Fever Diet food menu preparation

Fever Diet food menu preparation

Food Menu for Fever and cold during the period of Diet.

പനി, ജലദോഷം അല്ലെങ്കിൽ കൊറോണ പോലെയുള്ള എന്തെങ്കിലും പകർച്ചവ്യാധികളോ വൈറൽ പനിയോ വരുമ്പോൾ കീറ്റോ ഡയറ്റ് ചെയ്യുന്നവർ എന്തു തരം ഭക്ഷണമാണ് കഴിക്കേണ്ടത്.?

ശരീരം അമിതമായി ചൂടാകുമ്പോൾ നമ്മുടെ ശരീരത്തിന് കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്നു. അതായത് നമ്മൾ സാധാരണ കഴിക്കുന്നതിനേക്കാൾ 600 മുതൽ 1200 കലോറി കൂടുതൽ ഭക്ഷണം കഴിക്കണം എന്ന് തന്നെയാണ് RDA നിർദ്ദേശിക്കുന്നത്.

പ്രോട്ടീൻ
100 കിലോ ഗ്രാം ഭാരം ഉള്ള വ്യക്തി 100 ഗ്രാം പ്രോട്ടീൻ കഴിക്കണം എന്നാണ് പറയപ്പെടുന്നത്.
എന്നാൽ മുതിർന്ന ആളുകൾക്ക് നീണ്ടു നിൽക്കുന്ന പനിയുണ്ടെങ്കിൽ അവർ പ്രോട്ടീൻ കൂടുതൽ കഴിക്കണം എന്നാണു RDA നിർദ്ദേശിക്കുന്നത്. എന്നാൽ പനിയുള്ളപ്പോൾ മാംസാഹാരങ്ങളോടോ വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാർഥങ്ങളോടോ താൽപര്യം ഉണ്ടായിരിക്കുകയില്ല. അതുകൊണ്ടുതന്നെ ഉയർന്ന അളവിൽ പ്രോട്ടീൻ ഉൾക്കൊള്ളുന്ന പാനീയങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ കുടിക്കാവുന്നതാണ്.

കാർബോഹൈഡ്രേറ്റ്
അടുത്തതായി കാർബോഹൈഡ്രേറ്റ് അഥവാ അന്നജത്തിന്റെ അളവാണ്. കട്ടികുറഞ്ഞ കഞ്ഞി പോലെയുള്ള ഭക്ഷണങ്ങളാണ് ഈ സമയത്ത് ഉത്തമം. ഗോതമ്പിന്റെ ബ്രെഡ് മുതലായവ കഴിക്കാവുന്നതാണ്. മധുരം കുറഞ്ഞതും രക്തത്തിൽ പെട്ടെന്ന് ആഗിരണം ചെയ്യാൻ കഴിയുന്നതുമായ അന്നജങ്ങൾ ഉൾക്കൊള്ളിക്കുന്നതാണ് ഉത്തമം.

കൊഴുപ്പ്
ഫാറ്റ് അഥവാ കൊഴുപ്പിൻറെ ഉപയോഗം ഈ സമയത്തു പരിമിതപ്പെടുത്തണം. കൊഴുപ്പിൽ ധാരാളം കാലറി ഉണ്ടെങ്കിലും ദഹനത്തെ തടസ്സപ്പെടുത്തും എന്നതിനാൽ പരമാവധി കുറക്കണം.

മിനറൽസ് അഥവാ ധാതുലവണങ്ങൾ
മിനറൽസിൻറെ ലഭ്യതക്കു വേണ്ടി കറിയുപ്പ്, ഇന്തുപ്പ്, കല്ലുപ്പ് തുടങ്ങിയവ സൂപ്പുകളിലും മറ്റും ചേർത്ത് കഴിക്കാം. പാലിലും പഴച്ചാറിലും ധാരാളം ധാതുക്കൾ ഉള്ളതിനാൽ അതും ഈ സമയത്തു കുടിക്കാവുന്നതാണ് .

വൈറ്റമിൻസ്
വൈറ്റമിൻ എ & ബി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിക്കാം. ആൻറിബയോട്ടിക് കഴിക്കുമ്പോൾ വൈറ്റമിൻ ബിയുടെ കുറവ് വരാനുള്ള സാധ്യത ഉണ്ട്. അതിനാൽ വൈറ്റമിൻ ബി സപ്ലിമെൻറ് എടുക്കാവുന്നതാണ്.

നന്നായി വേവിച്ച് കുറുകിയ ആഹാരങ്ങൾ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. പച്ചക്കറികളും ധാന്യ വർഗ്ഗങ്ങളും അന്നജം അടങ്ങിയ ഏതു ഭക്ഷണമാണെങ്കിലും നന്നായി വേവിച്ച് കുറുകി കഴിക്കുന്നതാണ് ഉത്തമം. പെട്ടെന്ന് ദഹിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യാൻ പറയുന്നത്. അതുപോലെ അളവു കുറച്ചുകൊണ്ട് ഇടവിട്ട സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

വെള്ളം
രണ്ടര മുതൽ അഞ്ചു ലിറ്റർ വരെ വരെ വെള്ളം ഈ സമയത്ത് നമുക്ക് ആവശ്യമാണ്. നമ്മൾ കുടിക്കുന്ന സാധാരണ വെള്ളവും സൂപ്പുകളും കുറുക്കിയ ഭക്ഷണവും എല്ലാം ചേർത്താണ് ഈ അളവ് .

ഉൾക്കൊള്ളിക്കേണ്ട ഭക്ഷണ പദാർത്ഥങ്ങൾ
പഴച്ചാറുകൾ, നാളികേര വെള്ളം, ബാർലി വെള്ളം, പാൽ, പരിപ്പ്, പച്ചക്കറികൾ, വേവിച്ചമത്സ്യം , ധാന്യങ്ങൾ, മുട്ട, തൈര്…….

ഒഴിവാക്കേണ്ടവ
വെണ്ണ, നെയ്യ്, വെജിറ്റബിൾ ഓയിൽ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, സ്പൈസി ഫുഡ്…..

കസ്റ്റമൈസ്ഡ് പ്ലാനുകൾ
വ്യക്തികളുടെ അടിസ്ഥാനത്തിൽ കസ്റ്റമൈസ് ചെയ്ത പ്ലാനുകൾ ആവശ്യമുള്ളവർ ഞങ്ങളുടെ വെബ്സൈറ്റ് വഴി വാട്സാപ്പിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.

×

Hello!

Click one of our contacts below to chat on WhatsApp

× Contact us