
പ്രഭാതത്തിൽ….
ഇളം വെയിലിൽ ഉണക്കിയ മഞ്ഞൾ ,തക്കോലം ,കറുവപ്പട്ട എന്നിവ സമാസമം പൊടിച്ചെടുത്തിട്ട് അതിൽ നിന്ന് അര ടീസ്പൂൺ എടുത്ത് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ വെറും വയറ്റിൽ കുടിക്കുന്നത് ഉത്തമം.അതില്ലെങ്കിൽ മഞ്ഞൾ വെള്ളം മാത്രം ലൈറ്റ് ചൂടുവെള്ളത്തിൽ രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ഉത്തമം.രോഗപ്രതിരോധ ശേഷി ശേഷി വർദ്ധിക്കുവാനും വിശപ്പ് കുറക്കാനും ഇത് സഹായിക്കുന്നു.
Breakfast
കീറ്റോയിൽ അനുവദനീയമായ ഏതു ഭക്ഷണവും നിങ്ങൾക്ക് പ്രഭാത ഭക്ഷണത്തിനു വേണ്ടി ഉൾപ്പെടുത്താവുന്നതാണ്. പൊതുവെ മുട്ടയാണ് പാചകം ചെയാനുള്ള എളുപ്പം കൊണ്ട് ആളുകൾ തിരഞ്ഞെടുക്കുന്നത്. ഒരു ദിവസം 3-4 മുട്ട വരെ കഴിക്കാവുന്നതാണ്. മുട്ട പുഴുങ്ങിയോ അല്ലെങ്കിൽ bullseye ,ഓംലറ്റ് തുടങ്ങി മുട്ട കൊണ്ട് നിങ്ങള്ക്ക് ഇഷ്ട്ടപെട്ട രീതിയിൽ പാചകം ചെയ്തു കഴിക്കാം . അതോടൊപ്പം അനുവദനീയമായ പച്ചക്കറികൾ കൊണ്ടുള്ള സാലഡോ അല്ലെങ്കിൽ എന്തെങ്കിലും ഉപ്പേരിയോ തോരനോ ഉണ്ടാക്കി കഴിക്കാവുന്നതാണ്. സാലഡിനു രുചി കൂട്ടാൻ വേണ്ടി എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ ഉപയോഗിക്കാവുന്നതാണ്. ഇതിൻറെ കൂടെ ബട്ടർ കോഫി കുടിക്കാവുന്നതാണ്. ഒരു പ്രാവശ്യം ബട്ടർ കോഫി ഉണ്ടാക്കാൻ 25ഗ്രാം ബട്ടർ എടുത്തു കോഫിയുടെ കൂടെ blend ചെയ്തു എടുക്കാവുന്നതാണ്.
Lunch
അനുവദനീയമായ മത്സ്യമാംസാദികളിൽ ഏതു വേണമെങ്കിലും നമ്മുടെ ഇഷ്ടമനുസരിച്ച് ഉണ്ടാക്കി കഴിക്കാവുന്നതാണ്. ബീഫ് വരട്ടിയത് , മീൻ വറുത്തത്, മട്ടൻകറി തുടങ്ങി നമുക്ക് ഇഷ്ടമുള്ളത് അളവനുസരിച്ച് കഴിക്കാവുന്നതാണ്. കൂടെ ഉപ്പേരി,തോരൻ അല്ലെങ്കിൽ അനുവദനീയമായ പച്ചക്കറികൾ വെളിച്ചെണ്ണയിൽ പൊരിച്ചെടുത്ത് കഴിക്കാവുന്നതാണ്.പച്ചക്കറികൾകൊണ്ടുള്ള സാലഡുകൾ കഴിക്കണം അല്ലെങ്കിൽ മലബദ്ധത്തിനുള്ള സാധ്യതയുണ്ടാവും
Evening Snacks
രാവിലെ കുടിച്ചതു പോലെ ഒരു ഗ്ലാസ് ബട്ടർ കോഫി കുടിക്കാവുന്നതാണ്. മധുരമുള്ള ഒന്നും തന്നെ നമുക്ക് അനുവദനീയമല്ലാത്തതുകൊണ്ട് അനുവദനീയമായ അണ്ടി വർഗ്ഗങ്ങൾ ഇപ്പോൾ ഉൾപ്പെടുത്താം. എന്നാൽ അളവിൽ കൂടുതൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
Dinner
ഉച്ചയ്ക്ക് കഴിച്ചത് പോലെ പോലെ വൈകുന്നേരവും കഴിക്കാവുന്നതാണ്. ഒരു ദിവസത്തെ മാംസം 200 ഗ്രാമിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കുക.പച്ചക്കറികൾകൊണ്ടുള്ള സാലഡുകൾ കഴിക്കണം അല്ലെങ്കിൽ മലബദ്ധത്തിനുള്ള സാധ്യതയുണ്ടാവും
ഇനി താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്
- പാചകത്തിന് ശുദ്ധമായ വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവോയിൽ ഉപയോഗിക്കുക
- അനുവദനീയമായ പഴങ്ങളുടെയും പച്ചക്കറികളുടെയും ലിസ്റ്റ് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട് അത് നോക്കിയശേഷം നിങ്ങളുടെ ലഭ്യത അനുസരിച്ചു തെരഞ്ഞെടുക്കാവുന്നതാണ്.
