Medical Disclaimer of Binshin Health Tips
ഡയറ്റ് ചെയ്യുന്നവർ താഴെ പറയുന്ന കാര്യങ്ങൾ വ്യക്തമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്.
ഡയറ്റ് എടുക്കുന്നതിനു മുൻപ് നിങ്ങൾ നിർബന്ധമായും Blood Test ചെയ്യേണ്ടതാണ്, എങ്കിൽ മാത്രമേ വ്യക്തിപരമായി പരിഗണന നൽകുന്ന രീതിയിൽ ഡയറ്റ് നിർദ്ദേശിക്കാൻ സാധിക്കുകയുള്ളു. എന്തെങ്കിലും Metabolic Disorders അല്ലെങ്കിൽ മറ്റെന്തെങ്കിലും രോഗങ്ങൾ (ശാരീരികമായോ മാനസികമായോ) ഉള്ളവർ അതിനനുസരിച്ചുള്ള ഡയറ്റ് ആണ് എടുക്കേണ്ടത്. അങ്ങനെയുള്ളവർ അവരുടെ സ്വന്തം ഡോക്ടറുമായി ചർച്ച ചെയ്തതിനു ശേഷം മാത്രമാണ് ഡയറ്റ് ആരംഭിക്കേണ്ടത്.
എല്ലാ ഡയറ്റും എല്ലാവർക്കും ഒരുപോലെയല്ല, അവരുടെ ശരീരത്തിൻറെ ഭാരവും ഉയരവും Metabolic Strength അനുസരിച്ചാണ് ഡയറ്റ് നിർദ്ദേശിക്കപ്പെടുന്നത്. എന്തെങ്കിലും മരുന്ന് കഴിക്കുന്നവർ അല്ലെങ്കിൽ Medical History ഉള്ളവർ ഇത്തരം കാര്യങ്ങൾ ഞങ്ങളെ അറിയിക്കാതിരിക്കുകയും അതുമൂലം എന്തെങ്കിലും പാർശ്വഫലങ്ങളോ പ്രത്യാഘാതങ്ങളോ ഉണ്ടാവുകയും ചെയ്താൽ അതിനു Binshin Health Tipsഉം അതിൻറെ പ്രവർത്തകരും ഉത്തരവാദികളായിരിക്കുകയില്ല. നിർദ്ദേശിക്കപ്പെടുന്നതല്ലാത്ത ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയോ അതുമൂലം മറ്റെന്തെങ്കിലും ശാരീരിക പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്താൽ അത് പൂർണമായും നിങ്ങളുടെ മാത്രം ഉത്തരവാദിത്വമായിരിക്കും.