How to prepare Bullet proof coffee in Malayalam
എന്തിനുവേണ്ടിയാണ് കീറ്റോ ഡയറ്റിൽ ബട്ടർ കോഫി കുടിക്കുവാൻ പറയുന്നത്.? അത് എപ്രകാരമാണ് തയ്യാറാക്കേണ്ടത്?
ആദ്യത്തെ ആഴ്ചകളിൽ ബട്ടർ കോഫിയേക്കാൾ നല്ലത് ബുള്ളറ്റ് പ്രൂഫ് കോഫി ആണ്. കാരണം ഡയറ്റ് തുടങ്ങുന്ന ആദ്യത്തെ രണ്ടാഴ്ച നമുക്ക് തലവേദന,ക്ഷീണം തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകുന്നത് സ്വാഭാവികം. നമ്മൾ വർഷങ്ങളായി പിന്തുടർന്നിരുന്ന കാർബോഹൈഡ്രേറ്റ് മെറ്റബോളിസത്തിൽനിന്നും ഫാറ്റ് മെറ്റബോളിസത്തിലേക്ക് മാറുമ്പോൾ ഇത്തരം അസ്വസ്ഥതകൾ കണ്ടുവരുന്നുണ്ട്. ഈ അസ്വസ്ഥതകളെ അതിജീവിക്കാനുള്ള ഏറ്റവും നല്ല പരിഹാരമാർഗമാണ് ബുള്ളറ്റ് പ്രൂഫ് കോഫി. ഇതിൽ ചേർക്കുന്ന വെളിച്ചെണ്ണയിൽ നിന്ന് നമുക്ക് ആവശ്യത്തിനുള്ള കീറ്റോൺസ് ലഭിക്കുന്നു. ദീർഘനേരം വിശപ്പിനെ നിയന്ത്രിക്കാനും ഭക്ഷണങ്ങളോട് ഉള്ള ആർത്തിയെ തടയാനും ഇത് സഹായിക്കുന്നു. ഒരു മാസത്തിനുശേഷം ബുള്ളറ്റ് പ്രൂഫ് coffee നിർത്താവുന്നതാണ്.
ഉണ്ടാക്കുന്ന വിധം
ഒരു ഗ്ലാസ് വെള്ളത്തിൽ ചിക്കറി ഇല്ലാത്ത ഒരു ടീസ്പൂൺ കോഫീ പൗഡർ ഇട്ട് നന്നായി തിളപ്പിക്കുക. ഇതിലേക്ക് ചേർക്കേണ്ട ബട്ടർ Grass Fed Butter ആയിരിക്കണം. ഒരു പ്രാവശ്യം ബട്ടർ കോഫി ഉണ്ടാക്കാൻ 25 ഗ്രാം ബട്ടർ ആണ് ആവശ്യം ഉള്ളത്. ബട്ടർ മുറിച്ച് ഒരു ഗ്ലാസ്സിലേക്ക് ഇട്ടതിനുശേഷം തിളപ്പിച്ച് വെച്ച കോഫിയുടെ പകുതി ആ ഗ്ലാസിലേക്ക് ഒഴിക്കുക. ഇങ്ങനെ മാറ്റിവയ്ക്കുന്നത് ചൂടോടുകൂടി കോഫി കുടിക്കാൻ വേണ്ടിയാണ്. ഗ്ലാസിലേക്ക് രണ്ട് ടീസ്പൂൺ ശുദ്ധമായ വെളിച്ചെണ്ണ ചേർക്കുക. ശേഷം നന്നായി മിക്സ് ചെയ്തു എടുക്കുക. ഒരു blender ന്റെ സഹായത്തോടെ നിങ്ങൾക്ക് കോഫി മിക്സ് ചെയ്യാവുന്നതാണ്. നന്നായി യോജിപ്പിച്ചതിനുശേഷം മാറ്റിവെച്ച കോഫിയും ഇതിലേക്ക് ചേർക്കാവുന്നതാണ്. (നല്ലതു പോലെ ചൂട് വേണമെന്നുണ്ടെകിൽ രണ്ടാമതും ചൂടാക്കിയ ശേഷം ചേർക്കുക.) കുടിക്കുന്നതിനു മുൻപ് അര ടീസ്പൂൺ അല്ലെങ്കിൽ ഒരു ടീസ്പൂൺ മധുരമില്ലാത്ത കൊക്കോപൗഡർ ആഡ് ചെയ്തു നന്നായി യോജിപ്പിക്കുക. ചൂടോടെ കുടിക്കുക.