Keto Diet: Puttu recipe in malayalam

Keto Diet: Puttu recipe in malayalam

LCHF Keto puttu recipes in Malayalam

കീറ്റോ പുട്ടും മുട്ടക്കറിയും

രണ്ടു പേർക്ക് കഴിക്കാവുന്ന കീറ്റോ പുട്ടും മുട്ടക്കറിയും ആണ് ഇത്.

ആവശ്യമുള്ള സാധനങ്ങൾ
പുട്ട്

ബദാം-25 pcs

ഫ്ലാക്സ് സീഡ്- 4 ടീസ്പൂൺ

പനീർ -10-12 cubes

ചിരകിയ തേങ്ങ- 4 ടേബിൾ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

നല്ല ജീരകം പൊടിച്ചത് – അല്പം

ബദാമും ഫ്ലാക്സ് സീഡും മിക്സിയിൽ ആദ്യം പൊടിച്ചെടുക്കുക. അതിനുശേഷം പനീറും ചിരകിയ തേങ്ങയും ചേർത്ത് അരച്ച് എടുക്കുക. ഒരു പാത്രത്തിലേക്ക് അരപ്പ് മാറ്റിയതിനുശേഷം ആവശ്യത്തിന് ഉപ്പും നല്ല ജീരകം പൊടിച്ചത് ഒരു അല്പവും ചേർത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. ശേഷം പുട്ട് ഉണ്ടാക്കുന്ന കുറ്റിയിൽ തയ്യാറാക്കിയ മാവ് ഇട്ടതിനു ശേഷം പുട്ട്  ആവിയിൽ വേവിക്കുന്നതുപോലെ വേവിച്ചെടുക്കുക.

മുട്ടക്കറി

വെളിച്ചെണ്ണ-1 ടേബിൾ സ്പൂൺ

മീഡിയം വലുപ്പത്തിലുള്ള സബോള-1

മീഡിയം വലുപ്പത്തിലുള്ള തക്കാളി-1

ക്യാപ്സിക്കം-  അല്പം ചെറുതായി അരിഞ്ഞത്

മഞ്ഞൾപൊടി- 1/4 ടീസ്പൂൺ

മുളകുപൊടി- 1/2 ടീസ്പൂൺ

ഗരം മസാല-1/4 ടീസ്പൂൺ

തേങ്ങ പാൽ-100ml

പുഴുങ്ങിയ മുട്ട-3

മല്ലിയില – അല്പം

നമ്മൾ സാധാരണ മുട്ടക്കറി തയ്യാറാക്കുന്നത് പോലെ തന്നെയാണ് കീറ്റോ മുട്ടക്കറിയും തയ്യാറാക്കുന്നത്. എന്നാൽ തയ്യാറാക്കുന്ന പാചക എണ്ണ ശുദ്ധമായ വെളിച്ചെണ്ണ ആയിരിക്കണം. സബോളയും തക്കാളിയും എല്ലാം നന്നായി വഴന്ന്  വന്നതിനുശേഷം  മസാലകളും തേങ്ങാപ്പാലും ചേർത്ത് നന്നായി  യോജിപ്പിക്കുക  തിളച്ചതിനുശേഷം പുഴുങ്ങി വച്ച മുട്ട രണ്ടായി മുറിച്ച് കറിയിലേക്ക് ഇട്ടുകൊടുക്കുക.  അൽപനേരം അടച്ചുവെക്കുക.

Macros

Almond – 25 pcs

Fat -17.7 g

Protein – 6.2 g

Net carb – 0.6 g

Flax seeds – 4 Teaspoon

Fat – 5.7 g

Protein – 2.5 g

Net Carb – 0.2 g

Paneer – 10 pcs

Fat -20.8 g

Protein -18.8 g

Net carb – 1.2 g

Grated Coconut -4 Tablespoons

Fat – 8.3 g

Protein – 0.9 g

Net Carb – 0.3 g

Boiled egg – 3 Pcs

Fat – 15.9 g

Protein – 18.9 g

Net Carb – 1.7 g

Onion – 1 Medium Size

Fat – 0.1 g

Protein -0.8 g

Net Carb – 5.3 g

Tomato – 1 Medium Size

Fat – 0.2 g

Protein – 1.1 g

Net Carbs – 2.3 g

Coconut Milk -100 ml

Fat – 23.8 g

Protein – 2.3 g

Net Carbs – 4.8 g

Capsicum – Small Quantity

Fat – 0 g

Protein – 0.2 g

Net Carbs – 0.8 g

Coconut Oil – 2 Teaspoon

Fat – 13.6 g

Protein – 0

Net Carbs- 0

Total Nutritional Values per Person

Fat – 53 g

Protein – 25.7 g

Net Carbs – 8.2 g

Calorie – 630

×

Hello!

Click one of our contacts below to chat on WhatsApp

× Contact us