സിഡന്റിനു ശേഷം ട്രോമ അവസ്ഥ നേരിടുന്നവർ തുടങ്ങിയവർക്കും LDL-B വരാനുള്ള സാധ്യത അധികമാണ്.

രക്തത്തിൽ HDL വർദ്ധിപ്പിക്കുവാനായി ചെയ്യേണ്ട കാര്യങ്ങൾ .

  1. 30 മുതൽ 40 മിനിറ്റ് വരെ ദിവസവും നടക്കുക അല്ലെങ്കിൽ വ്യായാമം ചെയ്യുക.
  2. പാചകം ചെയ്യുമ്പോൾ വെളിച്ചെണ്ണ അല്ലെങ്കിൽ ശുദ്ധമായ ഒലിവ് ഓയിൽ ഉപയോഗിക്കുക.
  3. Salmon പോലെയുള്ള ഉയർന്ന കൊഴുപ്പുള്ള മത്സ്യങ്ങൾ കഴിക്കുക.
  4. വെണ്ണപ്പഴം (Avocado), ഫ്ലാക്സ് സീഡ്, അണ്ടി വർഗ്ഗങ്ങൾ (Nuts) തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  5. Omega-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള സപ്ലിമെന്റുകൾ കഴിക്കാവുന്നതാണ്.
  6. കീറ്റോജെനിക് പോലെയുള്ള ലോ കാർബ് ഡയറ്റുകൾ പിന്തുടരുന്നതിലൂടെ HDL വർദ്ധിപ്പിക്കാൻ സഹായിക്കും.
  7. Egg – Omega 3 Eggs, ഫിഷ് ലിവർ ഓയിൽ, ഡാർക്ക് ചോക്കലേറ്റ്, Full Fat Yogurt മുതലായ ഭക്ഷണങ്ങൾ എല്ലാം എച്ച്ഡിഎൽ വർദ്ധിപ്പിക്കാൻ സഹായിക്കും.

ട്രൈഗ്ലിസറൈഡ്

ലിപിഡ് പ്രൊഫൈൽ എന്ന കൊളസ്ട്രോൾ ഗ്രൂപ്പിനകത്ത് അപകടകാരിയായി കരുതപ്പെടുന്ന ഒരു കൊളസ്ട്രോളാണ് ട്രൈഗ്ലിസറൈഡ്. കാരണം ട്രൈഗ്ലിസറൈഡുകൾ രക്തക്കുഴലിൽ പറ്റി പിടിക്കാനും ബ്ലോക്ക് ഉണ്ടാക്കാനും ഇടയാകുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളിലേക്ക് ഇത് നയിക്കുന്നു. അതുകൊണ്ടുതന്നെ ട്രൈഗ്ലിസറൈഡ് എപ്പോഴും നോർമൽ റേഞ്ചിന് താഴെ തന്നെ നിലനിർത്തേണ്ടത് ആവശ്യമാണ്. അമിതമായ കാർബോഹൈഡ്രേറ്റ് അഥവാ അന്നജം അടങ്ങിയ ഭക്ഷണം കഴിക്കുമ്പോഴാണ് ട്രൈഗ്ലിസറൈഡിന്റെ അളവ് ഉയരുന്നത്.

കൃത്യമായ വ്യായാമമുറകൾ പിന്തുടരാത്തവർക്ക് HDL ന്റെ അളവു കുറയുന്നു. എച്ച്ഡിഎൽ വർധിപ്പിക്കാനായി ആയി കൃത്യമായ വ്യായാമമുറകൾ പിൻതുടരുകയും നല്ല കൊഴുപ്പ് കഴിക്കുകയും വേണം. സസ്യ എണ്ണകൾ അഥവാ ട്രാൻസ്ഫാറ്റുകൾ ധാരാളം ചേർത്തിട്ടുള്ള ഹോട്ടൽ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നവരിലാണ് എച്ച്ഡിഎൽ കുറയുന്നതായി കണ്ടുവരുന്നത്.

