കീറ്റോ ഡയറ്റും ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങും

കീറ്റോ ഡയറ്റ് തുടങ്ങി  രണ്ട് ആഴ്ചയ്ക്കുശേഷം ഡയറ്റിന്റെ കൂടെ ചെയ്യാനായി നിർദേശിക്കപ്പെടുന്ന ഒന്നാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് . ഒരു നിശ്ചിത സമയത്തേക്ക് ഭക്ഷണത്തെ ഒതുക്കി നിർത്തിക്കൊണ്ട് ബാക്കിയുള്ള സമയം ഉപവാസം എടുക്കുന്നതിനെ ആണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് എന്നു പറയുന്നത്. കാർബോഹൈഡ്രേറ്റ് ഭക്ഷണ രീതിയുടെ കൂടെ ഈ ഫാസ്റ്റിംഗ് എടുക്കുന്നവർ ഉണ്ട് . എന്നിരുന്നാലും കീറ്റോ ഡയറ്റിന്റെ കൂടെ ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങ് എടുക്കുന്നതാണ് കൂടുതൽ ഗുണകരം. ഇത്തരത്തിൽ ഒരു നിശ്ചിത സമയം ഉപവാസം അനുഷ്ഠിക്കുന്നത് മൂലം ശരീരത്തിൽ അമിതമായി ഉണ്ടാകുന്ന ഇൻസുലിന്റെ അളവ് കുറയ്ക്കാനായി സാധിക്കുന്നു. ഇതിന് പലരീതിയിലുള്ള സമയക്രമങ്ങൾ ഉണ്ട് . 16:8, 18:6, 20:4, 24  . ഇതിൻറെ ആദ്യത്തെ ക്രമം 16:8 തന്നെയാണ്. നിലവിൽ 16 മണിക്കൂർ മുതലുള്ള പാറ്റേൺ ആണ് കൂടുതൽ ഫലപ്രദം. 16:816 മണിക്കൂർ ഉപവസിക്കുകയും 8  മണിക്കൂർ സമയത്തിനുള്ളിൽ ഭക്ഷണം കഴിക്കുകയും ചെയ്യാവുന്നതാണ്.

ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ കഴിക്കാവുന്ന ഭക്ഷണങ്ങൾ.

കീറ്റോ ഡയറ്റിൽ ഉൾപ്പെട്ട ഭക്ഷണങ്ങൾ തന്നെയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങ് ഡയറ്റിൽ കഴിക്കേണ്ടത്. ഭക്ഷണം കഴിക്കുന്ന സമയത്തെ ഫീഡിംഗ് വിൻഡോ എന്നും, ഉപവാസം അനുഷ്ഠിക്കുന്ന സമയത്തെ ഫാസ്റ്റിങ് വിൻഡോ എന്നും പറയുന്നു. ഫാസ്റ്റിംഗ് വിൻഡോയിൽ നമുക്ക് വെള്ളം മാത്രം ആണ് അനുവദനീയം ആയിട്ടുള്ളത്.  ക്ഷീണം തോന്നുന്നവർക്ക് ഉപ്പിട്ട നാരങ്ങാ വെള്ളം കുടിക്കാവുന്നതാണ്. അത് പോലെ ഗ്രീൻ ടീ,  കട്ടൻ ചായ,കട്ടൻ കാപ്പി,എന്നിവയും കുടിക്കാം. എന്നാൽ  ഉപവാസം ദീർഘകാലത്തേക്ക് എടുക്കുന്ന ആളുകൾക്ക് ,അവരുടെ ശരീരം കീറ്റോസിസ് എന്ന പ്രോസസ്സിലേക്കു വന്നതിനു ശേഷം കലോറി കുറഞ്ഞ എല്ലു സൂപ്പുകൾ ഫാസ്റ്റിംഗ് സമയത്തും കുടിക്കാവുന്നതാണ്. കുറിച്ചു ദിവസങ്ങൾ മാത്രം ഫാസ്റ്റിംഗ് എടുക്കുന്നവർ കഴിവതും വെള്ളം മാത്രം കുടിക്കുന്നതായിരിക്കും കൂടുതൽ ഉത്തമം.  ഉപവാസം ചെയ്യുന്നതിലൂടെ ശരീരത്തിൽ കോശങ്ങളുടെ വാർദ്ധക്യം മന്ദഗതിയിലാക്കുന്നു ,കൂടാതെ അനാവശ്യമായ കോശങ്ങളെ നശിപിപ്പിക്കുന്നതിനും, ഇത് മൂലം കോശങ്ങൾക് ഉരന്തരവും ഉൻമേഷവും ലഭിക്കുന്നതിനും സഹായിക്കുന്നു. ഇത് കണ്ടുപിടിച്ചത് ഒരു ജാപ്പനീസ് ശാത്രജ്ഞനാണ് ,2016 ൽ നോബൽ പ്രൈസ് കിട്ടിയതും കോശങ്ങളുടെ ശുദ്ധീകരണത്തെ കുറിച്ചാണ് . രോഗപ്രതിരോധശേഷി വർധിപ്പിക്കാനും , ഇൻസുലിന്റെ ക്രമാതീതമായ വർദ്ധനവ് നിയന്ത്രിക്കാനും, ഒരു സെൽഫ് പ്യൂരിഫിക്കേഷൻ  നടത്താനും ഇത്തരം ഫാസ്റ്റിംഗ് വളരെയധികം ഉപകാരപ്രദമാണ്.

 

Binshin Krishnan

Mr Binshin is a Certified Faculty of Medicine as well as Registered Medical Biochemist Reg: 376/07(Calicut University) .Completed Post Graduation in Medical Biochemistry and Graduation in Biochemistry of Food and Nutrition(Calicut University) .Completed Diploma in Internationally Accredited Keto Dietary Advisor (FAB academy -California,United States) .Metabolic diet specialist talks more about weight loss ,Nutrition ,Metabolic disorders, Ketogenic Diet,Intermittent fasting and balanced diet preparations for healthy lifestyle management. Explaining more about meal plans for fast weight loss training.

×

Powered by WhatsApp Chat

× Contact Us