Keto Diet: Fast weight loss experience with intermittent fasting

Keto Diet: Fast weight loss experience with intermittent fasting

Keto Diet with intermittent fasting: Fast weight loss experience

Narayanan reduces 14 kg weight within 2 months: LCHF Keto diet with intermittent fasting for easy weight loss tips

I started my Keto diet on the 12th of June. The first week was a normal diet where I was supposed to cut down my food intake to half of what I normally eat in a day. The result was a reduction of 1kg within a week. From the next week, the real Keto diet began. There are lots of restrictions in this diet and being a vegetarian (eggetarian), it is even tougher. However, I think for a non-vegetarian, it might turn out much easier. My plan was to go on this diet for a maximum of 2 months. I shall give the details of the allowed food items in my next message. After a week of the diet, I was able to reduce 3.5 kg!! The drastic reduction was because of the loss of the excess water content in my body. The diet was continued with a 12-hour eating window and 12-hour fasting; which I found fairly very easy. I saw a reduction of another 1.7 kg by July 4th. I started my next stage of Intermittent Fasting (16:8) – which meant that my eating window was only for 8 hours and my fasting was for 16 hours. However, during the fasting period, I was allowed to have lime juice, black tea, and black coffee(no sugar). I skipped my breakfast and hence my first meal was at 1.00 pm and my last meal was at 8.00 pm. This brought out a reduction of 1.05kg in a week. I continued the same fasting window for one more week and my weight was reduced by 1.3kg.

The next stage was a bit more strict; a fasting period of 19 hours. My first meal was at 3 pm and the last meal was at around 7.30-8.00 pm. As this 19hrs fasting is not allowed daily, I chose to have lunch at 1.00 pm on a few days. This continued for 4 weeks till the end of my diet where I was able to reduce almost 1.5 kg per week. Twice a week, I also followed 24-hour fasting (also known as water fasting) – where I had just one meal a day. It felt tiring in the beginning, but I was able to keep up with the intake of water and lemon juice. I ended my diet on the 15th of August and my weight was 69 kg. I was able to reduce 14kg in 2 months. Once the keto diet came to an end, slowly started a balanced diet and gave lots of inputs as to how can I retain my weight without gaining much. Now after a couple of months of stopping keto, my weight is still not increased due to the strict balanced diet and equally regular exercise which is very much important. Thanks to Binshin Health Tips for your valuable thoughts and guidance.

Keto Diet Recipes: Appam and Liver Roast curry in Malayalam

Keto Diet Recipes: Appam and Liver Roast curry in Malayalam

LCHF Keto diet Appam recipes in Malayalam

കീറ്റോ അപ്പവും ചിക്കൻ ലിവർ റോസ്റ്റും

ലിവർ റോസ്റ്റിന് ആവശ്യമുള്ള സാധനങ്ങൾ

വെളിച്ചെണ്ണ- മൂന്ന് ടേബിൾ സ്പൂൺ

സബോള- മീഡിയം ഒന്ന്

പച്ചമുളക് – 4- 5അല്ലെങ്കിൽ എരിവിനനുസരിച്

തക്കാളി-1

മഞ്ഞൾപൊടി- 1 ടീസ്പൂൺ

മുളകുപൊടി – 1  ടീസ്പൂൺ

മല്ലിപ്പൊടി – 1 ടീസ്പൂൺ

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

കുരുമുളകുപൊടി -1 ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

ചിക്കൻ ലിവർ – 300 ഗ്രാം

ഗരം മസാല – 1/ 4 ടീസ്പൂൺ

കറിവേപ്പില ആവശ്യത്തിന്

നമ്മൾ സാധാരണ ചിക്കൻലിവർ റോസ്റ്റ് ഉണ്ടാകുന്നത് പോലെത്തന്നെയാണ് കീറ്റോയിലും ചെയ്യുന്നത്. സബോളയുടെ അളവ് കൂടാതെ നോക്കണം. പാചകത്തിനുപയോഗിക്കുന്ന എണ്ണ വെളിച്ചെണ്ണ ആയിരിക്കണം.