ഒരിക്കൽ പാചകം ചെയ്ത എണ്ണയിൽ തന്നെ വീണ്ടും വീണ്ടും പാചകം ചെയ്യുമ്പോൾ അതായത് ഒരിക്കൽ ചൂടാക്കിയ എണ്ണ പലപ്രാവശ്യം വീണ്ടും ചൂടാക്കുമ്പോൾ പലതരത്തിലുള്ള കെമിക്കൽ റിയാക്ഷനുകൾ സംഭവിക്കുകയും അവയിൽ ട്രാൻസ്ഫാറ്റ് അപകടകരമായ രീതിയിൽ വർദ്ധിക്കുകയും ചെയ്യുന്നു. ഇത്തരം കൊഴുപ്പുകൾ രക്തത്തിൽ പ്രവേശിച്ചാൽ അതിനെ രക്തത്തിൽനിന്ന് വേർതിരിക്കുക ശ്രമകരമാണ്.

ചുരുക്കിപ്പറഞ്ഞാൽ രക്തത്തെ തിളപ്പിച്ചാൽ പോലും ഇവ ഉരുകുക പ്രയാസമാണ്. അതുകൊണ്ടാണ് ട്രാൻസ്ഫാറ്റുകൾ കഴിക്കരുത് എന്ന് പറയുന്നത്. ഉയർന്ന ചൂടിൽ പാചകം ചെയ്യുന്ന എണ്ണകളും പുറത്തുനിന്നുള്ള ഭക്ഷണങ്ങളും നിയന്ത്രിക്കുകയും കൃത്യമായ വ്യായാമമുറകൾ പിന്തുടരുകയും ചെയ്യുന്നവർക്ക് മാത്രമാണ് ആരോഗ്യം നിലനിർത്താൻ സാധിക്കുക.

കൊഴുപ്പിനെ കുറിച്ച് എല്ലാവരുടെയും ഇടയിൽ ധാരാളം തെറ്റിദ്ധാരണകൾ നിലനിൽക്കുന്നു.എങ്ങനെയാണ് നാം കൊഴുപ്പ് ഉപയോഗിക്കേണ്ടത് ?

ഒരുപാട് ആളുകൾ രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ വെണ്ണയോ ഒരു സ്പൂൺ നെയ്യോ കഴിക്കുന്നുണ്ട്. അതുകൊണ്ടൊന്നും ആരുടേയും കൊളസ്ട്രോൾ കൂടുന്നില്ല. ഇതിൻറെ കൂടെ മധുരമുള്ള ചായയും അല്ലെങ്കിൽ ധാരാളം മധുരമുള്ള മറ്റെന്തെങ്കിലുമോ കഴിക്കുമ്പോഴാണ് ചീത്ത കൊളസ്ട്രോൾ വർധിക്കുന്നത്. അമിത മധുരമുള്ള യാതൊന്നും തന്നെ നമ്മുടെ ശരീരത്തിന് ഒട്ടും യോജിക്കുന്നതല്ല.

അതുപോലെതന്നെ അമിത അളവിൽ അന്നജം ഉള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഈ അന്നജത്തെ ശരീരം കൊഴുപ്പ് ആയി മാറ്റുന്നു എന്ന വസ്തുത പലരും അറിയുന്നില്ല. ഇൻസുലിൻ എന്ന ഹോർമോൺ നമ്മുടെ ശരീരത്തിൽ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ഫാറ്റ് ഒരിക്കലും ദഹിക്കുന്നില്ല.

ഇൻസുലിൻ റെസിസ്റ്റൻസിനെ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ ആണ് ഇൻറർമിറ്റന്റ് ഫാസ്റ്റിംഗ് , നല്ല ഉറക്കം, സ്ഥിരമായ വ്യായാമം,ചിട്ടയുള്ള ജീവിതചര്യ ,ഡയറ്റ് ചെയ്യുന്നവർ എപ്പോഴും പ്രൊഫഷണൽ ഗൈഡൻസോടു കൂടെ ഡയറ്റ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. പിന്തുടരാൻ പോകുന്ന ഡയറ്റിനെ കുറിച്ച് വ്യക്തമായ അറിവ് വേണം.

