LCHF Keto diet Appam recipes in Malayalam

കീറ്റോ അപ്പവും ചിക്കൻ ലിവർ റോസ്റ്റും

ലിവർ റോസ്റ്റിന് ആവശ്യമുള്ള സാധനങ്ങൾ

വെളിച്ചെണ്ണ- മൂന്ന് ടേബിൾ സ്പൂൺ

സബോള- മീഡിയം ഒന്ന്

പച്ചമുളക് – 4- 5അല്ലെങ്കിൽ എരിവിനനുസരിച്

തക്കാളി-1

മഞ്ഞൾപൊടി- 1 ടീസ്പൂൺ

മുളകുപൊടി – 1  ടീസ്പൂൺ

മല്ലിപ്പൊടി – 1 ടീസ്പൂൺ

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

കുരുമുളകുപൊടി -1 ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

ചിക്കൻ ലിവർ – 300 ഗ്രാം

ഗരം മസാല – 1/ 4 ടീസ്പൂൺ

കറിവേപ്പില ആവശ്യത്തിന്

നമ്മൾ സാധാരണ ചിക്കൻലിവർ റോസ്റ്റ് ഉണ്ടാകുന്നത് പോലെത്തന്നെയാണ് കീറ്റോയിലും ചെയ്യുന്നത്. സബോളയുടെ അളവ് കൂടാതെ നോക്കണം. പാചകത്തിനുപയോഗിക്കുന്ന എണ്ണ വെളിച്ചെണ്ണ ആയിരിക്കണം.

Serving size -100 g

Protein – 17.7 g

Fat – 18.5 g

Carbs – 5.1 g

അപ്പത്തിന്

മുട്ട -1

ബദാം-10

പനീർ-10 cubes

ചിരകിയ തേങ്ങ -3 ടേബിൾ സ്പൂൺ

വെള്ളം ആവശ്യത്തിന്

മുകളിൽകൊടുത്ത ingredients എല്ലാം മിക്സിയിൽ നന്നായി അരച്ചതിനു ശേഷം ആവശ്യത്തിന് ഇന്തുപ്പും 1/ 4 ടീസ്പൂൺ ബേക്കിംഗ് പൗഡറും ചേർത്ത് ഇളക്കി 10 മിനിറ്റ് വെയ്ക്കുക. അതിനു ശേഷം അപ്പച്ചട്ടിയിൽ ചുട്ടെടുക്കാവുന്നതാണ്.

Serving Size – 1 Appam

Protein – 9.3 g

Fat – 13.1 g

Carbs – 1.5 g

×

Hello!

Click one of our contacts below to chat on WhatsApp

× Contact us