Serving size -100 g

Protein – 17.7 g

Fat – 18.5 g

Carbs – 5.1 g

അപ്പത്തിന്

മുട്ട -1

ബദാം-10

പനീർ-10 cubes

ചിരകിയ തേങ്ങ -3 ടേബിൾ സ്പൂൺ

വെള്ളം ആവശ്യത്തിന്

മുകളിൽകൊടുത്ത ingredients എല്ലാം മിക്സിയിൽ നന്നായി അരച്ചതിനു ശേഷം ആവശ്യത്തിന് ഇന്തുപ്പും 1/ 4 ടീസ്പൂൺ ബേക്കിംഗ് പൗഡറും ചേർത്ത് ഇളക്കി 10 മിനിറ്റ് വെയ്ക്കുക. അതിനു ശേഷം അപ്പച്ചട്ടിയിൽ ചുട്ടെടുക്കാവുന്നതാണ്.

Serving Size – 1 Appam

Protein – 9.3 g

Fat – 13.1 g

Carbs – 1.5 g

Keto Diet Malayalam food menu

Keto Diet Malayalam food menu

Keto Diet Malayalam food menu: Sample food menu for LCHF -KETO diet Malayalam menu for 7 days.

SAMPLE  KETO DIET FOOD MENU- താഴെ കൊടുക്കുന്നു. തുടക്കക്കാർക്ക് എന്ത് കഴിക്കണം എന്നുള്ള ഒരു ധാരണ ലഭിക്കാൻ ഇത് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രഭാതത്തിൽ…

ഉറക്കത്തിനു ശേഷം എഴുന്നേറ്റ ഉടനെ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുക. അതിനുശേഷം ഇളം വെയിലിൽ ഉണക്കിയ മഞ്ഞൾ,തക്കോലം,കറുവപ്പട്ട,കുരുമുളക്,കറുത്ത ജീരകം,എന്നിവ സമാസമം പൊടിച്ചെടുത്തു അതിൽ നിന്നും അര ടീസ്പൂൺ എടുത്ത് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ  വെറും വയറ്റിൽ കുടിക്കുന്നത് ഉത്തമം.അതില്ലെങ്കിൽ മഞ്ഞൾ വെള്ളം മാത്രം ഇളം ചൂടുവെള്ളത്തിൽ രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് ഉത്തമം .രോഗപ്രതിരോധ ശേഷി വർദ്ധിക്കുവാനും വിശപ്പ്കുറക്കാനും ഇത് സഹായിക്കുന്നു. ഗ്യാസിന്റെ പ്രശ്നങ്ങൾ  ഉള്ളവർക്ക് അയമോദകത്തിന്റെ വെള്ളം ഇടക്ക് കുടിക്കുന്നത് നല്ലതാണ്

Breakfast

കീറ്റോയിൽ അനുവദനീയമായ  ഏതു ഭക്ഷണവും നിങ്ങൾക്ക് പ്രഭാത ഭക്ഷണത്തിനു വേണ്ടി ഉൾപ്പെടുത്താവുന്നതാണ്. പൊതുവെ  മുട്ടയാണ് പാചകം ചെയാനുള്ള എളുപ്പം കൊണ്ട് ആളുകൾ തിരഞ്ഞെടുക്കുന്നത്.  മുട്ട പുഴുങ്ങിയോ അല്ലെങ്കിൽ bullseye ,ഓംലറ്റ് തുടങ്ങി മുട്ട കൊണ്ട് നിങ്ങള്ക്ക് ഇഷ്ട്ടപെട്ട രീതിയിൽ പാചകം ചെയ്തു  കഴിക്കാം . അതോടൊപ്പം അനുവദനീയമായ പച്ചക്കറികൾ കൊണ്ടുള്ള സാലഡോ അല്ലെങ്കിൽ അനുവദനീയമായ എന്തെങ്കിലും പഴങ്ങൾ  കഴിക്കാവുന്നതാണ്. സാലഡിനു രുചി കൂട്ടാൻ വേണ്ടി എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ ഉപയോഗിക്കാവുന്നതാണ്. ഇതിൻറെ കൂടെ ബട്ടർ കോഫി കുടിക്കാവുന്നതാണ്. ഒരു പ്രാവശ്യം ബട്ടർ കോഫി ഉണ്ടാക്കാൻ 25ഗ്രാം ബട്ടർ എടുത്തു കോഫിയുടെ കൂടെ blend ചെയ്തു  എടുക്കാവുന്നതാണ്.