ഇതെല്ലാം ഔട്ട് ഓഫ് സിലബസ് കാര്യങ്ങളാണ്. റിയാലിറ്റിയിൽ നിന്നു മാത്രമാണ് ഇത്തരം കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ഒരു ഡയറ്റ് ചെയ്യുമ്പോൾ അതിൻറെ പാർശ്വഫലങ്ങൾ എന്തൊക്കെയാണ് അത് തെറ്റിച്ചു കഴിഞ്ഞാൽ ചെയ്യേണ്ട പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ് ഓരോരുത്തർക്കും അനുയോജ്യമായ ഡയറ്റ് ഏതാണ് എന്നൊക്കെ കൃത്യമായി മനസ്സിലാക്കണം.

Fever Diet food menu preparation

Fever Diet food menu preparation

Food Menu for Fever and cold during the period of Diet.

പനി, ജലദോഷം അല്ലെങ്കിൽ കൊറോണ പോലെയുള്ള എന്തെങ്കിലും പകർച്ചവ്യാധികളോ വൈറൽ പനിയോ വരുമ്പോൾ കീറ്റോ ഡയറ്റ് ചെയ്യുന്നവർ എന്തു തരം ഭക്ഷണമാണ് കഴിക്കേണ്ടത്.?

ശരീരം അമിതമായി ചൂടാകുമ്പോൾ നമ്മുടെ ശരീരത്തിന് കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്നു. അതായത് നമ്മൾ സാധാരണ കഴിക്കുന്നതിനേക്കാൾ 600 മുതൽ 1200 കലോറി കൂടുതൽ ഭക്ഷണം കഴിക്കണം എന്ന് തന്നെയാണ് RDA നിർദ്ദേശിക്കുന്നത്.

പ്രോട്ടീൻ
100 കിലോ ഗ്രാം ഭാരം ഉള്ള വ്യക്തി 100 ഗ്രാം പ്രോട്ടീൻ കഴിക്കണം എന്നാണ് പറയപ്പെടുന്നത്.
എന്നാൽ മുതിർന്ന ആളുകൾക്ക് നീണ്ടു നിൽക്കുന്ന പനിയുണ്ടെങ്കിൽ അവർ പ്രോട്ടീൻ കൂടുതൽ കഴിക്കണം എന്നാണു RDA നിർദ്ദേശിക്കുന്നത്. എന്നാൽ പനിയുള്ളപ്പോൾ മാംസാഹാരങ്ങളോടോ വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാർഥങ്ങളോടോ താൽപര്യം ഉണ്ടായിരിക്കുകയില്ല. അതുകൊണ്ടുതന്നെ ഉയർന്ന അളവിൽ പ്രോട്ടീൻ ഉൾക്കൊള്ളുന്ന പാനീയങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ കുടിക്കാവുന്നതാണ്.

കാർബോഹൈഡ്രേറ്റ്
അടുത്തതായി കാർബോഹൈഡ്രേറ്റ് അഥവാ അന്നജത്തിന്റെ അളവാണ്. കട്ടികുറഞ്ഞ കഞ്ഞി പോലെയുള്ള ഭക്ഷണങ്ങളാണ് ഈ സമയത്ത് ഉത്തമം. ഗോതമ്പിന്റെ ബ്രെഡ് മുതലായവ കഴിക്കാവുന്നതാണ്. മധുരം കുറഞ്ഞതും രക്തത്തിൽ പെട്ടെന്ന് ആഗിരണം ചെയ്യാൻ കഴിയുന്നതുമായ അന്നജങ്ങൾ ഉൾക്കൊള്ളിക്കുന്നതാണ് ഉത്തമം.

കൊഴുപ്പ്
ഫാറ്റ് അഥവാ കൊഴുപ്പിൻറെ ഉപയോഗം ഈ സമയത്തു പരിമിതപ്പെടുത്തണം. കൊഴുപ്പിൽ ധാരാളം കാലറി ഉണ്ടെങ്കിലും ദഹനത്തെ തടസ്സപ്പെടുത്തും എന്നതിനാൽ പരമാവധി കുറക്കണം.

മിനറൽസ് അഥവാ ധാതുലവണങ്ങൾ
മിനറൽസിൻറെ ലഭ്യതക്കു വേണ്ടി കറിയുപ്പ്, ഇന്തുപ്പ്, കല്ലുപ്പ് തുടങ്ങിയവ സൂപ്പുകളിലും മറ്റും ചേർത്ത് കഴിക്കാം. പാലിലും പഴച്ചാറിലും ധാരാളം ധാതുക്കൾ ഉള്ളതിനാൽ അതും ഈ സമയത്തു കുടിക്കാവുന്നതാണ് .