- ഒരു ദിവസം മാക്സിമം 50 ഗ്രാം വരെ ബട്ടർ ഉപയോഗിക്കാം
- മാംസം 200 ഗ്രാം വരെയും മത്സ്യം 250 ഗ്രാം വരെയും ഉപയോഗിക്കാം
- ഒരു ദിവസം മൂന്നു മുതൽ നാല് ലിറ്റർ വെള്ളം കുടിക്കുക. ഉപ്പിട്ട നാരങ്ങാവെള്ളം ഇതിൽ ഉൾപ്പെട്ടതാണ്
- ഇന്ദുപ്പ് അതായത് ഹിമാലയൻ പിങ്ക് സാൾട് ആണ് ഉപ്പിനുവേണ്ടി ഉപയോഗിക്കേണ്ടത്
- ഡയറ്റിന് മുൻപ് ബ്ലഡ് ടെസ്റ്റ് നടത്തുന്നത് ഉത്തമം.
- എന്തെങ്കിലും അസുഖങ്ങൾ ഉള്ളവരോ സ്ഥിരമായി എന്തിനെങ്കിലും മരുന്നുകൾ ഉപയോഗിക്കുന്നവരോ ഡയറ്റ് ഡോക്ടറുടെ നിർദേശപ്രകാരം വേണം ഡയറ്റ് ആരംഭിക്കാൻ
- ഡയറ്റിനോടൊപ്പം വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്
- വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കാനായി ശ്രദ്ധിക്കുക
- flax seed ഒരു ദിവസം 25gm വരെ ഉപയോഗിക്കാം,നിർബന്ധമില്ല.
- Almond, walnut 15-20 pcs കഴിക്കാം.പക്ഷെ cashew nuts, pistachios maximum 5-8 pcs കൂടുതൽ കഴിക്കാതിരിക്കുക.
- യൂറിക് ആസിഡ് ,കൂടാതെ creatinine എന്നിവ കൂടുതൽ ഉള്ളവർ പ്രോട്ടീൻ ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
- മുകളിൽ പറഞ്ഞിരിക്കുന്ന ഭക്ഷണരീതി സാധാരണ ഒരാൾക്ക് ഉള്ളതാണ്. മറ്റസുഖങ്ങൾ ഉള്ളവർ അവർക്കുള്ള ആഹാരരീതി ഒരു കിറ്റോ തെറാപ്പിസ്റ്റുമായി ചോദിച്ചു മനസ്സിലാക്കുക.
- നിങ്ങൾ മരുന്നുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ സ്വന്തം ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമായിരിക്കണം
- ചെറിയ രീതിയിലുള്ള വ്യായാമം ഉള്ളത് കീറ്റോസിസ്സ് നിലനിർത്താൻ സഹായിക്കും.
- ആപ്പിൾ വിനാഗിരി ഉപയോഗിക്കേണ്ട രീതി. 10ml ആപ്പിൾ സിഡർ വിനാഗിരിയും അരമുറി നാരങ്ങാനീരും അല്പം ഉപ്പും ഒരു ഗ്ലാസ്സ് സാധാരണ വെള്ളത്തിൽചേർത്ത് രാവിലെ വെറും വയറ്റിലും രാത്രി കിടക്കാൻ നേരത്തും കുടിക്കുക.(ഇത് യൂറിക് ആസിഡ്, ട്രൈഗ്ലിസറൈഡ്, BP, ബ്ലഡ് ഷുഗർ എന്നിവയെ നിയന്ത്രിക്കാൻ സഹായിക്കും,അങ്ങനെ അസുഖങ്ങൾ ഉള്ളവർക്ക് ഇത് ഉപയോഗിക്കാം)
- Keto diet ൽ 3 നേരം ഭക്ഷണം കഴിക്കണം എന്നത് നിർബന്ധമല്ല.പകരം വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക.
- Keto ഡയറ്റിൽ പ്രവേശിക്കുന്നതിന് മുൻപുള്ള ആഴ്ചയിൽ ഭക്ഷണത്തിന്റെ അളവ് പകുതിയായി കുറയ്ക്കണം.
- Keto diet തുടങ്ങുന്നതിനുമുമ്പായി എല്ലാ സംശയങ്ങളും അതിന്റെ ഉത്തരങ്ങളും നല്ലതുപോലെ വായിച്ചു മനസ്സിലാക്കുക.
- Intermittent fasting ഉപവാസ ക്രമങ്ങൾ ഡയറ്റ് തുടങ്ങി 20 ദിവസത്തിന് ശേഷം തുടങ്ങാം.
- If you are having any type of metabolic disorders/diseases , Please consult with your Doctor first before doing this diet?