Lunch

അനുവദനീയമായ മത്സ്യമാംസാദികളിൽ  ഏതു വേണമെങ്കിലും നമ്മുടെ ഇഷ്ടമനുസരിച്ച് ഉണ്ടാക്കി കഴിക്കാവുന്നതാണ്. ബീഫ് വരട്ടിയത് , മീൻ വറുത്തത്, മട്ടൻകറി തുടങ്ങി നമുക്ക് ഇഷ്ടമുള്ളത് അളവനുസരിച്ച് കഴിക്കാവുന്നതാണ്. കൂടെ  ഉപ്പേരി,തോരൻ അല്ലെങ്കിൽ അനുവദനീയമായ പച്ചക്കറികൾ വെളിച്ചെണ്ണയിൽ പൊരിച്ചെടുത്ത് കഴിക്കാവുന്നതാണ്.പച്ചക്കറികൾകൊണ്ടുള്ള സാലഡുകൾ കഴിക്കണം അല്ലെങ്കിൽ മലബദ്ധത്തിനുള്ള സാധ്യതയുണ്ടാവും

Evening Snacks

രാവിലെ കുടിച്ചതു പോലെ ഒരു ഗ്ലാസ് ബട്ടർ കോഫി കുടിക്കാവുന്നതാണ്. മധുരമുള്ള ഒന്നും തന്നെ നമുക്ക് അനുവദനീയമല്ലാത്തതുകൊണ്ട് അനുവദനീയമായ അണ്ടി വർഗ്ഗങ്ങൾ ഇപ്പോൾ ഉൾപ്പെടുത്താം. എന്നാൽ അളവിൽ കൂടുതൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

Dinner

ഉച്ചയ്ക്ക് കഴിച്ചത് പോലെ പോലെ വൈകുന്നേരവും കഴിക്കാവുന്നതാണ്. ഒരു ദിവസത്തെ മാംസം 200 ഗ്രാമിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കുക.പച്ചക്കറികൾകൊണ്ടുള്ള സാലഡുകൾ കഴിക്കണം അല്ലെങ്കിൽ മലബദ്ധത്തിനുള്ള സാധ്യതയുണ്ടാവും