വൈറ്റമിൻസ്
വൈറ്റമിൻ എ & ബി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിക്കാം. ആൻറിബയോട്ടിക് കഴിക്കുമ്പോൾ വൈറ്റമിൻ ബിയുടെ കുറവ് വരാനുള്ള സാധ്യത ഉണ്ട്. അതിനാൽ വൈറ്റമിൻ ബി സപ്ലിമെൻറ് എടുക്കാവുന്നതാണ്.

നന്നായി വേവിച്ച് കുറുകിയ ആഹാരങ്ങൾ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. പച്ചക്കറികളും ധാന്യ വർഗ്ഗങ്ങളും അന്നജം അടങ്ങിയ ഏതു ഭക്ഷണമാണെങ്കിലും നന്നായി വേവിച്ച് കുറുകി കഴിക്കുന്നതാണ് ഉത്തമം. പെട്ടെന്ന് ദഹിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യാൻ പറയുന്നത്. അതുപോലെ അളവു കുറച്ചുകൊണ്ട് ഇടവിട്ട സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

വെള്ളം
രണ്ടര മുതൽ അഞ്ചു ലിറ്റർ വരെ വരെ വെള്ളം ഈ സമയത്ത് നമുക്ക് ആവശ്യമാണ്. നമ്മൾ കുടിക്കുന്ന സാധാരണ വെള്ളവും സൂപ്പുകളും കുറുക്കിയ ഭക്ഷണവും എല്ലാം ചേർത്താണ് ഈ അളവ് .

ഉൾക്കൊള്ളിക്കേണ്ട ഭക്ഷണ പദാർത്ഥങ്ങൾ
പഴച്ചാറുകൾ, നാളികേര വെള്ളം, ബാർലി വെള്ളം, പാൽ, പരിപ്പ്, പച്ചക്കറികൾ, വേവിച്ചമത്സ്യം , ധാന്യങ്ങൾ, മുട്ട, തൈര്…….

ഒഴിവാക്കേണ്ടവ
വെണ്ണ, നെയ്യ്, വെജിറ്റബിൾ ഓയിൽ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, സ്പൈസി ഫുഡ്…..

കസ്റ്റമൈസ്ഡ് പ്ലാനുകൾ
വ്യക്തികളുടെ അടിസ്ഥാനത്തിൽ കസ്റ്റമൈസ് ചെയ്ത പ്ലാനുകൾ ആവശ്യമുള്ളവർ ഞങ്ങളുടെ വെബ്സൈറ്റ് വഴി വാട്സാപ്പിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.

Keto diet cheat meal remedies

Keto diet cheat meal remedies

Keto Diet Cheat meal remedies: Tips and tricks to reach ketosis

കീറ്റോ ഡയറ്റ് തെറ്റിച്ചാൽ (CHEAT MEAL) വളരെ വേഗത്തിൽ കീറ്റോസിസിൽ എത്താൻ എന്താണ് പരിഹാരം

ചീറ്റ് മീൽ എന്നാൽ കീറ്റോ ഡയറ്റിൽ ഉൾപ്പെടാത്ത അമിത അളവിൽ അന്നജം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ്. ഇത്തരത്തിലുള്ള ഭക്ഷണം കഴിച്ചാൽ നമ്മൾ ഡയറ്റിൽ നിന്നും പുറത്താകും. ഡയറ്റിൽ നിന്ന് നമ്മൾ പുറത്തായാൽ എങ്ങനെയാണ് തിരിച്ചു വരേണ്ടത്. ഒന്നാമതായി ചെറിയ രീതിയിലുള്ള ഭക്ഷണങ്ങൾ അതായത് ഒരു ലഡ്ഡു അല്ലെങ്കിൽ ഒരു ചെറിയ കഷണം കേക്ക് എന്നിങ്ങനെയുള്ള ലഘുവായ അളവിൽ ചീറ്റ് മീലുകൾ എടുക്കുന്നവർ അടുത്ത നേരത്തെ ഭക്ഷണം ഒഴിവാക്കണം. അതായത് skip next meal. വിശദമായി പറഞ്ഞാൽ ഇന്ന് ഉച്ചയ്ക്ക് നിങ്ങൾ ഒരു കഷണം കേക്ക് കഴിച്ചു എങ്കിൽ രാത്രിയിലെ ഭക്ഷണം ഒഴിവാക്കുക.

