How to control uric acid in Keto Diet
Causes and Symptoms of Uric Acid
യൂറിക് ആസിഡ് സാധാരണായിട്ട് രക്തത്തിൽ പാരമ്പര്യമായിട്ടും കാണാറുണ്ട് ,പ്യൂരിൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ യൂറിക് ആസിഡിന്റെ പ്രശ്നമുള്ളവർ കുറയ്ക്കേണ്ടതാണ്. ഡയറ്റിന്റെ ആദ്യത്തെ ആഴ്ചകളിൽ ചിലർക്ക് രക്തത്തിൽ യൂറിക് ആസിഡ് ഉയർന്ന അളവിൽ കാണിക്കാറുണ്ട്. ഒരു മാസത്തിനുശേഷമോ അല്ലെങ്കിൽ ഒന്നര മാസത്തിനു ശേഷമോ ഇങ്ങനെയുള്ളവർക്ക് യൂറിക് ആസിഡ് സ്വാഭാവികമായും കുറഞ്ഞു വരുന്നതാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്കാണ് യൂറിക് ആസിഡ് രക്തത്തിൽ ഉയർന്ന അളവിൽ കണ്ടുവരുന്നത്. രക്തത്തിൽ അമിതമായി ഉണ്ടാകുന്ന യൂറിക് ആസിഡ് നമ്മുടെ സന്ധികളിൽ അടിഞ്ഞുകൂടി ക്രിസ്റ്റലുകൾ ആയി മാറുന്നു. ഇത് മുള്ള് കുത്തുന്നത് പോലെയുള്ള കഠിനമായ വേദന ഉണ്ടാക്കുന്നു. ഇതിനെ ഗൗട്ട് അറ്റാക്ക് എന്ന് പറയാറുണ്ട്. ചില ആളുകൾക്ക് സന്ധികളിൽ നീർവീക്കം ,ശക്തമായ കാൽ മുട്ട് വേദന ,കൈ മുട്ട് വേദന മുതലായ പ്രശ്നങ്ങൾ കാണാറുണ്ട് .ഇങ്ങനെ കണ്ടാൽ ഉടനെ ഒരു വിദഗ്ത്ത ഡോക്ടറുമായി ഉപദേശം തേടാവുന്നതാണ്.
How to control Uric Acid
ഇതിന് ഒരുപാട് പരിഹാരമാർഗങ്ങൾ ഉണ്ട് . ഡയറ്റിൽ മദ്യം തീർത്തും അവഗണിക്കേണ്ടതാണ്. പൊട്ടാസ്യം സിട്രേറ്റ് അടങ്ങിയ ആഹാരങ്ങൾ കഴിക്കുമ്പോൾ യൂറിക് ആസിഡ് ഒരു പരിധിവരെ കുറയുന്നതായി കണ്ടു വരുന്നുണ്ട്. ഇന്തുപ്പ് അഥവാ ഹിമാലയൻ പിങ്ക് സാൾട്ട് ആണ് യൂറിക് ആസിഡ് ഉള്ളവർക്ക് ഏറ്റവും അനുയോജ്യമായ ഉപ്പ്.ചെറു നാരങ്ങാ വെള്ളം കുടിക്കുന്നതും വളരെ നല്ലതാണ്.ഫ്രൂട്ടോസ് കോൺ സിറപ്പ് പോലുള്ള വില കുറഞ്ഞ ബേക്കറി ഷുഗർ ഉപയോഗിച്ചിട്ടുള്ള വിഭവങ്ങൾ ഒഴിവാക്കണം. ചുവന്ന നിറത്തിലുള്ള മാംസ ഭക്ഷണങ്ങൾ, കരൾ, വൃക്ക തുടങ്ങിയ ആന്തരിക അവയവങ്ങൾ കുറയ്ക്കണം. ഷെൽ ഫിഷുകൾ അതായത് ചെമ്മീൻ, ഞണ്ട്, കക്ക പോലെയുള്ളവ ഒഴിവാക്കണം. അതുപോലെ മലയാളികളുടെ ഇഷ്ട വിഭവമായ മത്തി യൂറിക് ആസിഡ് ഉള്ളവർ ഒഴിവാക്കേണ്ടതാണ്. കീറ്റോ ഡയറ്റ് എടുക്കുമ്പോൾ യൂറിക്കാസിഡ് നിയന്ത്രിച്ചുകൊണ്ട് എങ്ങനെ മുന്നോട്ടുപോകാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.