ഇനി താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്

  1. പാചകത്തിന് ശുദ്ധമായ വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവോയിൽ ഉപയോഗിക്കുക
  2. അനുവദനീയമായ പഴങ്ങളുടെയും പച്ചക്കറികളുടെയും ലിസ്റ്റ് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട് അത് നോക്കിയശേഷം നിങ്ങളുടെ ലഭ്യത അനുസരിച്ചു തെരഞ്ഞെടുക്കാവുന്നതാണ്.
  3. ഒരു ദിവസം മാക്സിമം 50 ഗ്രാം വരെ ബട്ടർ ഉപയോഗിക്കാം
  4. മാംസം 200 ഗ്രാം വരെയും മത്സ്യം 250 ഗ്രാം വരെയും ഉപയോഗിക്കാം
  5. ഒരു ദിവസം മൂന്നു മുതൽ നാല് ലിറ്റർ വെള്ളം കുടിക്കുക. ഉപ്പിട്ട നാരങ്ങാവെള്ളം ഇതിൽ ഉൾപ്പെട്ടതാണ്
  6. ഇന്ദുപ്പ് അതായത് ഹിമാലയൻ പിങ്ക് സാൾട് ആണ് ഉപ്പിനുവേണ്ടി ഉപയോഗിക്കേണ്ടത്
  7. ഡയറ്റിന് മുൻപ് ബ്ലഡ് ടെസ്റ്റ് നടത്തുന്നത് ഉത്തമം.
  8. എന്തെങ്കിലും അസുഖങ്ങൾ ഉള്ളവരോ സ്ഥിരമായി എന്തിനെങ്കിലും മരുന്നുകൾ ഉപയോഗിക്കുന്നവരോ ഡയറ്റ് ഡോക്ടറുടെ നിർദേശപ്രകാരം വേണം ഡയറ്റ് ആരംഭിക്കാൻ
  9. ഡയറ്റിനോടൊപ്പം വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്
  10. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കാനായി ശ്രദ്ധിക്കുക
  11. flax seed ഒരു ദിവസം 25gm വരെ ഉപയോഗിക്കാം,നിർബന്ധമില്ല.
  12. Almond, walnut 15-20 pcs കഴിക്കാം.പക്ഷെ cashew nuts, pistachios maximum 5-8 pcs കൂടുതൽ കഴിക്കാതിരിക്കുക.
  13. യൂറിക് ആസിഡ് ,കൂടാതെ creatinine എന്നിവ കൂടുതൽ ഉള്ളവർ പ്രോട്ടീൻ ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
  14. മുകളിൽ പറഞ്ഞിരിക്കുന്ന ഭക്ഷണരീതി സാധാരണ ഒരാൾക്ക്‌ ഉള്ളതാണ്. മറ്റസുഖങ്ങൾ ഉള്ളവർ അവർക്കുള്ള ആഹാരരീതി ഒരു കിറ്റോ തെറാപ്പിസ്റ്റുമായി ചോദിച്ചു മനസ്സിലാക്കുക.
  15. നിങ്ങൾ മരുന്നുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ സ്വന്തം ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമായിരിക്കണം
  16. ചെറിയ രീതിയിലുള്ള വ്യായാമം ഉള്ളത് കീറ്റോസിസ്സ് നിലനിർത്താൻ സഹായിക്കും.
  17. ആപ്പിൾ വിനാഗിരി ഉപയോഗിക്കേണ്ട രീതി. 10ml ആപ്പിൾ സിഡർ വിനാഗിരിയും അരമുറി നാരങ്ങാനീരും അല്പം ഉപ്പും ഒരു ഗ്ലാസ്സ് സാധാരണ വെള്ളത്തിൽചേർത്ത് രാവിലെ വെറും വയറ്റിലും രാത്രി കിടക്കാൻ നേരത്തും കുടിക്കുക.(ഇത് യൂറിക് ആസിഡ്, ട്രൈഗ്ലിസറൈഡ്, BP, ബ്ലഡ് ഷുഗർ എന്നിവയെ നിയന്ത്രിക്കാൻ സഹായിക്കും,അങ്ങനെ അസുഖങ്ങൾ ഉള്ളവർക്ക് ഇത് ഉപയോഗിക്കാം)
  18. Keto diet ൽ 3 നേരം ഭക്ഷണം കഴിക്കണം എന്നത് നിർബന്ധമല്ല.പകരം വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക.
  19. Keto ഡയറ്റിൽ പ്രവേശിക്കുന്നതിന് മുൻപുള്ള ആഴ്ചയിൽ ഭക്ഷണത്തിന്റെ അളവ് പകുതിയായി കുറയ്ക്കണം.
  20. Keto diet തുടങ്ങുന്നതിനുമുമ്പായി എല്ലാ സംശയങ്ങളും അതിന്റെ ഉത്തരങ്ങളും നല്ലതുപോലെ വായിച്ചു മനസ്സിലാക്കുക.
  21. Intermittent fasting ഉപവാസ ക്രമങ്ങൾ ഡയറ്റ് തുടങ്ങി 20 ദിവസത്തിന് ശേഷം തുടങ്ങാം.
  22. If you are having any type of metabolic disorders/diseases, Please consult with your Doctor first before doing this diet.
How to prepare keto diet Malayalam food menu without side effects

How to prepare keto diet Malayalam food menu without side effects

How to prepare keto diet Malayalam food menu without side effects

പാർശ്വഫലങ്ങളില്ലാതെ എങ്ങനെ കീറ്റോ ഡയറ്റ് ചെയ്യാം

ഇന്ന് പല രീതിയിലുള്ള കീറ്റോ ഡയറ്റ് മെനു പ്ലാനുകൾ ലഭ്യമാണ്. എന്നാൽ സ്വന്തമായി ഡയറ്റ് ചെയ്യുന്നവർ ഇതിനെക്കുറിച്ച് പൂർണമായും പഠിച്ചതിനു ശേഷം മാത്രം ചെയ്യുക. ഡയറ്റ് തുടങ്ങുന്നതിന്റെ ഒരാഴ്ച മുൻപേ കഴിക്കുന്ന ഭക്ഷണം നേർപകുതിയായി കുറയ്ക്കണം. നല്ല രീതിയിലുള്ള ഭക്ഷണ നിയന്ത്രണം പാലിച്ചതിനു ശേഷം മാത്രം ഡയറ്റ് ആരംഭിക്കുക. തുടക്കത്തിൽ മൂന്ന് നേരം മാത്രം ഭക്ഷണം കഴിക്കാനായി ശ്രദ്ധിക്കുക. Breakfast, Lunch, Dinner. ഈ മൂന്നു നേരത്തെ ഭക്ഷണത്തിന് ഇടയ്ക്ക് മറ്റൊന്നും കഴിക്കാൻ പാടില്ല. ഇടവേളകളിൽ ധാരാളം വെള്ളമോ അല്ലെങ്കിൽ ഉപ്പിട്ട നാരങ്ങ വെള്ളമോ കുടിക്കാനായി ശ്രമിക്കുക. ആദ്യത്തെ രണ്ട് ആഴ്ച വൈകുന്നേരത്തെ ഭക്ഷണത്തിനുശേഷം വൈറ്റമിൻ ബി കോംപ്ലക്സ് ഗുളിക ഓരോന്ന് വീതം കഴിക്കേണ്ടതാണ്. പാർശ്വഫലങ്ങൾ ഒരുപരിധിവരെ തടയാനും ക്ഷീണം, തളർച്ച എന്നിവ കുറയ്ക്കാനും ഇതു സഹായിക്കുന്നു. ആദ്യത്തെ രണ്ടാഴ്ചയ്ക്കുശേഷം വ്യായാമം ആരംഭിക്കാവുന്നതാണ്.

ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ്‌

മെറ്റബോളിസം വർധിപ്പിക്കാനും weight loss അല്പം ദ്രുതഗതിയിൽ ആക്കാനും ഇത് സഹായിക്കുന്നു. മൂന്ന് ആഴ്ചകൾക്കുശേഷം ഇടവിട്ടുള്ള ഉപവാസം അതായത് intermittent fasting തുടങ്ങാവുന്നതാണ്. തുടക്കക്കാർ 16 മണിക്കൂർ ഫാസ്റ്റിംഗ് പാറ്റേൺ എടുക്കുന്നതായിരിക്കും ഉത്തമം. ഡയറ്റ് ഇടയ്ക്ക് നിർത്തിയ ശേഷം വീണ്ടും തുടങ്ങുന്നവർക്ക് ആണെങ്കിൽ 18 മണിക്കൂർ അല്ലെങ്കിൽ 20 മണിക്കൂർ ഫാസ്റ്റിംഗ് സമയം തിരഞ്ഞെടുക്കാവുന്നതാണ്. ആഴ്ചയിൽ മൂന്നുദിവസം അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മൾട്ടി വൈറ്റമിൻ ടാബ്ലറ്റ് കഴിക്കാവുന്നതാണ്.

ഭക്ഷണത്തിൻറെ അളവുകൾ എങ്ങനെ ?

ഒരു ദിവസം 300 ഗ്രാം വരെ പച്ചക്കറികൾ കഴിക്കാം. അനുവദനീയമായ എല്ലാ പച്ചക്കറികളും ഇടകലർത്തി കഴിക്കാൻ ശ്രമിക്കുക. നാരുകൾ അടങ്ങിയ പച്ചക്കറികൾ ധാരാളമായി കഴിക്കുന്നത്  മലബന്ധം അഥവാ Constipation തടയാൻ സഹായിക്കുന്നു. രണ്ടു മുതൽ മൂന്നു ലിറ്റർ വരെ വെള്ളം കുടിക്കാവുന്നതാണ് 4 ലിറ്ററിൽ കൂടുതൽ വെള്ളം ഒരു ദിവസം കുടിക്കേണ്ടതില്ല. അതുപോലെ ഡയറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ആണ് സ്ട്രെസ്സ് കുറയ്ക്കുക, മാനസിക സമ്മർദ്ദം കുറയ്ക്കുക, പരമാവധി എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക. യൂറിക് ആസിഡ് ഉള്ളവർ ആപ്പിൾ സൈഡർ വിനാഗിരി ഡയറ്റിൽ നിത്യേന ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഹൈപ്പോതൈറോയ്ഡ് ഉള്ളവർ കേബേജ്,കോളിഫ്ലവർ , ബ്രൊക്കോളി എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. തൈറോയ്ഡിന്റെ മെഡിസിൻ കഴിക്കുന്നവർ ഡയറ്റിനോടൊപ്പം അത് തുടരേണ്ടതാണ്. അതുപോലെ ക്ഷീണമകറ്റാനായി ഉപ്പിട്ട നാരങ്ങ വെള്ളം രണ്ടോ മൂന്നോ ഗ്ലാസ് ഒരു ദിവസം കുടിക്കാവുന്നതാണ്.