എന്നാൽ ചില ആളുകൾ കൂടിയ അളവിലുള്ള ചീറ്റ് മീൽ അതായത് ബിരിയാണി , എന്തെങ്കിലും സദ്യകൾ എന്നിവ കഴിച്ചതിനുശേഷം എങ്ങനെയാണ് ഡയറ്റിലേക്ക് തിരിച്ചു വരേണ്ടത് എന്ന് ചോദിക്കാറുണ്ട്. അത്തരക്കാർക്ക് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാൽ മതിയാകില്ല. അവർ ഏഴു ദിവസം തുടർച്ചയായി 18 മണിക്കൂർ നേരത്തെ ഉപവാസം എടുക്കേണ്ടതാണ്. ഇൻറർമിറ്റൻഡ് ഫാസ്റ്റിംഗിന്റെ പാറ്റേൺ മാത്രമല്ല ഈ സമയത്ത് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളും പ്രാധാന്യമർഹിക്കുന്നു. 5 വാൾനട്ട് 5 ബദാം എന്നിവ ഉൾപ്പെടുത്താം. ഒരു ബട്ടർഫ്രൂട്ടിൻറെ പകുതി കഴിക്കാം. നാല് കോഴിമുട്ടയുടെ മഞ്ഞക്കരു കഴിക്കാം. പുറത്തുള്ള വെളുത്ത ഭാഗം ഒഴിവാക്കാവുന്നതാണ്. ഡയറ്റിലേക്ക് തിരിച്ചു വരാൻ കൂടുതൽ കൊഴുപ്പ് കഴിക്കേണ്ടത് അനിവാര്യം ആയതുകൊണ്ടാണ് ഇത്. ബട്ടർ ഒരു ദിവസം 50 ഗ്രാം ഉപയോഗിക്കാം.

പ്രോട്ടീൻറെ ലഭ്യതയ്ക്ക് വേണ്ടി ചിക്കനോ മീനോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ വെളിച്ചെണ്ണയിൽ നന്നായി മുക്കി പൊരിച്ച് എടുക്കേണ്ടതാണ്. 200 ഗ്രാമിൽ താഴെ വരുന്ന രീതിയിൽ വെജിറ്റബിൾ സാലഡുകൾ ഉപയോഗിക്കാം. അതിൽ ഒരു ടേബിൾ സ്പൂൺ എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ ഉപയോഗിക്കുക. ചീറ്റ് മീലുകൾ എടുക്കുന്ന ദിവസങ്ങളിൽ ആപ്പിൾ സൈഡർ വിനാഗിരി നിർബന്ധമായും ഉപയോഗിക്കുക. ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിൽ രണ്ടു ടീസ്പൂൺ ചേർത്ത് കുടിക്കാവുന്നതാണ്. അതുപോലെ ബോൺ ബ്രോത്ത് ഈ സമയത്ത് കുടിക്കാവുന്നതാണ്. ചീറ്റ് മീൽ എടുത്ത അന്നുമുതൽ അടുത്ത ഏഴു ദിവസത്തേക്ക് ഒരു ദിവസം 40 മിനിറ്റ് വീതം നിർബന്ധമായും എക്സർസൈസ് ചെയ്യേണ്ടതാണ്. അതേപോലെ ഏഴു ദിവസത്തേക്ക് വൈറ്റമിൻ ബി കോംപ്ലക്സിന്റെ ഗുളിക ഭക്ഷണശേഷം ഓരോന്ന് വീതം ദിവസവും കഴിക്കുക. ഈ രീതിയിൽ മുന്നോട്ടു പോകുന്ന 80 ശതമാനം ആളുകളും കീറ്റോസിസിൽ വളരെവേഗം എത്താറുണ്ട്. എല്ലാവരും ഒരേ പോലെ തന്നെ കീറ്റോസിസിലേക്ക് തിരിച്ചു പ്രവേശിക്കണം എന്നില്ല. ചില ആളുകൾ രണ്ട് മണിക്കൂർ കൊണ്ടും ചില ആളുകൾ രണ്ട് ദിവസം കൊണ്ടും ചിലർ രണ്ട് ആഴ്ചകൾ കൊണ്ടുമാണ് കീറ്റോസിസിലേക്ക് തിരിച്ചു വരിക. നമ്മുടെ മെറ്റബോളിക് സ്ട്രെങ്ത്തിനെ ആശ്രയിച്ചായിരിക്കും ഈ പ്രക്രിയ ദ്രുതഗതിയിൽ ആകുന്നത്. മെറ്റബോളിക് സ്ട്രെങ്ങ്ത്ത് വർദ്ധിപ്പിക്കുവാൻ വേണ്ടി ഉള്ള ടിപ്സുകൾ ആണ് ഇപ്പോൾ മുകളിൽ പറഞ്ഞത്. വ്യായാമം, എട്ടുമണിക്കൂർ ഉറക്കം, ഇടവിട്ടുള്ള ഉപവാസം, എന്നിവ. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്താനായി ശ്രദ്ധിക്കുക. ഈ കാലയളവിൽ കൂടിയ അളവിൽ പ്രോട്ടീനോ കൂടിയ അളവിൽ അന്നജമോ ഉൾപ്പെടുത്താതെയിരിക്കുക. ഇതൊക്കെയാണെങ്കിലും നിങ്ങൾ ദയവുചെയ്ത് ചീറ്റ് മീലുകൾ എടുക്കാതിരിക്കുക. നമ്മുടെ കുറച്ചു ദിവസത്തെ കഠിനാധ്വാനവും കഠിനപ്രയത്നവും ആണ് ഒരു ദിവസത്തെ ഒരു നേരത്തെ ഭക്ഷണം കൊണ്ട് ഇല്ലാതെയാകുന്നത് എന്ന് നിങ്ങൾ ഓർക്കണം.

How to control hair loss in Keto Diet

How to control hair loss in Keto Diet

Hair loss in LCHF-Keto diet: causes and tips to hair growth

കീറ്റോ ഡയറ്റിൽ മുടികൊഴിച്ചിൽ ഉണ്ടാകുമോ

തുടർച്ചയായി മുടി കൊഴിയുന്നത് എല്ലാവർക്കും മാനസികമായി വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. ഇതിനെ തടയാൻ വേണ്ടി നമുക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കും എന്ന് നോക്കാം. മുടി കൊഴിച്ചിൽ വരാനുള്ള കാരണങ്ങൾ ഒരുപാടുണ്ട്. അത് നിങ്ങൾക്കെല്ലാവർക്കും സുപരിചിതമാണല്ലോ. എന്നാൽ എങ്ങനെയാണ് മുടി കൊഴിച്ചിലിനെ തടയേണ്ടത്. അല്ലെങ്കിൽ ഒരു പരിധിവരെ എങ്ങനെയാണ് കുറയ്ക്കാൻ സാധിക്കുക. വീണ്ടും മുടി തിരികെ കൊണ്ടുവരാൻ നമുക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കും.??

Hair loss remedies

മൂന്ന് മുതൽ ആറ് മാസം വരെ മാത്രം ഡയറ്റ് ചെയ്യുന്ന ആളുകൾക്ക് മുടികൊഴിച്ചിൽ അത്രയധികമായി കണ്ടുവരാറില്ല. താൽക്കാലികമായി മുടികൊഴിച്ചിൽ ഉണ്ടായാലും ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ അത് അപ്രത്യക്ഷമാകുന്നതാണ്. എന്നാൽ കൂടുതൽ നാളുകൾ ഡയറ്റ് ചെയ്യുന്നവർക്ക് അവരുടെ ശരീരം മുഴുവനും കീറ്റോ അഡാപ്റ്റഡ് അഥവാ കീറ്റോസിസ് എന്ന സമ്പൂർണ്ണമായ പ്രക്രിയ നടന്നു കഴിയുമ്പോൾ  ഒരു പാർശ്വഫലം എന്നതുപോലെ മുടി കൊഴിച്ചിൽ കണ്ടുവരുന്നു. എന്നാൽ വെറും 10 ശതമാനം ആളുകളിലെ ഇത് ഉണ്ടാകാറുള്ളൂ. അമിതവണ്ണം, കുടവയർ എന്നിങ്ങനെയുള്ള ജീവിതശൈലി രോഗങ്ങൾ കുറയ്ക്കുവാൻ വേണ്ടിയായിരിക്കും ഭൂരിഭാഗം ആളുകളും കീറ്റോ ഡയറ്റ് പിന്തുടരുന്നത്. അങ്ങനെയുള്ളവർ മൂന്ന് മുതൽ ആറ് മാസം കൊണ്ട് തന്നെ അവർ ആഗ്രഹിച്ച വെയ്റ്റ് ലോസ് നേടിയിരിക്കും. അവർ ഡയറ്റ് നിർത്തി സമീകൃതാഹാര രീതിയിലേക്ക് തിരിച്ചു വരുമ്പോൾ മുടികൊഴിച്ചിൽ പൂർണ്ണമായും നിൽക്കുന്നതാണ്. ചില ആളുകൾക്ക് ലോ കാർബ്‌ ഡയറ്റുകൾ മുടികൊഴിച്ചിലിനു കാരണമാകുന്നു എന്നത് നിഷേധിക്കാനാവാത്ത കാര്യം തന്നെയാണ്. അങ്ങനെയുള്ളവർക്ക് ലോ കാർബ് ഡയറ്റ് നിർത്തിയതിനുശേഷം കാർബോഹൈഡ്രേറ്റ് ഭക്ഷണ രീതിയിലേക്ക് തിരികെ വരാവുന്നതാണ്. മൂന്നു മുതൽ ആറു മാസം വരെ ഡയറ്റ് ചെയ്തതിനുശേഷം സാധാരണ ഭക്ഷണ രീതിയിലേക്ക് തിരിച്ചു വരുക എന്നതാണ് ഇതിനുള്ള പരിഹാരം. അത് അല്ലാത്തപക്ഷം കീറ്റോ ഡയറ്റ് തന്നെ മുന്നോട്ടു കൊണ്ടുപോകണം എന്നുള്ളവർക്ക് അഥവാ അവർ ആഗ്രഹിച്ച ശരീരഭാരത്തിലേക്ക് ഈ ഒരു കാലയളവിൽ  എത്തുവാൻ സാധിച്ചില്ലെങ്കിൽ മുടികൊഴിച്ചിലിനുള്ള പരിഹാരമാർഗ്ഗങ്ങൾ കാണേണ്ടതുണ്ട്.