പ്രകൃതിദത്തമായി എങ്ങനെ പാർശ്വഫലങ്ങൾ തടയാം

ഡയറ്റിൽ സ്ഥിരമായി ഉപയോഗിക്കാവുന്ന ഒന്നാണ് നാളികേരം. മാഗ്നീഷ്യത്തിന്റെ കുറവ് ഒരു പരിധിവരെ നികത്താൻ നാളികേരം സഹായിക്കുന്നു. ഡയറ്റിൻറെ ആദ്യത്തെ രണ്ട് ആഴ്ചകളിൽ കൈപ്പക്കയുടെ ജ്യൂസ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കാരണം കൊഴുപ്പിനെ ദഹിപ്പിക്കുന്ന Bileൻറെ ഉൽപാദനത്തെ വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. ഡയറ്റിൻറെ ആദ്യനാളുകളിൽ ഉറക്കക്കുറവ് അനുഭവപ്പെടുന്നവർക്ക് ശുദ്ധമായ വെളിച്ചെണ്ണ രാത്രി കിടക്കുന്നതിനു മുൻപ് രണ്ട് ടീസ്പൂൺ വീതം കുടിക്കാവുന്നതാണ്.

ചീറ്റ് മീൽ കഴിച്ചാൽ എന്ത് ചെയ്യണം

കീറ്റോഡയറ്റിൽ ചീറ്റ് മീൽ എന്നൊന്നില്ല. ഡയറ്റിൽ ഉൾപ്പെടാത്ത ചില ഭക്ഷണങ്ങൾ അറിയാതെ കഴിക്കുന്ന ആളുകൾ അന്നത്തെ ദിവസം നിർബന്ധമായും ആപ്പിൾ സൈഡർ വിനാഗിരി കുടിക്കേണ്ടതാണ്. എന്നാൽ കാര്യമായ ചീറ്റ് മീൽ എടുക്കുന്നവർ  Intermittent ഫാസ്റ്റിങ് നിർബന്ധമായും എടുക്കേണ്ടതാണ്. ചില ആളുകൾക്ക് ഡയറ്റിന്റെ ആരംഭത്തിൽ പനി, ക്ഷീണം, തലചുറ്റൽ തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട് . ഇതിനെ കീറ്റോ ഫ്ലൂ(Keto flu) എന്ന് പറയുന്നു. ശരീരത്തിലെ മെറ്റബോളിസത്തിന്റെ മാറ്റം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ ലക്ഷണങ്ങൾ എല്ലാം മാറി പോകുന്നതാണ്. ഇങ്ങനെയുള്ള അവസരങ്ങളിൽ ഉപ്പിട്ട നാരങ്ങാ വെള്ളം ആവശ്യത്തിന് കുടിക്കുക. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത്തരം അസ്വസ്ഥതകൾ മാറാതിരിക്കുകയും ശാരീരിക നില മോശമാവുകയും ചെയ്യുന്നെങ്കിൽ നിങ്ങളുടെ ഡയറ്റ് ഡോക്ടറുമായി ബന്ധപ്പെടേണ്ടതാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നിങ്ങൾക്ക് കീറ്റോ ഡയറ്റ് കുറച്ചുദിവസത്തേക്ക് നിർത്തി വീണ്ടും ആരംഭിക്കാവുന്നതാണ്.

Intermittent Fasting Diet in Malayalam

Intermittent Fasting Diet in Malayalam

Intermittent fasting with keto diet for easy weight loss in Malayalam : food menu preparation

കീറ്റോ ഡയറ്റും ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങും

കീറ്റോ ഡയറ്റ് തുടങ്ങി  രണ്ട് ആഴ്ചയ്ക്കുശേഷം ഡയറ്റിന്റെ കൂടെ ചെയ്യാനായി നിർദേശിക്കപ്പെടുന്ന ഒന്നാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് . ഒരു നിശ്ചിത സമയത്തേക്ക് ഭക്ഷണത്തെ ഒതുക്കി നിർത്തിക്കൊണ്ട് ബാക്കിയുള്ള സമയം ഉപവാസം എടുക്കുന്നതിനെ ആണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് എന്നു പറയുന്നത്. കാർബോഹൈഡ്രേറ്റ് ഭക്ഷണ രീതിയുടെ കൂടെ ഈ ഫാസ്റ്റിംഗ് എടുക്കുന്നവർ ഉണ്ട് . എന്നിരുന്നാലും കീറ്റോ ഡയറ്റിന്റെ കൂടെ ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങ് എടുക്കുന്നതാണ് കൂടുതൽ ഗുണകരം. ഇത്തരത്തിൽ ഒരു നിശ്ചിത സമയം ഉപവാസം അനുഷ്ഠിക്കുന്നത് മൂലം ശരീരത്തിൽ അമിതമായി ഉണ്ടാകുന്ന ഇൻസുലിന്റെ അളവ് കുറയ്ക്കാനായി സാധിക്കുന്നു. ഇതിന് പലരീതിയിലുള്ള സമയക്രമങ്ങൾ ഉണ്ട് . 16:8, 18:6, 20:4, 24  . ഇതിൻറെ ആദ്യത്തെ ക്രമം 16:8 തന്നെയാണ്. നിലവിൽ 16 മണിക്കൂർ മുതലുള്ള പാറ്റേൺ ആണ് കൂടുതൽ ഫലപ്രദം. 16:8 ൽ 16 മണിക്കൂർ ഉപവസിക്കുകയും 8  മണിക്കൂർ സമയത്തിനുള്ളിൽ ഭക്ഷണം കഴിക്കുകയും ചെയ്യാവുന്നതാണ്.

ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ കഴിക്കാവുന്ന ഭക്ഷണങ്ങൾ.

കീറ്റോ ഡയറ്റിൽ ഉൾപ്പെട്ട ഭക്ഷണങ്ങൾ തന്നെയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങ് ഡയറ്റിൽ കഴിക്കേണ്ടത്. ഭക്ഷണം കഴിക്കുന്ന സമയത്തെ ഫീഡിംഗ് വിൻഡോ എന്നും, ഉപവാസം അനുഷ്ഠിക്കുന്ന സമയത്തെ ഫാസ്റ്റിങ് വിൻഡോ എന്നും പറയുന്നു. ഫാസ്റ്റിംഗ് വിൻഡോയിൽ നമുക്ക് വെള്ളം മാത്രം ആണ് അനുവദനീയം ആയിട്ടുള്ളത്.  ക്ഷീണം തോന്നുന്നവർക്ക് ഉപ്പിട്ട നാരങ്ങാ വെള്ളം കുടിക്കാവുന്നതാണ്. അത് പോലെ ഗ്രീൻ ടീ,  കട്ടൻ ചായ,കട്ടൻ കാപ്പി,എന്നിവയും കുടിക്കാം. എന്നാൽ  ഉപവാസം ദീർഘകാലത്തേക്ക് എടുക്കുന്ന ആളുകൾക്ക് ,അവരുടെ ശരീരം കീറ്റോസിസ് എന്ന പ്രോസസ്സിലേക്കു വന്നതിനു ശേഷം കലോറി കുറഞ്ഞ എല്ലു സൂപ്പുകൾ ഫാസ്റ്റിംഗ് സമയത്തും കുടിക്കാവുന്നതാണ്. കുറിച്ചു ദിവസങ്ങൾ മാത്രം ഫാസ്റ്റിംഗ് എടുക്കുന്നവർ കഴിവതും വെള്ളം മാത്രം കുടിക്കുന്നതായിരിക്കും കൂടുതൽ ഉത്തമം.  ഉപവാസം ചെയ്യുന്നതിലൂടെ ശരീരത്തിൽ കോശങ്ങളുടെ വാർദ്ധക്യം മന്ദഗതിയിലാക്കുന്നു ,കൂടാതെ അനാവശ്യമായ കോശങ്ങളെ നശിപിപ്പിക്കുന്നതിനും, ഇത് മൂലം കോശങ്ങൾക് ഉരന്തരവും ഉൻമേഷവും ലഭിക്കുന്നതിനും സഹായിക്കുന്നു. ഇത് കണ്ടുപിടിച്ചത് ഒരു ജാപ്പനീസ് ശാത്രജ്ഞനാണ് ,2016 ൽ നോബൽ പ്രൈസ് കിട്ടിയതും കോശങ്ങളുടെ ശുദ്ധീകരണത്തെ കുറിച്ചാണ് . രോഗപ്രതിരോധശേഷി വർധിപ്പിക്കാനും , ഇൻസുലിന്റെ ക്രമാതീതമായ വർദ്ധനവ് നിയന്ത്രിക്കാനും, ഒരു സെൽഫ് പ്യൂരിഫിക്കേഷൻ  നടത്താനും ഇത്തരം ഫാസ്റ്റിംഗ് വളരെയധികം ഉപകാരപ്രദമാണ്.

×

Hello!

Click one of our contacts below to chat on WhatsApp

× Contact us