10 മണിക്കൂർ ഉറങ്ങുക. ഇപ്രകാരം 10 മണിക്കൂർ ഉറങ്ങുന്നതുവഴി നമ്മുടെ ശരീരത്തിൻറെ   സ്ട്രെസ്സ് വളരെയധികം കുറയുന്നതാണ്. സ്ട്രെസ്സ് കുറയുന്നതോടുകൂടി ഹെയർ ഫോളിക്കിൾസിന് വളരാനുള്ള ഒരു സാഹചര്യം ഉണ്ടാകുന്നു. അടുത്തതായി നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യത്തിന് കലോറി ഉണ്ടായിരിക്കണം. സാധാരണ പുരുഷന്മാർക്ക് 1800 ഉം സ്ത്രീകൾക്ക് 1500 ഉം കിലോ കലോറി ഒരു ദിവസം ആവശ്യമായി വരുന്നു. മൂന്നുദിവസം തുടർച്ചയായി കഠിനമായ ഉപവാസം എടുക്കുന്ന ആളുകൾ അത് നിർത്തുകയും സാധാരണ രീതിയിലുള്ള ഇടവിട്ടുള്ള ഉപവാസത്തിലേക്ക് (Intermittent fasting) തിരിച്ചു വരികയും ചെയ്യേണ്ടതാണ്. ഇങ്ങനെ ഫാസ്റ്റിംഗിലേക്ക് തിരികെ വരുന്നവർ രണ്ട് നേരമെങ്കിലും ആവശ്യത്തിന് കലോറി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. തുടർച്ചയായി ഒരേ ഭക്ഷണം കഴിക്കാതെ ഡയറ്റിൽ അനുവദനീയമായ ഭക്ഷണങ്ങൾ കൂട്ടിക്കലർത്തി കഴിക്കാനായി ശ്രദ്ധിക്കുക. അതുപോലെ പ്രോട്ടീന്റെ അളവ് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ വളരെയധികം കുറഞ്ഞാൽ അതും മുടികൊഴിച്ചിലിന് കാരണമാകുന്നു.  മതിയായ മാംസ്യം ഓരോ ദിവസവും നമ്മുടെ ശരീരത്തിന് നമ്മൾ ലഭ്യമാക്കിയിരിക്കണം. ഉദാഹരണത്തിന് 80 കിലോ ശരീര ഭാരം ഉള്ള ഒരാൾ 80 ഗ്രാം പ്രോട്ടീൻ ഒരു ദിവസം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഭക്ഷണത്തിന് അര മണിക്കൂർ മുൻപെങ്കിലും വെള്ളം കുടിക്കാനായി ശ്രദ്ധിക്കണം. പ്രോട്ടീന്റെ ദഹനം ആരംഭിക്കുന്നത് നമ്മുടെ വയറിനുള്ളിൽ വച്ചാണ് . നമ്മുടെ വയറിനകത്തുള്ള ആസിഡിന്റെ അളവ് കുറഞ്ഞു പോയാൽ ശരിയായ ദഹനം നടക്കാതെ വരും. HCL അഥവാ ഹൈഡ്രോ ക്ലോറിക് ആസിഡ് ആണ് ദഹനത്തിന് സഹായിക്കുന്നത്. തുടർച്ചയായി വാട്ടർ ഫാസ്റ്റിംഗ് എടുക്കുന്ന ആളുകൾ ധാരാളമായി വെള്ളം കുടിക്കുന്നത് കൊണ്ട് ഈ ആസിഡ്  നേർമയാവുകയും അതിൻറെ വീര്യം കുറയാനും (Dilute) സാധ്യതയുണ്ട്. അപ്പോൾ പ്രോട്ടീൻ ശരിയായി ദഹിക്കാതെ വരുകയും അതുമൂലം ശരീരത്തിനാവശ്യമായ പ്രോട്ടീൻ ലഭ്യമാവാതിരിക്കുകയും ചെയ്യുന്നു. പ്രോട്ടീന്റെ ദഹനത്തിനെ ഒരു പരിധിവരെ സഹായിക്കാൻ ആപ്പിൾ സൈഡർ വിനാഗിരി സഹായിക്കുന്നു. അങ്ങനെയുള്ളവർക്ക്  രാത്രിയിലെ ഭക്ഷണത്തിനുശേഷം കിടക്കുന്നതിനു മുൻപായി ആപ്പിൾ സൈഡർ വിനാഗിരി കുടിക്കാവുന്നതാണ്. മൂന്നു മുതൽ ആറു മാസത്തിനുശേഷം കഠിനമായ മുടികൊഴിച്ചിൽ ഉള്ള ആളുകൾ ഡയറ്റിനോടൊപ്പം താഴെപ്പറയുന്ന ഡയറ്ററി സപ്ലിമെൻസ് കഴിക്കേണ്ടതാണ്.

  1. ZINC
  2. BIOTIN
  3. VITAMIN B6
  4. COPPER
  5. SILICA
  6. TRACE MINERAL
  7. COLLAGEN

    ദിവസവും ഇലക്കറികൾ മൂന്നോ നാലോ കപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. കീറ്റോ ഡയറ്റ് എടുക്കുന്നത് മൂലമുണ്ടാകുന്ന മുടി കൊഴിച്ചിൽ കുറയാൻ ഒരുപക്ഷേ രണ്ടു മുതൽ മൂന്നു മാസം വരെ എടുത്തേക്കാം. ആ ഒരു കാലഘട്ടത്തിൽ നിങ്ങൾ മുകളിൽ പറഞ്ഞ സപ്ലിമെന്റ്സ് എടുക്കുകയാണെങ്കിൽ ഒരുപരിധിവരെ മുടികൊഴിച്ചിലിനെ കുറയ്ക്കാനാകും. മുടി കൊഴിച്ചിലിനെ പ്രതി ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. കൂടുതൽ കാലത്തേക്ക് ഡയറ്റ് തുടരുന്നവരാണ് ഇത്തരത്തിൽ മുൻകരുതലുകൾ എടുക്കേണ്ടത്.

×

Hello!

Click one of our contacts below to chat on WhatsApp

× Contact us